അബുദാബി∙ അവിശ്വസനീയം, അസാധ്യം.... ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ പ്ലേ ഓഫ് സാധ്യതകൾ അസ്തമിക്കുമെന്ന ഘട്ടത്തിൽ ‘റോയൽ’ പ്രകടനവുമായി കരുത്തുകാട്ടിയ രാജസ്ഥാൻ റോയൽസിന്, മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ വിജയം. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി

അബുദാബി∙ അവിശ്വസനീയം, അസാധ്യം.... ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ പ്ലേ ഓഫ് സാധ്യതകൾ അസ്തമിക്കുമെന്ന ഘട്ടത്തിൽ ‘റോയൽ’ പ്രകടനവുമായി കരുത്തുകാട്ടിയ രാജസ്ഥാൻ റോയൽസിന്, മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ വിജയം. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അവിശ്വസനീയം, അസാധ്യം.... ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ പ്ലേ ഓഫ് സാധ്യതകൾ അസ്തമിക്കുമെന്ന ഘട്ടത്തിൽ ‘റോയൽ’ പ്രകടനവുമായി കരുത്തുകാട്ടിയ രാജസ്ഥാൻ റോയൽസിന്, മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ വിജയം. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അവിശ്വസനീയം, അസാധ്യം.... ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ പ്ലേ ഓഫ് സാധ്യതകൾ അസ്തമിക്കുമെന്ന ഘട്ടത്തിൽ ‘റോയൽ’ പ്രകടനവുമായി കരുത്തുകാട്ടിയ രാജസ്ഥാൻ റോയൽസിന്, മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ വിജയം. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച മുംബൈ ഇന്ത്യൻസിനെ എട്ടു വിക്കറ്റിനാണ് രാജസ്ഥാൻ തകർത്തുവിട്ടത്. നിർണായക ഘട്ടത്തിൽ തകർപ്പൻ ഫോമിലേക്കുയർന്ന സൂപ്പർതാരം ബെൻ സ്റ്റോക്സിന്റെ ഐതിഹാസിക സെഞ്ചുറിയാണ് രാജസ്ഥാൻ വിജയത്തിലെ ഹൈലൈറ്റ്. സ്റ്റോക്സ് തന്നെ കളിയിലെ കേമനും. സ്റ്റോക്സിന്റെ പോരാട്ടത്തിന് അതേ മികവോടെ തകർപ്പൻ അർധസെഞ്ചുറിയുമായി കൂട്ടുനിന്ന മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തിനും കയ്യടി. ഇതോടെ 21 പന്തുകളിൽനിന്ന് പുറത്താകാതെ 60 റൺസടിച്ച് മുംബൈയെ നയിച്ച ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സ് പാഴായി. രാജസ്ഥാന്റെ വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി.

മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. ഐപിഎല്ലിൽ തന്റെ രണ്ടാം സെഞ്ചുറി കുറിച്ച സ്റ്റോക്സ്, 60 പന്തിൽ 107 റൺസുമായി പുറത്താകാതെ നിന്നു. 14 ഫോറുകളും മൂന്ന് സിക്സും നിറംചാർത്തിയതാണ് ആ ഇന്നിങ്സ്. ഐപിഎല്ലിൽ സ്റ്റോക്സിന്റെ രണ്ടു സെഞ്ചുറികളും ചേസിങ്ങിൽ പിറന്നതാണ്. ഇത് റെക്കോർഡാണ്. സ്റ്റോക്സാണ് കളിയിലെ കേമൻ. നീണ്ട ഇടവേളയ്ക്കുശേഷം അർധസെഞ്ചുറി കുറിച്ച മലയാളി താരം സഞ്ജു സാംസൺ, 31 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 54 റൺസോടെയും പുറത്താകാതെ നിന്നു. ഇതോടെ ഇത്തവണ ഐപിഎല്ലിൽ 23 സിക്സർ കുറിച്ച് ഏറ്റവുമധികം സിക്സർ തൊടുത്ത താരം കൂടിയായി സഞ്ജു മാറി. 44 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കി രാജസ്ഥാൻ തകർച്ചയിലേക്ക് നീങ്ങുമ്പോൾ ക്രീസിൽ ഒന്നിച്ച സ്റ്റോക്സ് – സഞ്ജു സഖ്യം, പിരിയാത്ത മൂന്നാം വിക്കറ്റിൽ 152 റൺസ് അടിച്ചുകൂട്ടിയാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. വെറും 82 പന്തിൽനിന്നാണ് സ‍്റ്റോക്സ് – സഞ്ജു സഖ്യം 152 റൺസ് അടിച്ചത്. ഐപിഎൽ ചരിത്രത്തിൽ മുംബൈയ്‌ക്കെതിരെ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഉയർന്ന സ്കോറും ഇനി രാജസ്ഥാന്റെ പേരിലാണ്. 2018ൽ 195 റൺസ് പിന്തുടർന്ന് ജയിച്ച ഡൽഹിയുടെ റെക്കോർഡാണ് രാജസ്ഥാൻ മാറ്റിയെഴുതിയത്.

ADVERTISEMENT

ജയിംസ് പാറ്റിൻസൻ എറിഞ്ഞ 19–ാം ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ച് സെഞ്ചുറി പൂർത്തിയാക്കിയ സ്റ്റോക്സ്, തൊട്ടടുത്ത പന്തിൽ ഫോർ നേടി വിജയറണ്ണും കുറിച്ചു. ഓപ്പണർ റോബിൻ ഉത്തപ്പ (11 പന്തിൽ 13), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (എട്ട് പന്തിൽ 11) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ പുറത്തായത്. ജോസ് ബട്‍ലർ ഉൾപ്പെടെയുള്ളവർക്ക് കളത്തിലിറങ്ങേണ്ടി വന്നില്ല. രാജസ്ഥാന് നഷ്ടമായ രണ്ടു വിക്കറ്റുകളും ജയിംസ് പാറ്റിൻസൻ സ്വന്തമാക്കി. വിജയത്തോടെ 12 കളികളിൽനിന്ന് 10 പോയിന്റുമായി രാജസ്ഥാൻ ആറാം സ്ഥാനത്തേക്ക് കയറി. 11 കളികളിൽനിന്ന് 14 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. 12 കളികളിൽനിന്ന് എട്ടു പോയിന്റുള്ള ചെന്നൈ സൂപ്പർ കിങ്സ് പുറത്താവുകയും ചെയ്തു.

സ്റ്റോക്സ്, സഞ്ജു....

അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ കടന്നാക്രമണത്തിന്റെ ക്ഷീണം മാറും മുൻപേ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ പാളി. സ്കോർ ബോർഡിൽ 13 റൺസ് മാത്രമുള്ളപ്പോൾ റോബിൻ ഉത്തപ്പ പുറത്തായി. 11 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്ത ഉത്തപ്പയെ ജയിംസ് പാറ്റിൻസന്റെ പന്തിൽ കീറൺ പൊള്ളാർഡ് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെയെത്തിയ സ്റ്റീവൻ സ്മിത്തിന് ആയുസ് വെറും എട്ട് പന്തുകൾ മാത്രം. കൂറ്റൻ വിജയലക്ഷ്യം മനസ്സിൽക്കണ്ട് തകർത്തടിച്ച് തുടക്കമിട്ട സ്മിത്ത്, അധികം വൈകാതെ പുറത്തായി. എട്ട് പന്തിൽ ഓരോ ഫോറും സിക്സും സഹിതം 11 റൺസെടുത്താണ് സ്മിത്ത് മടങ്ങിയത്.

ഇതിനുശേഷമായിരുന്നു രാജസ്ഥാൻ ആരാധകരെ ആവേശത്തിലാഴ്ത്തിയ ബെൻ സ്റ്റോക്സ് – സഞ്ജു സാംസൺ കൂട്ടുകെട്ട്. സഞ്ജു നിലയുറപ്പിക്കാൻ സമയമെടുത്തെങ്കിലും മറുവശത്ത് തകർത്തടിച്ച് ബെൻ സ്റ്റോക്സ് ജയത്തിലേക്ക് ആവശ്യമായ റൺനിരക്ക് നിയന്ത്രണത്തിൽ നിർത്തി. ഒരു ഓവറിൽ റൺസ് കുറഞ്ഞാലും അടുത്ത ഓവറിൽ പരിഹാരം ചെയ്ത് ഇരുവരും മുന്നേറി.

ADVERTISEMENT

ഇതോടെ ആറാം ഓവറിൽത്തന്നെ രാജസ്ഥാൻ 50 കടന്നു. 31 പന്തിൽനിന്ന് സഞ്ജു – സ്റ്റോക്സ് സഖ്യവും അർധസെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ടു. ഈ സമയമെല്ലാം നിശബ്ദനായിരുന്നു സഞ്ജു. പന്തിനൊപ്പം റണ്ണുമായി സഞ്ജു മുന്നേറുന്നതിനിടെ സ്റ്റോക്സ് സീസണിലെ ആദ്യ അർധസെഞ്ചുറി പിന്നിട്ടു. 28 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതമായിരുന്നു സ്റ്റോക്സിന്റെ അർധസെഞ്ചുറി.

അധികം വൈകാതെ സ‍‍ഞ്ജുവും ട്രാക്കിലായി. ഇരുവശത്തുനിന്നും റണ്ണൊഴുകിയതോടെ വെറും 56 പന്തിൽനിന്ന് സ്റ്റോക്സ് – സഞ്ജു സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ടു. ഇതിൽ 50 റൺസ് സ്റ്റോക്സ് വക, 40 റൺസ് സഞ്ജു വകയും. ബാക്കി 10 റൺസ് എക്സ്ട്രാ ഇനത്തിൽ മുംബൈ ബോളർമാരും നൽകി.

15–ാം ഓവർ പൂർത്തിയാകും മുൻപ് തന്നെ രാജസ്ഥാൻ സ്കോർ 150 കടന്നു. ഇതിനിടെ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ജു സാംസൺ അർധസെഞ്ചുറി പിന്നിട്ടു. സാക്ഷാൽ ജസ്പ്രീത് ബുമ്രയുടെ ഓവറിൽ ഇരട്ടഫോറുകളും പിന്നാലെ ഡബിളുമെടുത്താണ് സ‍ഞ്ജു സീസണിലെ മൂന്നാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. 27 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഞ്ജുവിന്റെ ഇന്നിങ്സിന് അകമ്പടിയായി. ഇതേ ഓവറിലാണ് രാജസ്ഥാൻ സ്കോർ 150 കടന്നത്.

ഒടുവിൽ വിജയത്തിന് തൊട്ടരികെ സ്റ്റോക്സ് സെഞ്ചുറി പൂർത്തിയാക്കി. 57 പന്തിൽനിന്നായിരുന്നു സ്റ്റോക്സിന്റെ സെഞ്ചുറി. 19–ാം ഓവറിന്റെ ആദ്യ പന്തിലെ സിക്സിൽ സെഞ്ചുറി പൂർത്തിയാക്കിയ സ്റ്റോക്സ്, അടുത്ത പന്തിൽ ഫോറടിച്ച് വിജയം കുറിച്ചു.

ADVERTISEMENT

ഒത്തുപിടിച്ച് മുംബൈ താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനും പിന്നിൽ അവസാന സ്ഥാനത്തായി പോയ രാജസ്ഥാൻ റോയൽസിന്, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 196 റൺസ് വിജയലക്ഷ്യം. ഈ സീസണിലെ മിക്ക മത്സരങ്ങളിലും കാഴ്ചക്കാരന്റെ റോളിൽ ഒതുങ്ങിപ്പോയ ഹാർദിക് പാണ്ഡ്യയുടെ അതിവേഗ അർധസെഞ്ചുറിയാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. ഈ സീസണിലെ മൂന്നാമത്തെ വേഗമേറിയ അർധസെഞ്ചുറി കുറിച്ച പാണ്ഡ്യ 21 പന്തിൽ രണ്ടു ഫോറും ഏഴു സിക്സും സഹിതം 60 റൺസുമായി പുറത്താകാതെ നിന്നു. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഈ സീസണിൽ പിറക്കുന്ന ഉയർന്ന സ്കോറാണ് മുംബൈയുടേത്.

അങ്കിത് രാജ്പുത്ത് എറിഞ്ഞ 18–ാം ഓവറിൽ നാലു പടുകൂറ്റൻ സിക്സറുകൾ സഹിതം 27 റൺസടിച്ച പാണ്ഡ്യ, കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ മൂന്നു സിക്സും രണ്ടു ഫോറും സഹിതം അടിച്ചെടുത്തത് വീണ്ടും 27 റൺസ്! അഞ്ചാം വിക്കറ്റിൽ സൗരഭ് തിവാരിയെ കൂട്ടുപിടിച്ച് വെറും 31 പന്തിൽനിന്ന് പാണ്ഡ്യ കൂട്ടിച്ചേർത്തത് 64 റൺസാണ്. ആറാം വിക്കറ്റിൽ സഹോദരൻ ക്രുനാലിനൊപ്പം വെറും 11 പന്തിൽനിന്ന് 30 റണ്‍സും അടിച്ചെടുത്തു. ഇതിൽ ക്രുനാലിന്റെ സംഭാവന മൂന്നു റൺസ് മാത്രം!

സൂര്യകുമാർ യാദവ് 26 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 40 റൺസെടുത്തു. ഇഷാൻ കിഷൻ 36 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 37 റൺസും സൗരഭ് തിവാരി 25 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 34 റൺസുമെടുത്തു. നിരാശപ്പെടുത്തിയത് ക്വിന്റൻ ഡികോക്ക്, ക്യാപ്റ്റൻ കീറൺ പൊള്ളാർഡ് (ഇരുവരും നാലു പന്തിൽ ആറ് റൺസ് വീതം) എന്നിവർ മാത്രം.

ക്രുനാൽ പാണ്ഡ്യ നാലു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആർച്ചർ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ശ്രേയസ് ഗോപാൽ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഓവറിൽ നാല് സിക്സ് സഹിതം അങ്കിത് രാജ്പുത്ത് നാല് ഓവറിൽ 60 റൺസ് വഴങ്ങി.

English Summary: Rajasthan Royals vs Mumbai Indians, 45th Match - Live Cricket Score