സിഡ്നി∙ വിക്കറ്റ് കീപ്പിങ്ങിന്റെ പേരിൽ മുൻ താരങ്ങളിൽനിന്നും ആരാധകരിൽനിന്നും ഒരുപോലെ കടുത്ത വിമർശനം നേരിടുന്നതിനിടെ, ഓസ്ട്രേലിയൻ മണ്ണിൽ സമാനതകൾ അധികമില്ലാത്തൊരു ബാറ്റിങ് റെക്കോർഡുമായി ഇന്ത്യൻ താരം ഋഷഭ് പന്ത്. ഓസ്ട്രലിയൻ മണ്ണിൽ അവർക്കെതിരെ തുടർച്ചയായി ഒൻപത് ഇന്നിങ്സുകളിൽ 25ന് മുകളിൽ സ്കോർ ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി∙ വിക്കറ്റ് കീപ്പിങ്ങിന്റെ പേരിൽ മുൻ താരങ്ങളിൽനിന്നും ആരാധകരിൽനിന്നും ഒരുപോലെ കടുത്ത വിമർശനം നേരിടുന്നതിനിടെ, ഓസ്ട്രേലിയൻ മണ്ണിൽ സമാനതകൾ അധികമില്ലാത്തൊരു ബാറ്റിങ് റെക്കോർഡുമായി ഇന്ത്യൻ താരം ഋഷഭ് പന്ത്. ഓസ്ട്രലിയൻ മണ്ണിൽ അവർക്കെതിരെ തുടർച്ചയായി ഒൻപത് ഇന്നിങ്സുകളിൽ 25ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ വിദേശ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സ് ഉൾപ്പെടെയുള്ളവരുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് പന്ത് സ്വന്തം പേരിലാക്കിയത്.

സിഡ്നിയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പന്ത് 67 പന്തിൽ നാലു ഫോറുകൾ സഹിതം 36 റൺസെടുത്തിരുന്നു. ഇതോടെയാണ് താരത്തിന് റെക്കോർഡ് സ്വന്തമായത്. തുടർച്ചയായി എട്ട് ഇന്നിങ്സുകളിൽ 25ന് മുകളിൽ റൺസ് കണ്ടെത്തിയ വാലി ഹാമണ്ട്, റൂസി സൂർത്തി, വിവിയൻ റിച്ചാർഡ്സ് എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് പന്ത് ഒറ്റയ്ക്ക് സ്വന്തമാക്കിയത്.

ADVERTISEMENT

∙ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റിൽ പന്തിന്റെ പ്രകടനം ഇങ്ങനെ:

25

28

36

ADVERTISEMENT

30

39

33

159*

ADVERTISEMENT

29

36 (ഇന്ന്)

അതേസമയം, റെക്കോർഡ് പ്രകടനത്തിനു പിന്നാലെ ബാറ്റിങ്ങിനിടെ പരുക്കേറ്റ് പന്ത് കളം വിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 67 പന്തിൽ ന്ാലു ഫോറുകൾ സഹിതം 36 റണ്‍സെടുത്ത പന്ത് ചേതേശ്വർ പൂജാരയ്ക്കൊപ്പം അഞ്ചാം വിക്കറ്റിൽ അർസെഞ്ചുറി കൂട്ടുകെട്ട് തീർത്തിരുന്നു. പിന്നീട് ജോഷ് ഹെയ്‍സൽവുഡിന്റെ പന്തിൽ ഡേവിഡ് വാർണറിന് ക്യാച്ച് നൽകിയാണ് പന്ത് പുറത്തായത്. ഇതിനിടെയാണ് പന്തിന് പരുക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സർ ഇടതു കൈമുട്ടിന് പരുക്കേറ്റ പന്തിനെ, വിശദ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചു. ഇതോടെ, വൃദ്ധിമാൻ സാഹയാണ് ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കാക്കുന്നത്.

English Summary: Rishabh Pant taken for scans after getting hit on left arm, Saha to keep wickets