മുംബൈ∙ സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം പാർഥിവ് പട്ടേലിനെ, തൊട്ടുപിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെടുത്തു! കളിക്കാരനായല്ല, മുംബൈ ഇന്ത്യൻസിനായി പുതിയ പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് സ്കൗട്ട് ആയാണ് പാർഥിവ് പട്ടേലിന്റെ നിയമനം. 2015–17

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം പാർഥിവ് പട്ടേലിനെ, തൊട്ടുപിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെടുത്തു! കളിക്കാരനായല്ല, മുംബൈ ഇന്ത്യൻസിനായി പുതിയ പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് സ്കൗട്ട് ആയാണ് പാർഥിവ് പട്ടേലിന്റെ നിയമനം. 2015–17 സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുകയും 2015ലും 2017ലും കിരീടം ചൂടുകയും ചെയ്ത താരമാണ് പാർഥിവ്. ഈ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ് ടീമിന്റെ പിന്നണിയിൽ പാർഥിവിന്റെ നിയമനം.

രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലുമായി രണ്ടു പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള താരമാണ് പാർഥിവ് പട്ടേലെന്ന്, നിയമനവിവരം പുറത്തുവിട്ടുകൊണ്ട് മുംബൈ ഇന്ത്യൻസ് ചൂണ്ടിക്കാട്ടി. ഭാവിയിലെ ടൂർണമെന്റുകളിൽ പാർഥിവ് പട്ടേലിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടായിരിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ADVERTISEMENT

‘പാർഥിവ് പട്ടേൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ട്. കളത്തിൽ സജീവമായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ ക്രിക്കറ്റിലെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിലുള്ള ആഴമായ അനുഭവ പരിജ്ഞാനവും അറിവുംകൊണ്ട് കൂടുതൽ പ്രതിഭകളെ കണ്ടെത്തുന്ന മുംബൈ ഇന്ത്യൻസ് സംഘത്തിൽ പാർഥിവ് പട്ടേലിനെക്കൂടി ഉൾപ്പെടുത്തുന്നതിൽ സന്തോഷം. മുംബൈ ഇന്ത്യൻസ് എന്താണെന്നും ടീമിന്റെ ലക്ഷ്യമെന്താണെന്നും ടീമിന് വേണ്ടതെന്താണെന്നും അദ്ദേഹത്തിന് അറിയാം. മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് പാർഥിവ് പട്ടേലിന് സ്വാഗതം’ – ടീം ഉടമ ആകാശ് അംബാനി പറഞ്ഞു.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന്, 18 വർഷം നീളുന്ന കരിയറിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് പാർഥിവ് പട്ടേൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനായി 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു. 25 ടെസ്റ്റുകളിൽനിന്ന് 31.13 ശരാശരിയിൽ 934 റൺസ് നേടി. ഇതിൽ ആറ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 71 റൺസാണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ 62 ക്യാച്ചുകളും 10 സ്റ്റംപിങ്ങും സ്വന്തമാക്കി. 38 ഏകദിനങ്ങളിൽനിന്ന് 23.74 ശരാശരിയിൽ 736 റൺസ് നേടി. ഇതിൽ നാല് അർധസെഞ്ചുറികളുണ്ട്. 95 റൺസാണ് ഉയർന്ന സ്കോർ. ഇതിനു പുറമെ 30 ക്യാച്ചുകളും ഒൻപത് സ്റ്റംപിങ്ങും സ്വന്തമാക്കി. രണ്ട് ട്വന്റി20 മത്സരങ്ങളിൽനിന്ന് 18.00 ശരാശരിയിൽ 36 റൺസ് നേടി. ഉയർന്ന സ്കോർ 26. ട്വന്റി20യിൽ ഒരു ക്യാച്ചും സ്വന്തമാക്കി.

ADVERTISEMENT

English Summary: Parthiv Patel joins 5-time Indian Premier League champions Mumbai Indians as talent scout