ആ അമ്പേറ്റ് അമ്പാട്ടി റായുഡു വീണില്ല. ത്രീഡി സിദ്ധാന്തം പറഞ്ഞു തന്റെ മികവിനു നേർക്കു കണ്ണടച്ച സിലക്ടർമാരോടു പറയാനുള്ളത് അന്നേ പറഞ്ഞതാണ്. ലോകകപ്പ് ടിവിയിൽ കാണാൻ ത്രീഡി കണ്ണട വാങ്ങിയെന്ന സന്ദേശത്തിലൂടെ പറയാനുള്ളതെല്ലാം തീർത്തുപറഞ്ഞു. എന്നിട്ടും നിരാശ മാറിയില്ല. നാലാം നമ്പറിൽ മികച്ച സ്ട്രൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ അമ്പേറ്റ് അമ്പാട്ടി റായുഡു വീണില്ല. ത്രീഡി സിദ്ധാന്തം പറഞ്ഞു തന്റെ മികവിനു നേർക്കു കണ്ണടച്ച സിലക്ടർമാരോടു പറയാനുള്ളത് അന്നേ പറഞ്ഞതാണ്. ലോകകപ്പ് ടിവിയിൽ കാണാൻ ത്രീഡി കണ്ണട വാങ്ങിയെന്ന സന്ദേശത്തിലൂടെ പറയാനുള്ളതെല്ലാം തീർത്തുപറഞ്ഞു. എന്നിട്ടും നിരാശ മാറിയില്ല. നാലാം നമ്പറിൽ മികച്ച സ്ട്രൈക്ക് റേറ്റോടെ 43 റൺസ് ശരാശരിയിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടും ലോകകപ്പ് അവസരം അട്ടിമറിച്ചതിന്റെ നിരാശ അങ്ങനെയൊന്നും മാറില്ലല്ലോ. അതോടെ കളിയിൽ നിന്നുതന്നെ വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് കഴിഞ്ഞു. ത്രീഡി ഇഫക്ടുമായി വന്നയാളും അമ്പേ പരാജയപ്പെട്ടു. റായുഡുവിന്റെ നിരാശ മെല്ല മാഞ്ഞു. അതിന്റെ തെളിവാണു വിടവാങ്ങലിൽനിന്നു പിൻവാങ്ങി തിരിച്ചെത്താനുള്ള തീരുമാനം. നിരാശ മാഞ്ഞെങ്കിലും പ്രതികാരം മനസ്സിൽ ബാക്കിയുണ്ടാകുമല്ലോ. ഒടുവിൽ അതിനും അവസരമൊരുങ്ങി – അതാണ് അബുദാബിയിലെ മാച്ച് വിന്നിങ് ഇന്നിങ്സ്.

സേഫ് എന്നു തോന്നിച്ച ഒരു ടോട്ടലും ഒരുക്കിയാണ് ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ മുംബൈ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയത്. ട്രെന്റ് ബോൾട്ടും ജെയിംസ് പാറ്റിൻസണും ചേർന്നു ചെന്നൈയെ വരിഞ്ഞുമുറുക്കിയ നിലയിലാണു അമ്പാട്ടി റായുഡു ‘വിരമിക്കലിൽ’ നിന്നു തിരിച്ചെത്തിയത്. ആ സമയത്ത് ചെന്നൈ 2 വിക്കറ്റിന് 6 റൺസ്. പന്ത് സ്വിങ്ങും സീമും ചെയ്തു സമ്മർദം അരിച്ചിറങ്ങുന്ന സാഹചര്യത്തിൽ, ജസ്പ്രീത് ബുമ്രയും സ്പിന്നർമാരും ഊഴം കാത്തിരിക്കുന്ന എതിരാളികളിൽ നിന്ന് വിജയം ഇനി അപ്രാപ്യമെന്നു ചെന്നൈ ആരാധകർ പോലും കരുതിപ്പോയ സമയം. എന്നാൽ നാലാം നമ്പറിൽ ബാറ്റിങ്ങിനെത്തിയ റായുഡു കരുതിയതു മറ്റൊന്നാണ്. അടിച്ചുകളിക്കാൻ ഏറെയൊന്നും പിന്തുണ നൽകാത്ത ആ പിച്ചിൽ, ഒന്നര വർഷത്തോളമായി മനസ്സിൽ കരുതിയ മറുപടി താരം ബാറ്റ് കൊണ്ടു പറഞ്ഞു.  

ADVERTISEMENT

ഉജ്വലമായി പന്തെറിഞ്ഞിരുന്ന ജെയിംസ് പാറ്റിൻസണിനെതിരെയൊരു ബാക്ക് ഫൂട്ട് ബൗണ്ടറിയിൽ തുടങ്ങിയ റായുഡുവിന്റെ ഇന്നിങ്സ് ബോൾട്ടിനെതിരെയൊരു പെർഫെക്ട് കവർ ഡ്രൈവും ബുമ്രയെ പുൾ ചെയ്ത സിക്സറും കടന്നതോടെ ‘എഫർട്ട്‌ലെസ്’ ആയി മാറി. 33 പന്തിൽ കൂളായി അർധശതകം കടന്നു ഈ 35 കാരൻ. ഒടുവിൽ 48 പന്തിൽ നിന്നു 6 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ 71 റൺസുമായി മടങ്ങുമ്പോൾ മത്സരത്തിലേയ്ക്കു തിരിച്ചെത്തിക്കഴിഞ്ഞിരുന്നു ചെന്നൈ സൂപ്പർ കിങ്സ്. ലോ സ്കോറിങ് മത്സരമെന്നു വിശേഷിപ്പിക്കേണ്ട ഒന്നിലാണ് ലീഗിലെ ഏറ്റവും മികച്ചതെന്നു പറയാവുന്ന ബോളിങ് കരുത്തിനെതിരെ, പ്രതികൂലമെന്നു വിലയിരുത്തേണ്ട സാഹചര്യത്തിൽ സ്ട്രൈക്ക് റേറ്റ് 150ന് അരികെയെത്തുന്ന ഈ ‘സെൻസിബിൾ’ ഇന്നിങ്സ്.  

ഏകദിന ലോകകപ്പിൽ തന്റേതെന്ന് ഉറപ്പിച്ചൊരു ബാറ്റിങ് പൊസിഷനിൽ പിറന്ന ഈ പ്രഹരത്തിൽ റായുഡുവിനു മുന്നിൽ തല താഴുന്നതു മുംബൈയുടെ ബോളിങ് നിരയല്ല. ടീം ഇന്ത്യയുടെ സിലക്ടർമാരാകും. കളിച്ചു തെളിയിച്ചിട്ടും തന്നെ തഴഞ്ഞ സിലക്ടർമാർക്കായി ഗുണ്ടൂരുകാരൻ കരുതിയ പ്രതികാരം തന്നെയാണ് ഐപിഎൽ പതിമൂന്നാമൂഴത്തിലെ ആദ്യ അർധശതകവും മാച്ച് വിന്നിങ് പ്രകടനവും. ഒരു കാര്യം കൂടി ഓർത്താൽ ആ പ്രതികാരത്തിനു മധുരമേറും. തുടക്കത്തിലെ 2 വിക്കറ്റ് നഷ്ടപ്പെട്ട ഇതേ ‘ലോ സ്കോറിങ്’ സാഹചര്യത്തിലായിരുന്നു ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെതിരെ കളി കൈവിട്ടത്.

ADVERTISEMENT

English Summary: Ambati Rayudu Replies to Selectors with Bat