അബുദാബി∙ ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി ടോസിനെത്തുന്ന ക്യാപ്റ്റൻ സ്വന്തം ടീമിലെ താരത്തിന്റെ പേരു മറന്നുപോയാൽ എങ്ങനെയിരിക്കും? കൗതുകമുള്ളൊരു രംഗം, അല്ലേ? ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രണ്ടാം ക്വാളിഫയർ പോരാട്ടത്തിനു മുന്നോടിയായി ടോസിന് എത്തിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി ടോസിനെത്തുന്ന ക്യാപ്റ്റൻ സ്വന്തം ടീമിലെ താരത്തിന്റെ പേരു മറന്നുപോയാൽ എങ്ങനെയിരിക്കും? കൗതുകമുള്ളൊരു രംഗം, അല്ലേ?  ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രണ്ടാം ക്വാളിഫയർ പോരാട്ടത്തിനു മുന്നോടിയായി ടോസിന് എത്തിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഞായറാഴ്ച അത്തരമൊരു അമളി പറ്റി. ടീമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള അവതാരകന്റെ പതിവ് ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ, ഒരു പേര് അയ്യർ മറന്നുപോയി! 

ടീമിൽ വരുത്തിയ മാറ്റമെന്താണെന്ന് അയ്യർ ആലോചിക്കുമ്പോൾ, ചിരിയടക്കാനാകാതെ തൊട്ടടുത്ത് എതിർ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകൻ ഡേവിഡ് വാർണറുമുണ്ടായിരുന്നു. ഒടുവിൽ മറന്ന പേര് വാർണർ തന്നെ അയ്യരെ ഓർമിപ്പിക്കുകയും ചെയ്തു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം ക്വാളിഫയർ പോരാട്ടത്തിനു മുന്നോടിയായാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. മത്സരത്തിൽ സൺറൈസേഴ്സിനെ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടക്കുകയും ചെയ്തു.

ADVERTISEMENT

മത്സരത്തിൽ ടോസ് നേടിയതിനു തൊട്ടുപിന്നാലെയാണ് ടീമിലെ മാറ്റങ്ങളെക്കുറിച്ച് അവതാരകനായ മാർക് നിക്കോളാസ് അയ്യരോട് ചോദിച്ചത്. ടീമിൽ രണ്ട് മാറ്റങ്ങളുണ്ടെന്ന് ഉത്തരം നൽകിയ അയ്യർ, പ്രവീൺ ദുബെയാണ് ഒരു മാറ്റമെന്ന് പറഞ്ഞു. എന്നാൽ, കുറച്ചുനേരം ആലോചിട്ടും രണ്ടാമത്തെ താരത്തിന്റെ പേര് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ചിരിയോടെ പേര് ഓർമിച്ചെടുക്കാൻ അയ്യർ ശ്രമിക്കുന്നതിനിടെയാണ് രക്ഷകനായി വാർണറെത്തിയത്. ടോസിനു മുൻപ് ടീമുകളുടെ പേരു കൈമാറുന്ന രീതിയുള്ളതിനാൽ, രണ്ടാമത്തെ മാറ്റം ഷിംമ്രോൺ ഹെറ്റ്മയറാണെന്ന് വാർണർ ഓർമപ്പെടുത്തുകയായിരുന്നു.

ആകെ ആശയക്കുഴപ്പമായതോടെ ഇവർക്കായി ആരൊക്കെയാണ് വഴി മാറുന്നതെന്ന് പറയാനും അയ്യർ മറന്നുപോയി. ഒടുവിൽ ടീം ലിസ്റ്റ് പുറത്തുവന്നപ്പോഴാണ് പൃഥ്വി ഷായും ഡാനിയൽ സാംസുമാണ് പുറത്തായതെന്ന് വ്യക്തമായത്. 

ADVERTISEMENT

English Summary: DC’s Shreyas Iyer forgets team changes at the toss; SRH skipper David Warner comes to his rescue