മുംബൈ∙ കഴിഞ്ഞ നാലര മാസത്തിനിടെ ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കോവിഡ് പരിശോധന നടത്തിയത് 22 തവണ. ഗാംഗുലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് മഹാമാരി പടരുന്നതിനിടെയും ഔദ്യോഗിക ചുമതലകൾ പൂർത്തിയാക്കുന്നതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കഴിഞ്ഞ നാലര മാസത്തിനിടെ ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കോവിഡ് പരിശോധന നടത്തിയത് 22 തവണ. ഗാംഗുലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് മഹാമാരി പടരുന്നതിനിടെയും ഔദ്യോഗിക ചുമതലകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഗാംഗുലി ഇത്രയേറെ പരിശോധനകളിലൂടെ കടന്നുപോയത്. സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഭാഗമായി യുഎഇയിലായിരുന്നു ഗാംഗുലി.

കഴിഞ്ഞ നാലര മാസത്തിനിടെ 22 തവണ ഞാൻ കോവിഡ് പരിശോധന പൂർത്തിയാക്കി. എന്നാൽ ഒരിക്കലും പോസിറ്റീവ് ആയില്ല. എനിക്കു ചുറ്റും രോഗം ബാധിച്ചവര്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റ് ചെയ്യാൻ ഞാൻ നിർബന്ധിതനായി– വാർത്താ സമ്മേളനത്തിനിടെ ഗാംഗുലി പ്രതികരിച്ചു. ഞാൻ പ്രായമായ രക്ഷിതാക്കളുടെ കൂടെയാണു താമസിക്കുന്നത്. ദുബായിലേക്കു യാത്ര ചെയ്യുകയുമുണ്ടായി. തുടക്കത്തിൽ എനിക്ക് ആശങ്കയായിരുന്നു, എന്റെ കാര്യത്തെക്കുറിച്ച് ഓർത്ത് മാത്രമല്ല. ആളുകൾ നമ്മളിലേക്കു നോക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എന്നിൽനിന്ന് മറ്റുള്ളവരിലേക്കു വൈറസ് പടരാതെ സൂക്ഷിക്കണമായിരുന്നു.

ADVERTISEMENT

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ താരങ്ങളെല്ലാം പൂർണമായും ഫിറ്റാണ്. ഓസ്ട്രേലിയയുടെ അതിർത്തികൾ അടച്ചിരിക്കുകയാണ്. അവിടത്തെ കോവിഡ് രോഗികളുടെ എണ്ണവും കുറവാണ്. ഓസ്ട്രേലിയയിലേക്കു യാത്ര ചെയ്യുകയെന്നതു ബുദ്ധിമുട്ടാകും. 14 ദിവസം നിർബന്ധമായും ക്വാറന്റീനിൽ പോകേണ്ടിവരും. മഹാമാരിക്കിടെയും ഐപിഎൽ പൂർത്തിയാക്കിയതില്‍ ബിസിസിഐ സംഘത്തെ ഓർ‌ത്ത് അഭിമാനമുണ്ട്. അടുത്ത ഐപിഎൽ ഇന്ത്യയില്‍ തന്നെ നടത്താൻ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു.

നാന്നൂറോളം പേരാണ് ഐപിഎല്ലിന്റെ ഭാഗമായി ബയോ ബബിളിൽ ഉണ്ടായിരുന്നത്. ഇവർക്കായി ആയിരക്കണക്കിന് കോവിഡ് പരിശോധനകള്‍ രണ്ടര മാസത്തിനിടെ സംഘടിപ്പിച്ചു. കാരണം ഞങ്ങൾക്ക് എല്ലാവരും സുരക്ഷിതരായി ഇരിക്കണമായിരുന്നു. രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ ഉടൻ തന്നെ ആരംഭിക്കും. ഇംഗ്ലണ്ട് ടീം ഇന്ത്യയിൽ കളിക്കാൻ വരും. ഇരു രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുക എളുപ്പമാണ്. കാരണം ആളുകളുടെ എണ്ണം കുറവായിരിക്കും. എന്നാൽ ടീമുകളുടെ എണ്ണം വർധിക്കുമ്പോൾ ബുദ്ധിമുട്ടാകും. കോവിഡിന്റെ രണ്ടാം വരവിനെക്കുറിച്ചും പലരും പറയുന്നുണ്ട്. ഡൽഹിയിലും മുംബൈയിലും കേസുകൾ വളരെ അധികമാണ്. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ച് മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ– ഗാംഗുലി വ്യക്തമാക്കി.

ADVERTISEMENT

English Summary: Have undergone 22 COVID tests in past four and half months: Sourav Ganguly