ബാറ്റ്സ്മാൻമാരെ എറിഞ്ഞു വീഴ്ത്താൻ മാത്രമല്ല, കാഴ്ചക്കാരെ പറ‍ഞ്ഞു വീഴ്ത്താനും രവിചന്ദ്രൻ അശ്വിനറിയാം! ഐപിഎലിൽ ഡൽഹി ക്യാപ്പിറ്റൽസിനു വേണ്ടി കളിക്കുന്ന തിരക്കിനിടയിൽ ഇന്ത്യൻ സ്പിന്നർക്കു മറ്റൊരു സൈഡ് ബിസിനസ് കൂടിയുണ്ട്; യൂട്യൂബിലൂടെ തന്റെ പ്രേക്ഷകരെ... Ravichandran Ashwin, Ravichandran Ashwin youtube channel, Ravichandran Ashwin youtube programmes

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ബാറ്റ്സ്മാൻമാരെ എറിഞ്ഞു വീഴ്ത്താൻ മാത്രമല്ല, കാഴ്ചക്കാരെ പറ‍ഞ്ഞു വീഴ്ത്താനും രവിചന്ദ്രൻ അശ്വിനറിയാം! ഐപിഎലിൽ ഡൽഹി ക്യാപ്പിറ്റൽസിനു വേണ്ടി കളിക്കുന്ന തിരക്കിനിടയിൽ ഇന്ത്യൻ സ്പിന്നർക്കു മറ്റൊരു സൈഡ് ബിസിനസ് കൂടിയുണ്ട്; യൂട്യൂബിലൂടെ തന്റെ പ്രേക്ഷകരെ രസിപ്പിക്കുക.

സ്വന്തം യൂട്യൂബ് ചാനലിൽ രസകരമായ ചർച്ചകളും അഭിമുഖങ്ങളുമൊക്കെയായി അരങ്ങു തകർക്കുന്ന അശ്വിനു രണ്ടര ലക്ഷത്തിലധികം സ്ഥിരം പ്രേക്ഷകരുണ്ട്. ഐപിഎലിനൊപ്പം തുടങ്ങിയ ‘ഹലോ ദുബയ്യ’ പരിപാടിക്ക് ആരാധകരേറെ. ഐപിഎൽ മത്സരങ്ങളുടെ പ്രിവ്യൂ രസകരമായി അവതരിപ്പിക്കുന്നതാണു ഹൈലൈറ്റ്. ഐപിഎലിലെ സഹതാരങ്ങളെയും ഇടയ്ക്ക് ഇന്റർവ്യൂ ചെയ്യുന്നുണ്ട്. 

ADVERTISEMENT

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ദിനേഷ് കാർത്തിക്, സൺറൈസേഴ്സ് ഹൈദരാബാദ് താരം ടി.നടരാജൻ, ഡൽഹി ക്യാപ്പിറ്റൽസ് പേസർ ആൻറിക് നോർട്യ എന്നിവരെല്ലാം അശ്വിന്റെ അതിഥികളായി ചാനലിൽ വന്നു കഴിഞ്ഞു. അഭിമുഖം നടത്താനുള്ള അശ്വിന്റെ മിടുക്കിനെ ഒട്ടേറെ പ്രമുഖർ പ്രശംസിക്കുകയും ചെയ്തു.

തമിഴ് കോമഡിതാരം പ്രവീൺ കുമാറുമായി ചേർന്നു നടത്തുന്ന ആക്ഷേപഹാസ്യപരിപാടിയിൽ ഏറുകൊണ്ടു വീഴാത്തവർ ചുരുക്കം. നമ്മുടെ സ്വന്തം ശ്രീനിവാസനെപ്പോലെ സ്വയം ട്രോളാനും അശ്വിനു മടിയില്ല.  ലോക്ഡൗണിലാണ് ഈ യൂട്യൂബ് ചാനൽ തുടങ്ങിയത്. തുടക്കത്തിൽ പഴയ ഓർമകളായിരുന്നു ഹൈലൈറ്റ്. ഇപ്പോൾ സ്കിറ്റും സ്പിന്നും ഒരുപോലെ വഴങ്ങുന്നു. 

ADVERTISEMENT

Content Highlights: Ravichandran Ashwin's Hello Dubaiah