ഇസ്‍ലാമബാദ്∙ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജയ്ക്കെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ ഓൾ‌ റൗണ്ടർ‌ മുഹമ്മദ് ഹഫീസ്. തന്റെ 12 വയസ്സുള്ള മകന് റമീസ് രാജയെക്കാള്‍ ക്രിക്കറ്റിൽ വിവരമുണ്ടെന്ന് ഹഫീസ് വ്യക്തമാക്കി. ഹഫീസ് വിരമിക്കണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജയ്ക്കെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ ഓൾ‌ റൗണ്ടർ‌ മുഹമ്മദ് ഹഫീസ്. തന്റെ 12 വയസ്സുള്ള മകന് റമീസ് രാജയെക്കാള്‍ ക്രിക്കറ്റിൽ വിവരമുണ്ടെന്ന് ഹഫീസ് വ്യക്തമാക്കി. ഹഫീസ് വിരമിക്കണമെന്ന് റമീസ് രാജ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിന് ഹഫീസ് വിരമിക്കണമെന്നായിരുന്നു റമീസ് രാജയുടെ നിലപാട്. എന്നാൽ പാക്ക് താരത്തിന് ഇത് അത്ര പിടിച്ചില്ല. വിരമിക്കണോ, വേണ്ടയോ എന്നതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ഹഫീസ് ഇതിനു മറുപടിയും നൽകി.

ഫിറ്റ്നസിലെ പ്രശ്നങ്ങളും മോശം പ്രകടനങ്ങളും ആണെങ്കിൽ ഞാൻ സന്തോഷത്തോടെ മടങ്ങും. പാക്കിസ്ഥാനുവേണ്ടി മികച്ച മറ്റൊരാൾ തയാറാണെന്നു തോന്നിയാലും ക്രിക്കറ്റ് നിര്‍ത്താം. എന്റെ കരിയറിൽ ഞാൻ തൃപ്തനാണ്– ഒരു അഭിമുഖത്തിൽ ഹഫീസ് പറഞ്ഞു. വിവാദ പ്രസ്താവനകൾ നടത്തി യൂട്യൂബ് ചാനലിലൂടെ നേട്ടമുണ്ടാക്കാനാണ് റമീസ് രാജയുടെ ശ്രമമെന്ന് ഹഫീസ് ആരോപിച്ചു. യൂട്യൂബ് ചാനലിന് വേണ്ടി അത്തരം പ്രസ്താവനകൾ റമീസ് ഭായ് നടത്തുകയാണെങ്കിൽ അദ്ദേഹത്തെ തടയാൻ എനിക്കു സാധിച്ചെന്നു വരില്ല. പക്ഷേ ഞാൻ ഫിറ്റായിരിക്കുന്നിടത്തോളം കാലം പാക്കിസ്ഥാനു വേണ്ടി കളിക്കുക തന്നെ ചെയ്യും.

ADVERTISEMENT

12 വയസ്സുള്ള മകന് റമീസ് രാജയേക്കാൾ ക്രിക്കറ്റിനെക്കുറിച്ചു വിവരമുണ്ടെന്നും ഹഫീസ് അവകാശപ്പെട്ടു. 40 വയസ്സുകാരനായ ഹഫീസ് ട്വന്റി20 ക്രിക്കറ്റിൽ മികച്ച ഫോമിലാണു കളിക്കുന്നത്. പാക്കിസ്ഥാൻ സൂപ്പർ‌ ലീഗ് ക്രിക്കറ്റിൽ ലാഹോർ ക്വാലാൻഡേഴ്സിന് വേണ്ടി തകര്‍പ്പൻ പ്രകടനമാണു താരം പുറത്തെടുത്തത്. സെപ്റ്റംബറിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ മികച്ച താരമായി ഹഫീസ് കരുത്ത് തെളിയിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍നിന്ന് 155 റൺസാണു താരം അടിച്ചെടുത്തത്.

അടുത്ത ട്വന്റി20 ലോകകപ്പിലും ഹഫീസ് പാക്കിസ്ഥാനുവേണ്ടി കളിക്കുമെന്നാണു കരുതുന്നത്. ന്യൂസീലൻഡിനെതിരായ ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിലേക്കും ഹഫീസിനെ പാക്കിസ്ഥാൻ പരിഗണിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: My 12-year-old son has better game awareness than Ramiz Raja: Mohammad Hafeez