ദുബായ്∙ കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ മറികടന്ന് സെപ്റ്റംബർ 19ന് ഐപിഎൽ മത്സരങ്ങൾ തുടങ്ങാനിരിക്കുകയാണ്. യുഎഇയിൽ അവസാന ഘട്ട പരീശീലനത്തിലാണ് ഐപിഎൽ ടീമുകൾ. മത്സര ക്രമം പുറത്തുവന്നതോടെ ആരാധകരും

ദുബായ്∙ കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ മറികടന്ന് സെപ്റ്റംബർ 19ന് ഐപിഎൽ മത്സരങ്ങൾ തുടങ്ങാനിരിക്കുകയാണ്. യുഎഇയിൽ അവസാന ഘട്ട പരീശീലനത്തിലാണ് ഐപിഎൽ ടീമുകൾ. മത്സര ക്രമം പുറത്തുവന്നതോടെ ആരാധകരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ മറികടന്ന് സെപ്റ്റംബർ 19ന് ഐപിഎൽ മത്സരങ്ങൾ തുടങ്ങാനിരിക്കുകയാണ്. യുഎഇയിൽ അവസാന ഘട്ട പരീശീലനത്തിലാണ് ഐപിഎൽ ടീമുകൾ. മത്സര ക്രമം പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലായി. ടീമുകളുടെ പരിശീലന വിഡിയോകളും ചിത്രങ്ങളും ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. മത്സര ക്രമം പുറത്തുവന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വ്യത്യസ്തമായ രീതിയിലാണ് സമൂഹമാധ്യമത്തിൽ ഇത് അവതരിപ്പിച്ചത്.

എതിരാളികളുടെയെല്ലാം ലോഗോ വച്ച് ബാംഗ്ലൂർ ടീം ഒരു വി‍ഡിയോ തന്നെ സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ചു. എന്നാൽ രാജസ്ഥാൻ റോയൽസിനെ ഇത് ‘ചൊടിപ്പിച്ചു’. രാജസ്ഥാന്റെ പഴയ ലോഗോയാണ് റോയൽ ചാലഞ്ചേഴ്സ് ഉപയോഗിച്ചതെന്നാണു രാജസ്ഥാന്റെ പരാതി. പ്രശസ്തമായ ‘സിംസൺസ്’ സീരീസിന്റെ മീം ഉപയോഗിച്ച് സമൂഹമാധ്യമത്തിലൂടെ തന്നെ രാജസ്ഥാൻ ഇതിനു മറുപടിയും നൽകി. ഒരു കഥാപാത്രം ‘ രാജസ്ഥാന്റെ കൃത്യമായ ലോഗോ ഉപയോഗിക്കും’ എന്ന് ബോർ‍ഡിൽ പല തവണയായി എഴുതുന്നതായിരുന്നു മീം. രാജസ്ഥാന്റെ മറുപടി ആരാധകർ ഏറ്റെടുത്തു.

ADVERTISEMENT

തൊട്ടടുത്ത ദിവസം തന്നെ രാജസ്ഥാന് മറുപടി നൽകി റോയൽ ചാലഞ്ചേഴ്സ് രംഗത്തെത്തി. രാജസ്ഥാന്റെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഉപയോഗിച്ച ഹെൽമറ്റിൽ പഴയ ലോഗോ ഉള്ള ചിത്രമായിരുന്നു ബാംഗ്ലൂര്‍ ടീം പങ്കുവച്ചത്. ‘ഇതാണ് തെറ്റായ ലോഗോ എന്നാണോ നിങ്ങൾ പറയുന്നത്?’ റോയൽസ് ട്വിറ്ററിൽ കുറിച്ചു. രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമത്തിൽ ദിവസങ്ങൾക്കു മുൻപ് മാത്രം പങ്കു വച്ച ചിത്രമായിരുന്നു സഞ്ജുവിന്റേത്. സെപ്റ്റംബര്‍ 21ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ദുബായിൽ വച്ചാണ് റോയൽ ചാലഞ്ചേഴ്സിന്റെ ആദ്യ മത്സരം.

താരങ്ങളാൽ സമ്പന്നമായ റോയൽ ചാലഞ്ചേഴ്സിന് ഇതുവരെ ഐപിഎല്ലിൽ ജേതാക്കളാകാൻ സാധിച്ചിട്ടില്ല. യുഎഇയിൽ സാഹചര്യങ്ങൾ അനുകൂലമാകുമെന്നാണ് കോലിയുടേയും കൂട്ടരുടേയും കണക്കുകൂട്ടൽ. എബി ഡിവില്ലിയേഴ്സ്, കോലി, ‍ഡെയ്ൽ സ്റ്റെയ്ൻ, യുസ്‍വേന്ദ്ര ചെഹൽ, ആരൺ ഫിഞ്ച് എന്നിവരടങ്ങിയ റോയൽ ചാലഞ്ചേഴ്സ് നിര ഈ സീസണിൽ അതിശക്തരാണ്. കോവിഡ് കാരണം ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ നടത്തുന്നത്.

ADVERTISEMENT

English Summary: RCB hit back with Sanju Samson’s picture after Rajasthan Royals troll them for using incorrect logo