സിഡ്നി ∙ മൂന്നാം ടെസ്റ്റിലെ മോശം പ്രകടനത്തിനും ഇന്ത്യൻ താരം ആർ.അശ്വിനുമായുണ്ടായ വാക്പോരിനും ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ മാപ്പു ചോദിച്ചു. ‘എന്റെ നേതൃത്വം നല്ലതായിരുന്നില്ല. എല്ലാറ്റിനുമൊടുവിൽ ഞാനൊരു മണ്ടനെപ്പോലെയാവുകയും ചെയ്തു. സംഭവിച്ചതിനെല്ലാം ഞാൻ മാപ്പുചോദിക്കുന്നു’ – പെയ്ൻ പറ‍ഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെസ്റ്റിന്റെ അവസാനദിനം ഹനുമ വിഹാരിയും ആർ.അശ്വിനും ക്ഷമാപൂർവം ബാറ്റു ചെയ്യുമ്പോഴായിരുന്നു വിക്കറ്റിനു പിന്നിൽ ടിം പെയ്നു നിയന്ത്രണം വിട്ടത്. അശ്വിനുമായി പല തവണ ചൂടൻ സംഭാഷണങ്ങൾ അരങ്ങേറിയെങ്കിലും ഇന്ത്യൻ താരങ്ങളുടെ മനസ്സാന്നിധ്യം തകർക്കാൻ സാധിച്ചില്ല. ‘മത്സരം കഴിഞ്ഞയുടൻതന്നെ ഞാൻ അശ്വിനോടു സംസാരിച്ചു. എന്തൊക്കെ ചെയ്തിട്ടും ഞാൻ മണ്ടനായില്ലേ എന്നു ചോദിക്കുകയും ചെയ്തു’ – പെയ്‍ൻ പറഞ്ഞു.

ADVERTISEMENT

അശ്വിനോടു സംസാരിച്ചതിനു പിന്നാലെ വിഹാരിയുടെ ഒരു ക്യാച്ച് പെയ്ൻ നഷ്ടപ്പെടുത്തിയിരുന്നു. ഇതടക്കം 3 ക്യാച്ചുകളാണ് ഓസീസ് ക്യാപ്റ്റൻ വിട്ടുകളഞ്ഞത്. ഓസ്ട്രേലിയ അനായാസ വിജയം പ്രതീക്ഷിച്ച മത്സരത്തിൽ ഇന്ത്യ കടുത്ത പോരാട്ടത്തിലൂടെ സമനില നേടുകയും ചെയ്തു.

English Summary: Australian captain apologizes for war of words with ashwin