മുംബൈ∙ സൂര്യകുമാര്‍ യാദവിനെയും ഇഷാൻ‌ കിഷനെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. രണ്ടു താരങ്ങൾക്കും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നൽകണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സൂര്യകുമാര്‍ യാദവിനെയും ഇഷാൻ‌ കിഷനെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. രണ്ടു താരങ്ങൾക്കും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നൽകണമെന്ന് ആകാശ് ചോപ്ര ആവശ്യപ്പെട്ടു. 2021 ഫെബ്രുവരിയിലാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കാനെത്തുന്നത്.

മലയാളി താരം സഞ്ജു സാംസണും ശ്രേയസ് അയ്യരും ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാത്തതു കൊണ്ടുതന്നെ ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയും പരിഗണിക്കണം. രണ്ടു താരങ്ങളും ഇന്ത്യൻ ടീമിലേക്കുള്ള വിളിയിൽനിന്ന് ഏറെ അകലെയല്ല. അവർ വളരെ ദൂരെയല്ലെന്നതു സത്യമാണ്. കാരണം സഞ്ജു സാംസണ് അവസരം ലഭിച്ചു. പക്ഷേ അദ്ദേഹം അത് ഉപയോഗിച്ചതായി കണ്ടില്ല. ശ്രേയസ് അയ്യരുടെ കാര്യവും 50–50 ആണ്. ഓസ്ട്രേലിയൻ പര്യടനത്തിൽ അയ്യരുടെ പ്രകടനം മികച്ചതായിരുന്നില്ല.

ADVERTISEMENT

മനീഷ് പാണ്ഡെയുടെ കാര്യവും അങ്ങനെ തന്നെ. ടീമിൽ സ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിനും സാധിച്ചിട്ടില്ല. സൂര്യകുമാറും ഇഷാൻ കിഷനും ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടുകയാണ്. നമ്മുടെ താരങ്ങളിൽ പലർക്കും പരുക്കേറ്റിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരെയെങ്കിലും അവരെ കളിപ്പിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോഴും അവർക്ക് ടീമിലെത്താൻ സാധിച്ചില്ലെങ്കിൽ 2021 ഐപിഎല്ലിലെ പ്രകടനം കൊണ്ട് അവർ ടീമിൽ സ്ഥാനം സ്വന്തമാക്കും.

2020 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ റൺവേട്ടക്കാരിൽ മുന്നിലുള്ള താരങ്ങളാണ് ഇഷാൻ കിഷനും സൂര്യകുമാർ യാദവും. ഓസ്ട്രേലിയൻ പര്യടനത്തിൽ ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിച്ചിരുന്നെങ്കിലും ടീമിൽ സ്ഥാനം ഉറപ്പിക്കാവുന്ന ഒരു പ്രകടനം നടത്താൻ താരത്തിനു സാധിച്ചിരുന്നില്ല.

ADVERTISEMENT

English Summary: I feel Suryakumar Yadav and Ishan Kishan might get to play against England: Aakash Chopra