ന്യൂഡൽഹി ∙ പഞ്ചാബിനെതിരായ മത്സരത്തിൽ താൻ റൺസെടുക്കാൻ കഷ്ടപ്പെട്ടപ്പോൾ ധൈര്യം പകർന്നത് സഹതാരം സഞ്ജു സാംസൺ തന്നെയെന്ന് രാജസ്ഥാൻ താരം രാഹുൽ തെവാത്തിയ. മത്സരത്തിൽ സഞ്ജുവിന്റെയും (85) തെവാത്തിയയുടെയും (53) മികവിലാണ് രാജസ്ഥാൻ 4 വിക്കറ്റിന്റെ അവിസ്മരണീയ ജയത്തിലെത്തിയത്.‘‘ആദ്യ 20 പന്തിൽ പന്ത് കണക്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചാബിനെതിരായ മത്സരത്തിൽ താൻ റൺസെടുക്കാൻ കഷ്ടപ്പെട്ടപ്പോൾ ധൈര്യം പകർന്നത് സഹതാരം സഞ്ജു സാംസൺ തന്നെയെന്ന് രാജസ്ഥാൻ താരം രാഹുൽ തെവാത്തിയ. മത്സരത്തിൽ സഞ്ജുവിന്റെയും (85) തെവാത്തിയയുടെയും (53) മികവിലാണ് രാജസ്ഥാൻ 4 വിക്കറ്റിന്റെ അവിസ്മരണീയ ജയത്തിലെത്തിയത്.

‘‘ആദ്യ 20 പന്തിൽ പന്ത് കണക്ട് ചെയ്യാൻ പോലും ഞാൻ ബുദ്ധിമുട്ടിയപ്പോൾ സഞ്ജു പറ‍ഞ്ഞു കൊണ്ടേയിരുന്നത് ഇതാണ്– ഒരൊറ്റ ബിഗ് ഹിറ്റിന്റെ കാര്യമേയുള്ളൂ, പിന്നെ എല്ലാം റെഡിയാകും. ഒടുവിൽ ഷെൽഡൻ കോട്രലിന്റെ ഓവറിൽ ആദ്യ സിക്സറടിച്ചതോടെ എനിക്ക് ആത്മവിശ്വാസമായി..’’– ദുബായിയിൽ നിന്ന് വെബ് കോൺഫറൻസിൽ തെവാത്തിയയുടെ വാക്കുകൾ.

ADVERTISEMENT

കോട്രലിന്റെ ആ ഓവറിൽ തെവാത്തിയ 5 സിക്സ് അടിച്ചതോടെയാണ് കൈവിട്ടെന്നു കരുതിയ മത്സരം രാജസ്ഥാൻ തിരിച്ചു പിടിച്ചത്. തുടക്കത്തിൽ തെവാത്തിയ സ്കോർ ചെയ്യാൻ ബുദ്ധിമുട്ടിയപ്പോൾ സിംഗിൾ എടുക്കേണ്ട എന്നു തീരുമാനിച്ചത് പന്തെറിഞ്ഞത് ഗ്ലെൻ മാക്സ്‌വെൽ ആയത് കൊണ്ടാണെന്ന് സഞ്ജു പറഞ്ഞു. 

‘‘മാക്സ്‌വെൽ ഓഫ്സ്പിന്നർ ആയത് കൊണ്ട് വലംകയ്യനായ ഞാൻ നേരിടുന്നതാണ് നല്ലതെന്നു തോന്നി. ആ ഓവറിൽ രണ്ടോ മൂന്നോ സിക്സറുകൾ നേടണം എന്നായിരുന്നു എന്റെ പ്ലാൻ..’’. തന്നെ എംഎസ് ധോണിയോട് താരതമ്യപ്പെടുത്തുന്നതിൽ ഒരർഥവുമില്ലെന്നും സഞ്ജു പറഞ്ഞു. ‘‘ആർക്കും ധോണിയെപ്പോലെ കളിക്കാനാവില്ല. അതു കൊണ്ടു തന്നെ ആരും അതിനു ശ്രമിക്കുകയേ വേണ്ട..’’– സഞ്ജു പറഞ്ഞു. ഇന്ന് കൊൽക്കത്തയുമായിട്ടാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

ADVERTISEMENT

English Summary: Sanju Samson On Batting With Tewatia and Why Coach Sent Him at 4