സിഡ്നി∙ രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന പര്യടനത്തിനായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ എത്തിയത്. മിക്ക താരങ്ങളും ഐപിഎല്ലിനു ശേഷം നേരേ ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയതിനാൽ കുടുംബാംഗങ്ങളുമായി സമയം... Shikhar Dhawan, Prithvi Shaw

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി∙ രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന പര്യടനത്തിനായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ എത്തിയത്. മിക്ക താരങ്ങളും ഐപിഎല്ലിനു ശേഷം നേരേ ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയതിനാൽ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ സമയം ലഭിച്ചില്ല. 14 ദിവസത്തെ ക്വാറന്റീനിലാണ് ഇപ്പോൾ താരങ്ങൾ. ഇതിനിടയിൽ പരിശീലനത്തിന് അനുമതിയുമുണ്ട്.

ക്വാറന്റീൻ സമയം പല താരങ്ങളും പല രീതിയിലാണ് ചെലവഴിക്കുന്നത്. നായകൻ വിരാട് കോലി കഴിഞ്ഞ ദിവസം ക്വാറന്റീൻ ചിത്രം പങ്കവച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് ക്വാന്റീനിലെ ‘ടൈംപാസ്’ വിഡിയോ പങ്കുവച്ചത് മറ്റൊരു സൂപ്പർതാരമായ ശിഖർ ധവനാണ്. പഴയ സൂപ്പർഹിറ്റ് ബോളിവുഡ് ഗാനത്തിന് പൃഥ്വി ഷായോടൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയാണ് ധവാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ADVERTISEMENT

‘ലൈല ഇപ്പോഴും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ശിഖർ ധവാൻ വിഡിയോ ഇട്ടത്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിലെ സഹതാരങ്ങളാണ് ധവാനും പൃഥ്വി ഷായും. ഐപിഎൽ 13–ാം സീസണിൽ രണ്ട് സെഞ്ചുറികൾ അടക്കം 618 റൺസ് നേടി ധവാൻ, റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തായിരുന്നു. ഓസ്ട്രേലിയ്ക്കെതിരായ ട്വന്റി20, ഏകദിന ടീമുകളിൽ ധവാൻ ഇടംപിടിച്ചപ്പോൾ ടെസ്റ്റ് ടീമിൽനിന്ന് പുറത്തായി. ഐപിഎല്ലിൽ തിളങ്ങാൻ സാധിക്കാതിരുന്ന പൃഥ്വി ഷാ ടെസ്റ്റിൽ ടീമിൽ മാത്രമാണുള്ളത്.

English Summary: ‘When I had a moustache’: Irfan Pathan shares epic throwback picture on brother Yusuf Pathan’s birthday