ന്യൂഡൽഹി∙ ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കപിൽ ദേവിന്റെ ചിത്രം പങ്കുവച്ച് അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ചേതൻ ശർമ. ആൻജിയോപ്ലാസ്റ്റിക്കു ശേഷം ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കപിലിന്റെ ചിത്രമാണ് ചേതൻ ശർമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കപിൽ ദേവിന്റെ ചിത്രം പങ്കുവച്ച് അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ചേതൻ ശർമ. ആൻജിയോപ്ലാസ്റ്റിക്കു ശേഷം ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കപിലിന്റെ ചിത്രമാണ് ചേതൻ ശർമ പങ്കുവച്ചത്. ആശുപത്രിയിലെ വേഷവിധാനങ്ങളിൽ ചെറുചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കപിലിന്റെ സമീപത്തായി മകൾ അമിയയെയും കാണാം.

‘ശസ്ത്രക്രിയയ്ക്കുശേഷം സുഖമായിരിക്കുന്ന കപിൽ പാജി മകൾ അമിയയ്ക്കൊപ്പം. ജയ് മാതാ ദീ’ – കപിലിന്റെ ചിത്രം പങ്കുവച്ച് ചേതൻ ശർമ കുറിച്ചു. കപിൽ ദേവിനെ ഇതിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

ADVERTISEMENT

ഡൽഹിയില്‍ സുന്ദർ നഗറിൽ താമസിക്കുന്ന കപിലിനെ നെഞ്ചുവേദനയെ തുടർന്നാണ് വ്യാഴാഴ്ച രാത്രി ഓഖ്‌ല ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ രാത്രി വൈകി ആൻജിയോപ്ലാസ്റ്റി നടത്തി. നില മെച്ചപ്പെട്ടതോടെ കപിൽ ദേവ് വൈകാതെ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മൂന്ന് ആഴ്ചത്തെ വിശ്രമവും നിർദ്ദേശിച്ചിട്ടുണ്ട്.

അസുഖം വേഗം ഭേദമാകട്ടെയെന്ന പ്രാർഥനയുമായി കായികലോകമൊന്നാകെ രംഗത്തെത്തിയിരുന്നു. സച്ചിൻ, ലക്ഷ്മൺ, വിരാട് കോലി, യുവരാജ് സിങ്, സൈന നെഹ്‌വാൾ തുടങ്ങിയവരെല്ലാം സൗഖ്യമാശംസിച്ചു.

ADVERTISEMENT

English Summary: Chetan Sharma shares picture of Kapil Dev, says ‘Pa ji is OK now’