ലാഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ ഭർത്താവുമായ ശുഐബ് മാലിക്ക് ഓടിച്ച സ്പോർട്സ് കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. പാക്കിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് അപകടം. നിയന്ത്രണം നഷ്ടമായ കാർ വഴിയരുകിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ ഭർത്താവുമായ ശുഐബ് മാലിക്ക് ഓടിച്ച സ്പോർട്സ് കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. പാക്കിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് അപകടം. നിയന്ത്രണം നഷ്ടമായ കാർ വഴിയരുകിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചുകയറിയെങ്കിലും ശുഐബ് മാലിക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം, ട്രക്കിൽ ഇടിച്ചുകയറിയ കാർ പൂർണമായും തകർന്നു.

തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് മാലിക്ക് പിന്നീട് ട്വീറ്റ് ചെയ്തു. പാക്കിസ്ഥാൻ ദേശീയ ടീമിൽ താരത്തിന്റെ സഹതാരം കൂടിയായ വഹാബ് റിയാസിന്റെ കാറിനെ മറികടക്കാനുള്ള ശ്രമത്തിലാണ് മാലിക്കിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് സമാ ടിവി റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് മാലിക്കിന്റെ കാർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

ADVERTISEMENT

കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കാതെ വെട്ടിക്കാനുള്ള ശ്രമത്തിലാണ് മാലിക്കിന്റെ കാർ വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചത്.

‘എനിക്ക് യാതൊരു കുഴപ്പവുമില്ല. ദൈവത്തിന്റെ കൃപയാൽ അപകടത്തിൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. എന്റെ സുഖവിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി’ – ശുഐബ് മാലിക്ക് കുറിച്ചു.

ADVERTISEMENT

English Summary: Pakistan all-rounder Shoaib Malik survives car crash after PSL draft