സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുംബൈയെ പരാജയപ്പെടുത്തിയിറങ്ങിയ ഡൽഹിയുടെ ലക്ഷ്യം കേരളത്തെ പിടിച്ചുകെട്ടുകയെന്നതായിരുന്നു. കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ടോസ് നേടി ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. 212 റൺസെന്ന വലിയ സ്കോർ ഡൽഹി ഉയർത്തിയതോടെ കേരളം കീഴടങ്ങുമെന്നായിരുന്നു

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുംബൈയെ പരാജയപ്പെടുത്തിയിറങ്ങിയ ഡൽഹിയുടെ ലക്ഷ്യം കേരളത്തെ പിടിച്ചുകെട്ടുകയെന്നതായിരുന്നു. കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ടോസ് നേടി ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. 212 റൺസെന്ന വലിയ സ്കോർ ഡൽഹി ഉയർത്തിയതോടെ കേരളം കീഴടങ്ങുമെന്നായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുംബൈയെ പരാജയപ്പെടുത്തിയിറങ്ങിയ ഡൽഹിയുടെ ലക്ഷ്യം കേരളത്തെ പിടിച്ചുകെട്ടുകയെന്നതായിരുന്നു. കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ടോസ് നേടി ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. 212 റൺസെന്ന വലിയ സ്കോർ ഡൽഹി ഉയർത്തിയതോടെ കേരളം കീഴടങ്ങുമെന്നായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുംബൈയെ പരാജയപ്പെടുത്തിയിറങ്ങിയ ഡൽഹിയുടെ ലക്ഷ്യം കേരളത്തെ പിടിച്ചുകെട്ടുകയെന്നതായിരുന്നു. കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ടോസ് നേടി ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. 212 റൺസെന്ന വലിയ സ്കോർ ഡൽഹി ഉയർത്തിയതോടെ കേരളം കീഴടങ്ങുമെന്നായിരുന്നു ക്രിക്കറ്റ് വിദഗ്ധരുടെ പ്രതീക്ഷ. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ, അസ്ഹർ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണ് കേരളം ജയിച്ചുകയറിയത്.

കഴിഞ്ഞ മത്സരത്തിലെ കേരളത്തിന്റെ സൂപ്പർ താരം മുഹമ്മദ് അസ്ഹറുദ്ദീനെ പൂജ്യത്തിനും ക്യാപ്റ്റൻ സഞ്ജുവിനെ 16നും പുറത്താക്കിയതോടെ ‍ഡൽഹിയുടെ ആത്മവിശ്വാസം വർധിച്ചതാണ്. എന്നാൽ കേരള ടീമിൽ ഒരു കാലത്ത് ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഉത്തപ്പ ഉള്ള കാര്യം ഡൽഹി ഓർത്തില്ല. കൂടെ വിഷ്ണു വിനോദും ചേർന്നതോടെ കേരളത്തിന്റെ ചുണക്കുട്ടികൾക്കു തുടർച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണു കേരളം.

ADVERTISEMENT

ടൂർണമെന്റ് ചരിത്രത്തിൽ പിന്തുടർന്നു ജയിക്കുന്ന ഏറ്റവും വലിയ സ്കോറാണ് കേരളം ഡൽഹിക്കെതിരെ മറികടന്നത്. 2016ൽ ഡൽഹി, റെയിൽവേസിനെതിരെ 211 റൺസ് പിന്തുടർന്നു നേടിയ വിജയമായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും മികച്ചത്. അന്ന് ജയിച്ച ഡൽഹിയെ ഇന്ന് കാഴ്ചക്കാരാക്കി കേരളം പുതിയ റെക്കോർഡും കുറിച്ചു. ഒരു ഓവർ ബാക്കി നിൽ‌ക്കെയാണ് കേരളം ഡൽഹിയുടെ താരനിരയെ തകർത്തുവിട്ടത്.

മുംബൈയെപ്പോലെ പേരുകേട്ട താരങ്ങള്‍ ഏറെയുള്ള ടീമാണ് ഡൽഹി. അവരുടെ ക്യാപ്റ്റൻ ഇന്ത്യൻ ടീമിലെ ഓപ്പണർ ശിഖർ ധവാൻ. നിതീഷ് റാണ, പവൻ നേഗി, ഇഷാന്ത് ശർമ തുടങ്ങി പ്രതിഭകൾ ഏറെ. എന്നാൽ ഏതു വലിയ സ്കോറും പിന്തുടരാമെന്ന ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങിയത്. കേരള ബോളർമാർ റൺസ് വാരിക്കോരി നൽകിയെങ്കിലും ബാറ്റ്സ്മാൻമാർ അനായാസം അതെല്ലാം അടിച്ചെടുത്തു, അങ്ങനെ ജയിച്ചു കയറി.

കത്തിക്കയറി ധവാൻ, ലളിത്; ഡൽഹി നാലിന് 212

കഴിഞ്ഞ മത്സരങ്ങളിലും കേരള ബോളർമാർ ഏറെ റൺസ് വഴങ്ങിയിരുന്നു. ശ്രീശാന്തുൾപ്പെടെയുള്ള താരങ്ങൾ വിക്കറ്റ് വീഴ്ത്തുന്നതിലും വലിയ മികവു കാട്ടിയിട്ടില്ല. അതുതന്നെയായിരുന്നു ‍ഡൽഹിക്കെതിരെയുമുള്ള ചിത്രം. ഓപ്പണർമാർ ഡൽഹിക്കു മികച്ച തുടക്കം സമ്മാനിച്ചു. 34–ാം റൺസിലാണ് ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്താൻ കേരളത്തിന് സാധിച്ചത്. 11 റൺസെടുത്ത ഹിതൻ ദലാൽ കെ.എം. ആസിഫിന്റെ പന്തിൽ പുറത്താകുകയായിരുന്നു. എന്നാൽ തുടർച്ചയായി ബൗണ്ടറികൾ പായിച്ച ധവാൻ കേരള ബോളർമാരെ ഒന്നുമല്ലാതാക്കിക്കളഞ്ഞു. ധവാൻ അർധ സെഞ്ചുറിയും കടന്നു മുന്നേറിയതോടെ ഡൽഹി സ്കോർ 150 പിന്നിട്ടു.

ADVERTISEMENT

ഡൽഹി സ്കോർ 156 ൽ നിൽക്കെയാണ് ധവാൻ പുറത്തായത്. മൂന്നു സിക്സും ഏഴു ഫോറും താരം നേടി. 25 പന്തിൽ 52 റൺസെടുത്ത ലളിത് യാദവിന്റെ മികവിലാണ് ഡൽഹി സ്കോർ 200 കടന്നത്. അനൂജ് റാവത്ത് പത്ത് പന്തിൽ 27 റൺസെടുത്തു പുറത്താകാതെ നിന്നു. ഹിമ്മത് സിങ്–26, നിതീഷ് റാണ– 16, ഹിദന്‍ ദലാൽ– 11 എന്നിങ്ങനെയാണു മറ്റു ഡൽഹി താരങ്ങളുടെ സ്കോറുകൾ.

നാല് ഓവറിൽ 46 റൺസാണ് ശ്രീശാന്ത് ഈ മത്സരത്തിൽ വഴങ്ങിയത്. ശിഖർ ധവാന്റേതുൾപ്പെടെ രണ്ട് വിക്കറ്റുകൾ‌ ശ്രീ വീഴ്ത്തി. കേരളത്തിന്റെ മറ്റ് ബോളർമാർ വഴങ്ങിയ റൺസ് ചുവടെ (താരം, ഓവർ, റൺസ് എന്ന ക്രമത്തിൽ)–

ബേസിൽ തമ്പി– 3.2– 33

ജലജ് സക്സേന– 4– 38

ADVERTISEMENT

കെ.എം. ആസിഫ്– 4– 39

മിഥുൻ എസ്– 4– 44

സച്ചിൻ ബേബി– 0.4– 10

നിരാശപ്പെടുത്തി സഞ്ജു, അസ്ഹർ; ഉത്തപ്പയും വിഷ്ണുവും രക്ഷകർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പൊക്കക്കാരൻ ഇഷാന്ത് ശർമയാണ് ഡൽഹിയുടെ പ്രധാന ബോളര്‍. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീനെ മൂന്നാം പന്തിൽ പൂജ്യത്തിന് പുറത്താക്കി ഇഷാന്ത് തുടക്കം ഗംഭീരമാക്കി. അടിച്ചു കളിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ സഞ്ജു സാംസണെയും സച്ചിൻ ബേബിയെയും ഡൽഹി പുറത്താക്കിയതോടെ കളി ഡൽഹി പിടിച്ചെടുക്കുമെന്നു തോന്നിച്ചു. എന്നാൽ അപ്പോഴേക്കും പതുക്കെ തുടങ്ങിയ റോബിൻ ഉത്തപ്പ ആക്രമണം ആരംഭിച്ചിരുന്നു. സിക്സുകളിലായിരുന്നു ഉത്തപ്പയുടെ കണ്ണ്. എട്ട് സിക്സുകൾ താരം ഡൽഹിക്കെതിരെ പറത്തി, കൂട്ടിന് മൂന്ന് ഫോറും.

വിഷ്ണു വിനോദും എത്തിയതോടെ കേരളം അതിവേഗത്തിൽ മുന്നേറുന്ന കാഴ്ചയാണ് വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത്. സ്കോർ 200 പിന്നിട്ടതിന് പിന്നാലെയായിരുന്നു ഉത്തപ്പയുടെ മടക്കം. അപ്പോഴേക്കും കേരളം സുരക്ഷിതമായ നിലയിലെത്തിയിരുന്നു.  54 പന്തിൽ 91 റൺസാണ് ഉത്തപ്പ അടിച്ചെടുത്തത്. ഉത്തപ്പ പോയതോടെ വിഷ്ണുവിന് കൂട്ടായി സൽമാൻ നിസാറെത്തി. 19 ഓവറിൽ കേരളം വിജയ റൺസ് മറികടന്നു, ആറ് വിക്കറ്റ് ജയം.  38 പന്തുകൾ നേരിട്ട വിഷ്ണു 71 റൺസ് നേടി. മൂന്ന് പന്തിൽ 10 റൺസെടുത്തു സൽമാനും പുറത്താകാതെ നിന്നു.

സീസണിൽ ഡൽഹിയുടെ ആദ്യ തോൽവിയാണിത്. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ഇയിൽ കേരളം ഒന്നാം സ്ഥാനത്തെത്തി. മൂന്ന് വിജയവുമായി 12 പോയിന്റ് കേരളത്തിനുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്കും 12 പോയിന്റുണ്ട്. ഏറ്റവും മികച്ച ടീമെന്നു വിലയിരുത്തപ്പെട്ട മുംബൈ പട്ടികയിൽ അവസാന സ്ഥാനത്താണ്. ഞായറാഴ്ച ആന്ധ്ര പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 19ന് ഹരിയാനയ്ക്കെതിരെയും കേരളത്തിന് മത്സരമുണ്ട്.

English Summary: Kerala beat delhi for 6 wickets