ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് ഡ്രസിങ് റൂമിന്റെ ബാൽക്കണിയിൽ ടീം അനലിസ്റ്റ് നാഥൻ ലീമൻ ചില അക്ഷരങ്ങളും അക്കങ്ങളും എഴുതിയ കടലാസുകൾ തൂക്കിയിടുന്നതു കണ്ട് ക്രിക്കറ്റ് ലോകം സംശയിച്ചു. പണ്ട്, ലോകമഹായുദ്ധങ്ങളുടെ

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് ഡ്രസിങ് റൂമിന്റെ ബാൽക്കണിയിൽ ടീം അനലിസ്റ്റ് നാഥൻ ലീമൻ ചില അക്ഷരങ്ങളും അക്കങ്ങളും എഴുതിയ കടലാസുകൾ തൂക്കിയിടുന്നതു കണ്ട് ക്രിക്കറ്റ് ലോകം സംശയിച്ചു. പണ്ട്, ലോകമഹായുദ്ധങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് ഡ്രസിങ് റൂമിന്റെ ബാൽക്കണിയിൽ ടീം അനലിസ്റ്റ് നാഥൻ ലീമൻ ചില അക്ഷരങ്ങളും അക്കങ്ങളും എഴുതിയ കടലാസുകൾ തൂക്കിയിടുന്നതു കണ്ട് ക്രിക്കറ്റ് ലോകം സംശയിച്ചു. പണ്ട്, ലോകമഹായുദ്ധങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് ഡ്രസിങ് റൂമിന്റെ ബാൽക്കണിയിൽ ടീം അനലിസ്റ്റ് നാഥൻ ലീമൻ ചില അക്ഷരങ്ങളും അക്കങ്ങളും എഴുതിയ കടലാസുകൾ തൂക്കിയിടുന്നതു കണ്ട് ക്രിക്കറ്റ് ലോകം സംശയിച്ചു. പണ്ട്, ലോകമഹായുദ്ധങ്ങളുടെ കാലത്ത് ശത്രുരാജ്യങ്ങൾ അറിയാതെ വിവരങ്ങൾ കൈമാറാൻ ഉപയോഗിച്ച മോഴ്സ് കോഡ് പോലെ വല്ല രഹസ്യ കോഡുമായിരിക്കാം എന്ന നിഗമനത്തിലാണ് ക്രിക്കറ്റ് വിദഗ്ധർ എത്തിച്ചേർന്നത്. അപ്പോൾ അടുത്ത ചോദ്യം ഡ്രസിങ് റൂമിൽ നിന്ന് ഇത്തരത്തിൽ ടിപ്സ് സ്വീകരിക്കുന്നതിലെ ധാർമികതയെക്കുറിച്ചും അതിന് ക്രിക്കറ്റ് നിയമം അനുവദിക്കുന്നുണ്ടോ എന്നുമാണ്. അതിനുള്ള ഉത്തരം ലഭിക്കാൻ അൽപം പിന്നോട്ടുപോകണം, കൃത്യമായി പറഞ്ഞാൽ‌ 1999ലേക്ക്.

∙ ഇയർപീസ് വിവാദം

ADVERTISEMENT

ലാൻസ് ക്ലൂസ്നറുടെ വെടിക്കെട്ടിനും സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ നാടകീയമായ പുറത്താകലിനും സാക്ഷ്യം വഹിച്ച ആ ലോകകപ്പിലായിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനു ചീത്തപ്പേരുണ്ടാക്കിയ ഇയർപീസ് വിവാദവും. ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണിയയും പേസ് ബോളർ അലൻ ഡൊണാൾഡും തങ്ങളുടെ ചെവിയിൽ തിരുകിയ ഇയർപീസിലൂടെ പരിശീലകൻ ബോബ് വൂൽമറുമായി നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. സംഭവം വിവാദമായതോടെ കളിക്കാർ ഗ്രൗണ്ടിലിറങ്ങിക്കഴിഞ്ഞാൽ അവരുമായി ആശയവിനിമയം നടത്താൻ യാതൊരുവിധ ഇലക്ട്രോണിക് മാധ്യമങ്ങളും ഉപയോഗിക്കരുതെന്നു നിയമം കൊണ്ടുവന്നു.

∙ ഡ്രസിങ് റൂം റിവ്യൂ സിസ്റ്റം

ADVERTISEMENT

2017ൽ ബെംഗളൂരുവിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായ ഓസീസ് താരം സ്റ്റീവ് സ്മിത്ത്, പവലിയനിലേക്കു മടങ്ങുന്നതിനിടെ ഡ്രസിങ് റൂമിൽ നിന്നു ഡിആർഎസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) എടുക്കാൻ ആവശ്യപ്പെടുകയും തിരികെ വന്ന് റിവ്യൂവിനായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡ്രസിങ് റൂമിൽ നിന്നു സഹായം സ്വീകരിക്കാൻ താരങ്ങൾക്ക് അനുവാദമില്ലെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി അംപയറെ സമീപിച്ചു കോലിയുടെ ആവശ്യം അംഗീകരിച്ച അംപയർ സ്മിത്തിനെ മടക്കിയയച്ചു. സംഭവത്തിൽ സ്മിത്ത് പിന്നീട് മാപ്പുപറഞ്ഞു.

∙ ലീമൻ ലോജിക്

ADVERTISEMENT

രഹസ്യകോഡുകളിലൂടെ കളിക്കാർക്ക് ആവശ്യമായ ബുദ്ധി ഉപദേശിക്കുന്ന രീതിക്കു പുറകിൽ നാഥൻ ലീമൻ എന്ന ഇംഗ്ലിഷ് ക്രിക്കറ്റ് അനലിസ്റ്റാണ്. ക്രിക്‌വിസ് എന്ന ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിക്സ് സൈറ്റിന്റെ സ്ഥാപകരിലൊരാൾ. നിലവിൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ഡിമാൻഡുള്ള അനലിസ്റ്റുകളിൽ ഒരാൾ. കഴിഞ്ഞ പാക്കിസ്ഥാൻ പ്രീമിയർ ലീഗിൽ മുൾട്ടാൻ സുൽത്താൻസ് ടീമിന്റെ അനലിസ്റ്റായിരിക്കെയാണ് ‘ലീമൻ കോഡ്’ ആദ്യമായി ക്രിക്കറ്റ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ക്യാപ്റ്റൻ ഷാൻ മസൂദിനു ബുദ്ധി ഉപദേശിക്കാൻ ലീമൻ പലതവണ കോഡുകളുമായി രംഗത്തെത്തിയിരുന്നു. അവിടെ പരീക്ഷിച്ചു വിജയിച്ചതോടെയാണ് രാജ്യാന്തര ക്രിക്കറ്റിലേക്കും ലീമൻ തന്റെ കോഡുമായി എത്തിയത്.

∙ ഡീകോഡിങ്

‘ 4 E’ എന്നതായിരുന്നു ലീമന്റെ ആദ്യത്തെ കോഡ്. ഇത് ബോളർമാരുടെ ഷൂ സൈസ് ആകാമെന്നും അടുത്ത ഓവറിൽ ഏത് ബോളറെ ഉപയോഗിക്കണമെന്ന് ക്യാപ്റ്റൻ മോർഗനുള്ള നിർദേശമാണെന്നും ചിലർ പറയുന്നു. എന്നാൽ ‘E’ എന്ന അക്ഷരം മറ്റൊരു അക്കത്തെ സൂചിപ്പിക്കുന്നുവെന്നും ഇതുരണ്ടും കൂട്ടിവായിച്ചാൽ ലഭിക്കുന്ന സംഖ്യ ജഴ്സി നമ്പറായോ ക്യാപ് നമ്പറായോ വരുന്ന ബോളറെക്കുറിച്ചാണ് ക‍ോഡ് സൂചിപ്പിക്കുന്നതെന്നും അഭിപ്രായമുണ്ട്. ഇതുരണ്ടുമല്ല, റൺറേറ്റുമായി ബന്ധപ്പെട്ട സൂചനയാണ് കോഡ് നൽകുന്നതെന്നും പറയപ്പെടുന്നു.

∙ നിയമവശം

നിലവിൽ ഡ്രസിങ് റൂമിൽ നിന്നു കളിക്കാരുമായി ആശയവിനിമയം നടത്താൻ ഐസിസിയുടെ നിയമങ്ങൾ അനുവദിക്കുന്നില്ല. എന്നാൽ മത്സരത്തിനു മുൻപ് കോഡ് ഉപയോഗിക്കുന്ന കാര്യം മാച്ച് റഫറിയുമായി ചർച്ച ചെയ്തിരുന്നെന്നും അനുമതി വാങ്ങിയിരുന്നെന്നും ഇംഗ്ലണ്ട് ടീം പറയുന്നു. സംഗതി ചർച്ചയായതോടെ വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു നിയമനിർമാണത്തിന് ഐസിസി നിർബന്ധിതരായേക്കും.

English Summary: England analyst used 'coded information' to pass instructions to Eoin Morgan from dressing room - is it legal?