ദുബായ് ∙ ഡേവിഡ് വാർണർക്ക് എല്ലാംകൊണ്ടും സന്തോഷത്തിന്റെ ദിനമായിരുന്നു ചൊവ്വാഴ്ച. തന്റെ 34 ാം ജന്മദിനം, അർധസെ‍ഞ്ചുറി പ്രകടനം, ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ പുറത്തേക്കുള്ള വഴിയിലായിരുന്ന സ്വന്തം ടീം സൺറൈസേഴ്സ് ഹൈദരാബാദ് ഗംഭീര ജയത്തോടെ ആയുസ് നീട്ടിയെടുത്തതിന്റെ ആശ്വാസം– വാർണർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഡേവിഡ് വാർണർക്ക് എല്ലാംകൊണ്ടും സന്തോഷത്തിന്റെ ദിനമായിരുന്നു ചൊവ്വാഴ്ച. തന്റെ 34 ാം ജന്മദിനം, അർധസെ‍ഞ്ചുറി പ്രകടനം, ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ പുറത്തേക്കുള്ള വഴിയിലായിരുന്ന സ്വന്തം ടീം സൺറൈസേഴ്സ് ഹൈദരാബാദ് ഗംഭീര ജയത്തോടെ ആയുസ് നീട്ടിയെടുത്തതിന്റെ ആശ്വാസം– വാർണർക്കു സന്തോഷിക്കാതെ തരമില്ലല്ലോ.... ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ, ക്യാപ്റ്റൻ ഡേവിഡ് വാർണർ നൽകിയ മിന്നൽ തുടക്കത്തിന്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 219 റൺസ് അടിച്ചുകൂട്ടിയത്.

മികച്ച ഫോമിലായിരുന്ന വാർണർ 34 പന്തിൽ രണ്ടു സിക്സും എട്ടു ഫോറും സഹിതം 66 റൺസാണ് നേടിയത്. ഐപിഎലിലെ ഈ സീസണിൽ പവർപ്ലേയിൽ ഒരു ടീം നേടുന്ന ഉയർന്ന സ്കോറാണ് 12.83 റൺറേറ്റിൽ ഹൈദരാബാദ് വിക്കറ്റ് നഷ്ടം കൂടാതെ നേടിയ 77 റൺസ്. ഷാർജയിൽ രാജസ്ഥാനെതിരെ പ‍‍‍ഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് നേടിയതാണ് ഹൈദരാബാദ് മറികടന്നത്. രണ്ടു സിക്സും 11 ഫോറുമാണ് പവർപ്ലേയിൽ ഹൈദരാബാദ് അടിച്ചുകൂട്ടിയത്. ഈ സീസണിൽ പവർപ്ലേയിൽ അർധ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഈ മത്സരത്തിലൂടെ വാർണർ‌ സ്വന്തമാക്കി.

ADVERTISEMENT

ഓപ്പണിങ് വിക്കറ്റിൽ വൃദ്ധിമാൻ സാഹയ്ക്കൊപ്പം 58 പന്തിൽ 107 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് വാർണർ മടങ്ങിയത്. ഈ തുടക്കത്തിന്റെ ചുവടുപിടിച്ചാണ് വൃദ്ധിമാൻ സാഹയും മനീഷ് പാണ്ഡെയും മികച്ച പ്രകടനത്തിലൂടെ ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ചുറി സഹിതം 436 റൺസാണ് ഡേവിഡ് വാർണർ ഇതുവരെ നേടിയത്. ഡൽഹിക്കെതിരെ നേടിയ 66 റൺസാണ് വാർണറുടെ ഈ സീസണിലെ ഉയർന്ന സ്കോർ. 12 സിക്സും 39 ഫോറുമാണ് 12 മത്സരങ്ങളിലായി വാർണർ അടിച്ചുകൂട്ടിയത്.

ADVERTISEMENT

ഐപിഎൽ ചരിത്രത്തിൽ 138 ഇന്നിങ്സുകളിൽ നിന്നായി ആകെ 5142 റൺസ് നേടിയ ഡേവിഡ് വാർണർ, കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ വിരാട് കോലി, സുരേഷ് റെയ്ന, രോഹിത് ശർമ എന്നിവർക്കു പിന്നിൽ നാലാം സ്ഥാനത്താണ്. ഈ കാലയളവിൽ നാല് സെഞ്ചുറിയും 47 അർധസെ‍ഞ്ചുറിയും വാർണർ നേടി. 193 സിക്സും 497 ഫോറുമാണ് ഇതുവരെ വാർണർ അടിച്ചുകൂട്ടിയത്.

English Summary: Birthday bash for David Warner in Indian Premier League 2020 47th match Sunrisers Hyderabad vs Delhi Capitals