ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം ‘ഫോർമാലിറ്റികൾ’ പെട്ടെന്ന് തീർത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് വിജയം. 74 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാന സെഷനിൽ വെറും 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകർന്നെങ്കിലും, കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം ‘ഫോർമാലിറ്റികൾ’ പെട്ടെന്ന് തീർത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് വിജയം. 74 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാന സെഷനിൽ വെറും 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകർന്നെങ്കിലും, കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയം പിടിച്ചെടുത്തു. പിരിയാത്ത നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജോണി ബെയർസ്റ്റോ – ഡാനിയൽ ലോറൻസ് സഖ്യമാണ് ടീമിന് വിജയം സമ്മാനിച്ചത്.

സ്കോർ: ശ്രീലങ്ക 135 & 359, ഇംഗ്ലണ്ട് 421 & 76/3

ADVERTISEMENT

ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായ ബെയർസ്റ്റോ 65 പന്തിൽ രണ്ടു ഫോറുകൾ സഹിതം 35 റൺസുമായി പുറത്താകാതെ നിന്നു. ലോറൻസ് 52 പന്തിൽ 21 റൺസുമായി കൂട്ടുനിന്നു. ഓപ്പണർമാരായ സാക് ക്രൗളി (21 പന്തിൽ എട്ട്), ഡൊമിനിക് സിബ്‌ലി (അഞ്ച് പന്തിൽ രണ്ട്), ഒന്നാം ഇന്നിങ്സിൽ ഇരട്ടസെഞ്ചുറി നേടിയ ജോ റൂട്ട് (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായത്. ജോ റൂട്ടാണ് കളിയിലെ കേമൻ.

നേരത്തെ, ഓപ്പണർ ലാഹിരു തിരുമന്നെയുടെ (111) സെഞ്ചുറിയും കുശാ‍ൽ പെരേര (62), എയ്ഞ്ചലോ മാത്യൂസ് (71) എന്നിവരുടെ ഇന്നിങ്സുകളുമാണ് ആതിഥേയർക്ക് 2–ാം ഇന്നിങ്സിൽ മികച്ച സ്കോർ സമ്മാനിച്ചത്. പിന്നീട് 2–ാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ സ്പിന്നർ ലസിത് എംബുൾദെനിയ (2–13) ഞെട്ടിച്ചു. ഒന്നാം ഇന്നിങ്സിൽ ഇരട്ട സെ‍ഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ട് (1) റണ്ണൗട്ടാവുകയും ചെയ്തതോടെയാണ് സന്ദർശകർ പ്രതിരോധത്തിലായത്.

ADVERTISEMENT

English Summary: Sri Lanka vs England, 1st Test - Live Cricket Score