ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഐപിഎൽ ടീമായ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്. 2018 മുതൽ ഐപിഎല്ലിൽ ആർസിബി താരമാണ് സിറാജ്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ടീം, സിറാജിനേയും.Muhammed Siraj

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഐപിഎൽ ടീമായ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്. 2018 മുതൽ ഐപിഎല്ലിൽ ആർസിബി താരമാണ് സിറാജ്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ടീം, സിറാജിനേയും കുടുംബത്തിനെയും അനുശോചനം അറിയിച്ചത്.

‘പിതാവിന്റെ വിയോഗത്തിൽ മുഹമ്മദ് സിറാജിനേയും കുടുംബത്തേയും ഞങ്ങളുടെ ഹൃദയംഗമമായ പ്രാർത്ഥനയും അനുശോചനവും അറിയിക്കുന്നു. പ്രയാസകരമായ ഈ സമയത്ത് മുഴുവൻ ആർ‌സി‌ബി കുടുംബവും നിങ്ങളോടൊപ്പമുണ്ട്. മനോബലം കൈവിടാതിരിക്കൂ, മിയാൻ.’ – ആർസിബി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്ന സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 53 വയസ്സായിരുന്നു. നിലവിൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമാണ് സിറാജ്. ഓസ്ട്രേലിയയിലെത്തി ക്വാറന്റീനിൽ കഴിയുന്ന സിറാജിന് പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകില്ല.

ഹൈദരാബാദിൽ ഓട്ടോ ഡ്രൈവറായിരുന്ന മുഹമ്മദ് ഗൗസ്, ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് മകനെ ക്രിക്കറ്റ് താരമാക്കി വളർത്തിയത്. യുഎഇയിൽ അടുത്തിടെ സമാപിച്ച ഇന്ത്യൻ സൂപ്പർ ലീഗ് (ഐപിഎൽ) 13–ാം സീസണിനിടെ, ഗൗസ് രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ തകർപ്പൻ സ്പെല്ലിലൂടെ സിറാജ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് വിജയം സമ്മാനിക്കുമ്പോഴും ഗൗസ് ആശുപത്രിയിലായിരുന്നു.

ADVERTISEMENT

English Summary: Mohammed Siraj's Father Dies, RCB Offer Heartfelt Condolences