മുംബൈ∙ അമിതവണ്ണത്തെ തുടർന്ന് യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ചേക്കില്ലെന്ന് റിപ്പോർട്ട്. അമിതവണ്ണം ഉൾപ്പെടെ ശരീരക്ഷമതയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് ട്രെയ്നർ ഋഷഭ് പന്തുമായി സംസാരിച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’യാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ അമിതഭാരത്തെ തുടർന്ന് യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ചേക്കില്ലെന്ന് റിപ്പോർട്ട്. അമിതവണ്ണം ഉൾപ്പെടെ ശരീരക്ഷമതയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് ട്രെയ്നർ ഋഷഭ് പന്തുമായി സംസാരിച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം സിലക്ടർമാർ പരിഗണിച്ചേക്കാം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടർമാർ ഉടൻ യോഗം ചേരും. ഏതാണ്ട് ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ടീമിനെ തിരഞ്ഞെടുക്കാൻ സിലക്ടർമാർ സമ്മേളിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ളവർക്ക് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുമോ എന്ന ആകാംക്ഷയിലാണ് താരങ്ങൾ.

ADVERTISEMENT

‘ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് ട്രെയ്നർ ഋഷഭ് പന്തുമായി സംസാരിച്ചിരുന്നു. പന്തിന് അമിതഭാരമുണ്ടെന്നാണ് നിരീക്ഷണം. ടീമിലെടുക്കുന്നതിനു മുൻപ് കളത്തിലെ പ്രകടനത്തിനൊപ്പം, അദ്ദേഹത്തിന്റെ ശരീരക്ഷമതയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ബിസിസിഐയും സിലക്ടർമാരും പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും മുൻപ് സിലക്ടർമാർ ഫിറ്റ്നസ് ട്രെയ്നർ നിക്ക് വെബ്ബുമായി സംസാരിക്കും’ – ഇതേക്കുറിച്ച് അറിയാവുന്ന കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാലും, ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ കെ.എൽ. രാഹുൽ തന്നെ വിക്കറ്റ് കീപ്പറായി തുടരാനാണ് സാധ്യത. ടെസ്റ്റ് മത്സരങ്ങളിൽ വൃദ്ധിമാൻ സാഹയേക്കാൾ സാധ്യത പന്തിനാണെങ്കിലും, അദ്ദേഹത്തെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തുമോ എന്നതും പ്രധാനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

കോവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന, ട്വന്റി20 മത്സരങ്ങൾ സിഡ്നിയിലും കാൻബറയിലുമായി നടത്താനാണ് നീക്കം. ഇതിനു പിന്നാലെ വരുന്ന നാലു മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയ്ക്കും ഇതേ വേദികളാണ് പരിഗണിക്കുന്നത്.

മത്സരക്രമവും വേദികളും ബിസിസിഐയോ ക്രിക്കറ്റ് ഓസ്ട്രേലിയയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിനു ശേഷം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ താരങ്ങൾ ദുബായിൽ ഒരുമിച്ചുചേരും. ഇതിനു മുന്നോടിയായി മുഖ്യ പരിസീലകൻ രവി ശാസ്ത്രി ഉൾപ്പെടെയുള്ള പരിശീലക സംഘാംഗങ്ങൾ യുഎഇയിലെത്തിയിട്ടുണ്ട്. ചട്ടപ്രകാരം ക്വാറന്റീനിലാണ് ഇവർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പതിവിലും വലിയ ടീമിനെയാകും ഓസീസ് പര്യടനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ ധാരണയനുസരിച്ച് ഇന്ത്യൻ ടീം ദുബായിൽനിന്ന് വിമാനമാർഗം സിഡ്നിയിലേക്ക് പോകും.

ADVERTISEMENT

English Summary: ‘Overweight’ Rishabh Pant Likely to Miss The Bus for Australia Tour