ഷാർജ∙ ഐപിഎൽ 13–ാം സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനായി ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി പറത്തിയ ഒരു പടുകൂറ്റൻ സിക്സർ പതിച്ചത് സ്റ്റേഡിയത്തിനു പുറത്തെ റോഡിൽ. ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറിലാണ് ‘വിന്റേജ് ധോണി’യെ അനുസ്മരിപ്പിക്കുന്ന പടുകൂറ്റൻ സിക്സർ പിറന്നത്. ടോം കറന്റെ പന്തിൽ ധോണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഐപിഎൽ 13–ാം സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനായി ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി പറത്തിയ ഒരു പടുകൂറ്റൻ സിക്സർ പതിച്ചത് സ്റ്റേഡിയത്തിനു പുറത്തെ റോഡിൽ. ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറിലാണ് ‘വിന്റേജ് ധോണി’യെ അനുസ്മരിപ്പിക്കുന്ന പടുകൂറ്റൻ സിക്സർ പിറന്നത്. ടോം കറന്റെ പന്തിൽ ധോണി പറത്തിയ സിക്സർ നടുറോഡിൽ കുത്തിത്തെറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റോഡിൽനിന്ന് കിട്ടിയ പന്തുമായി നടന്നുനീങ്ങുന്ന ആരാധകന്റെ വിഡിയോയും വൈറലായി.

മത്സരത്തിൽ ചെന്നൈ തോൽവി ഉറപ്പാക്കിയ ഘട്ടത്തിലാണ് മൂന്നു പടുകൂറ്റൻ സിക്സറുകളുമായി ധോണി അവതരിച്ചത്. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെയും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും അർധസെഞ്ചുറികളുടെ കരുത്തിൽ രാജസ്ഥാൻ ചെന്നൈയ്‌ക്കു മുന്നിൽ ഉയർത്തിയത് 217 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ 19 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 38 റൺസ്.

ADVERTISEMENT

ഏതാണ്ട് അപ്രാപ്യമായ ഈ ലക്ഷ്യത്തിലേക്ക് ശാന്തമായി ബാറ്റു വീശിത്തുടങ്ങിയ ധോണി 20–ാം ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളാണ് പടുകൂറ്റൻ സിക്സറുകളായി രൂപാന്തരപ്പെടുത്തിയത്. ഇതിൽ രണ്ടാമത്തെ സിക്സാണ് സ്റ്റേഡിയത്തിനു പുറത്തെ റോഡിൽ പതിച്ചത്. ഈ പടുകൂറ്റൻ സിക്സറിന്റെ വിഡിയോയിലാണ് പന്തു ലഭിച്ച ആരാധകൻ അതുമായി നടന്നുനീങ്ങുന്ന ദൃശ്യങ്ങളും പതിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാണ് യുഎഇയിൽ ഐപിഎൽ 13–ാം സീസണ്‍ പുരോഗമിക്കുന്നത്.

English Summary: Dhoni’s massive six lands on Sharjah street, lucky fan walks away with the ball