ക്രിക്കറ്റിൽ നിന്നു വിരമിച്ച മഹേന്ദ്ര സിങ് ധോണി മുംബൈയ്ക്ക് താമസം മാറുന്നുവെന്ന പ്രചാരണം കുടുംബ വൃത്തങ്ങൾ നിഷേധിച്ചു. റാഞ്ചി സർക്യൂട്ട് റോഡിലെ ഫാം പുതിയ ഫാം ഹൗസും വിട്ട് എങ്ങോട്ടുമില്ലെന്ന് ധോണിയുടെടെ ഭാര്യ സാക്ഷിയെ ഉദ്ധരിച്ച് താരത്തിന്റെ അടുത്ത ബന്ധു വ്യക്തമാക്കി. 8 ഏക്കർ വിസ്തൃതിയുള്ള ഫാം

ക്രിക്കറ്റിൽ നിന്നു വിരമിച്ച മഹേന്ദ്ര സിങ് ധോണി മുംബൈയ്ക്ക് താമസം മാറുന്നുവെന്ന പ്രചാരണം കുടുംബ വൃത്തങ്ങൾ നിഷേധിച്ചു. റാഞ്ചി സർക്യൂട്ട് റോഡിലെ ഫാം പുതിയ ഫാം ഹൗസും വിട്ട് എങ്ങോട്ടുമില്ലെന്ന് ധോണിയുടെടെ ഭാര്യ സാക്ഷിയെ ഉദ്ധരിച്ച് താരത്തിന്റെ അടുത്ത ബന്ധു വ്യക്തമാക്കി. 8 ഏക്കർ വിസ്തൃതിയുള്ള ഫാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റിൽ നിന്നു വിരമിച്ച മഹേന്ദ്ര സിങ് ധോണി മുംബൈയ്ക്ക് താമസം മാറുന്നുവെന്ന പ്രചാരണം കുടുംബ വൃത്തങ്ങൾ നിഷേധിച്ചു. റാഞ്ചി സർക്യൂട്ട് റോഡിലെ ഫാം പുതിയ ഫാം ഹൗസും വിട്ട് എങ്ങോട്ടുമില്ലെന്ന് ധോണിയുടെടെ ഭാര്യ സാക്ഷിയെ ഉദ്ധരിച്ച് താരത്തിന്റെ അടുത്ത ബന്ധു വ്യക്തമാക്കി. 8 ഏക്കർ വിസ്തൃതിയുള്ള ഫാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റിൽ  നിന്നു വിരമിച്ച  മഹേന്ദ്ര സിങ് ധോണി മുംബൈയ്ക്ക് താമസം മാറുന്നുവെന്ന പ്രചാരണം  കുടുംബ വൃത്തങ്ങൾ നിഷേധിച്ചു. റാഞ്ചി സർക്യൂട്ട്  റോഡിലെ ഫാം പുതിയ ഫാം ഹൗസും വിട്ട് എങ്ങോട്ടുമില്ലെന്ന് ധോണിയുടെടെ ഭാര്യ സാക്ഷിയെ ഉദ്ധരിച്ച് താരത്തിന്റെ അടുത്ത ബന്ധു വ്യക്തമാക്കി. 8 ഏക്കർ  വിസ്തൃതിയുള്ള ഫാം ഹൗസിലേക്ക് നാലുവർഷം  മുമ്പാണ് ധോണിയും കുടുംബവും  താമസം മാറ്റിയത്. അതിനു മുൻപ് റാഞ്ചി ഹർമു ബൈപാസിൽ  ജാർഖണ്ഡ്  സർക്കാർ  നൽകിയ സ്ഥലത്ത് നിർമിച്ച വീട്ടിലായിരുന്നു താമസം.

ധോണിയുടെ ദുബായിലെയും മുംബൈയിലെയും കൊൽക്കത്തയിലെയും  ജാർഖണ്ഡിലെയും ക്രിക്കറ്റ് അക്കാദമിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാനായി ക്യാപ്റ്റൻ കൂൾ മുംബൈയ്ക്ക് കുടുംബസമേതം താമസം മാറുന്നുവെന്ന വാർത്ത പുറത്തുവന്നത്. ഫാം ഹൗസിലെ ജീവിതം ത്രില്ലടിപ്പിക്കുന്നതായി താരത്തിന്റെ ഭാര്യ സാക്ഷി അടുത്തയിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു.

ADVERTISEMENT

 ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിളങ്ങിയിരുന്ന കാലത്ത് ഹർമുവിലെ വസതിക്ക് മുന്നിൽ ആരാധക പ്രവാഹമായിരുന്നു.  താരം വീട്ടിലെത്തുമ്പോൾ കാണാനായി ആരാധകർ വീടിനു ചുറ്റും തിക്കിത്തിരക്കിയതോടെ ബൈപാസിലെ ഗതാഗതം  മണിക്കുറുകളോളം  സ്തംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തോൽവിയും താരത്തിന്റെ ഇടയ്ക്കുള്ള മങ്ങിയ ഫോമും മൂലം കാണികൾ പലപ്പോഴും അക്രമസാക്തരായതോടെയാണ്  സുരക്ഷയെക്കരുതി ധോണി നഗരത്തിനു പുറത്ത് സ്ഥലം വാങ്ങി ഫാം ഹൗസ് നിർമിച്ച് താമസം മാറ്റിയത്.

∙ അടുപ്പക്കാർ മാത്രം അകത്ത്

മൂന്നു വർഷം കൊണ്ട്  നിർമാണം പൂർത്തിയാക്കിയ ഫാം ഹൗസിൽ അത്യാഡംബരങ്ങൾ ഏറെ. സന്ദർശകരിൽ നിന്നു  അകലം പാലിക്കുന്ന താരം അടുത്ത സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും മാത്രമേ ഇതുവരെ അകത്തു കടത്തിയിട്ടുള്ളു.  ഇതിനാൽ തന്നെ താരത്തിന്റെ ആഡ‍ംബര വസതിയെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. താരവും ഭാര്യയും  സോഷ്യൽ  മീഡിയകളിൽ നൽകുന്ന ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയുമാണ് ഫാം ഹൗസ്  വിശേഷങ്ങൾ പുറംലോകം അറിയുന്നത്.

 ഹർമുവിലെ പഴയ   വസതിയിൽ നിന്ന്  8 കിലോമീറ്റർ മാത്രം അകലെയുള്ള കൈലാസപതിയെന്ന ആഡംബര വസതിയിലാണ് ഇപ്പോൾ ക്യാപ്റ്റൻ കൂളും കുടുംബവും മാതാപിതാക്കൾക്കൊപ്പം കഴിയുന്നത്. വല്ലപ്പോഴും ധോണിയും അച്ഛനും വന്നുപോകുന്ന പഴയ വീട്ടിൽ ഇപ്പോൾ  താരത്തിന്റെ അമ്മാവനും കുടുംബവുമാണ് താമസം.

ADVERTISEMENT

∙ കൊളസ്ട്രോൾ കളയാൻ കരിങ്കോഴി

.മകളോടൊപ്പം  ഫാം ഹൗസിൽ  നായ്ക്കളെ പരിപാലിച്ചും ടർക്കികോഴികളെയും കരിങ്കോഴികളെയും  വളർത്തിയും ജൈവക്കൃഷിയുമായി  താരം ജീവിതം ആസ്വദിക്കുന്നു. മധ്യപ്രദേശിലെ ജാബുവ, ധാർ ജില്ലകളിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, കടക്നാഥ് (കാലി മാസി) എന്ന പേരിലറിയപ്പെടുന്ന 2000 കരിങ്കോഴികൾ കഴിഞ്ഞമാസമാണ് ധോണിയുടെ ഫാമിലെത്തിയത്. കടക്നാഥ് കോഴിയുടെ ഇറച്ചിക്കു ഭൗമസൂചികാ പദവി (ജിഐ ടാഗ്) ഉണ്ട്. കറുത്ത ഇറച്ചിയാണ് ഈ കോഴിയുടേത്. ഈ കരിങ്കോഴികളുടെ ഇറച്ചി കഴിച്ചാൽ കൊളസ്ട്രോളിനെ പേടിക്കേണ്ടെന്നാണു വിദഗ്ധർ പറയുന്നത്.

രാജസ്ഥാൻ ഗ്രാനൈറ്റ്  തറയോടുകൂടിയ മനോഹരമായ തടി ഫർണീച്ചറുകൾ  കൊണ്ട് അലങ്കരിച്ച ഫാം ഹൗസിലെ  ആഡംബര വസതി 8000 ചതുരശ്ര അടിയാണ്.

റാഞ്ചി നഗരത്തിന്റെ തിരക്ക്  വിട്ടുള്ള  പുതിയ വസതിയിൽ  നിന്നുള്ള  സുര്യാസ്തമയകാഴ്ചകൾ ധോണി ക്രിക്കറ്റിൽ നിന്നു വിരമിച്ച ദിവസം ഭാര്യ സോഷ്യൽ  മീഡിയകളിൽ  പോസ്റ്റ് ചെയ്തിനു  ക്രിക്കറ്റ് സമൂഹത്തിൽ  നിന്നു 2ദശലക്ഷത്തോളം ലൈക്ക്  കിട്ടിയത് വൻ  വാർത്തയായിരുന്നു.

ADVERTISEMENT

∙ കൃഷി നോക്കാൻ വിദഗ്ധർ

കൈലാസ്പതിയിൽ  അത്യാധുനിക സൗകര്യങ്ങളുള്ള   2 ജിംനേഷ്യം ഒരു നീന്തൽക്കുളം  വിശാലമായ പുൽത്തകിടി, മനോഹരമായ പുന്തോട്ടം, ആധുനിക ജലസേചന സംവിധാനങ്ങളോടു  കൂടിയുള്ള പച്ചക്കറി, പഴം തോട്ടവുമുണ്ട്. പ്രകൃതിയോടും  മണ്ണിനോടും  ചേർന്നുള്ള  ജീവിതം താരം ഇഷ്ടപ്പെടുന്നതിന്റെ ചുവടു പിടിച്ചാണ് ഫാം ഹൗസ് രൂപകൽപനയും പരിപാലനവും. ബിർസ  കാർഷിക സർവകലാശാലയിലെ കൃഷി വിദഗ്ധരുടെ പ്ലാനും നിർദേശവും അനുസരിച്ചാണ് ഫാം ഹൗസിലെ  ജൈവ കൃഷിയും പഴവർഗ തോട്ടം പരിപാലനവും. ഇവർ പതിവ് ഇടവേളകളിൽ ഫാമിലെത്തി നിർദേശങ്ങൾ കൈമാറുന്നു.

∙ ബൈക്കിനു കരുതലായി ഗ്ലാസ് ഹൗസ്

ധോണിയുടെ ബൈക്ക് പ്രേമം ഏറെ പ്രശസ്തമാണ് ക്യാപ്റ്റൻ  പദവിയിൽ  തിളങ്ങി നിന്ന കാലത്തും ബുള്ളറ്റിലും ബൈക്കിലും  റാഞ്ചി നഗരത്തിലൂടെ സുഹൃത്തുക്കൾക്കൊപ്പം  കറങ്ങി നടന്നിരുന്ന താരത്തിന്റെ  ബൈക്കുകൾ  സൂക്ഷിക്കാൻ  ഫാം ഹൗസിൽ  മനോഹരമായ ഗ്ലാസ്  കൊട്ടാരം  തന്നെ പണിതുയർത്തി. ഹെൽകാറ്റ്, നിൻജ എന്നിവ ഉൾപ്പെടുന്ന ബൈക്കുകളുടെ ശ്രേണി തന്നെ ധോണിയുടെ ഗ്ലാസ് ഹൗസിലുണ്ട്. ഇതിനോട് ചേർന്ന്  തന്നെയാണ് വിന്റേജ് കാറുകളുടെ പരിപാലത്തിനും സംരക്ഷണത്തിനും സൗകര്യമൊരുക്കിയിരിക്കുന്നത്.. ഫെരാരി 599 ജിടിഒ, ഹമ്മർ എച്ച് 2, ജിഎംസി സിയറ എന്നിവയുൾപ്പെടെ അര ഡസൻ ആഡംബരക്കാറുകൾ  താരത്തിന്റെ ഫാം ഹൗസിലുണ്ട്.

ഫാം ഹൗസിനു ചുറ്റും സദാ സമയവും കാവൽക്കാരുണ്ടെങ്കിലും അരഡനിലേറെ ഉശിരൻ  നായ്ക്കളും സംരക്ഷണം തീർക്കുന്നു.  റോട്​വീലർ  ഇനത്തിൽപ്പെട്ട 3 നായ്ക്കൾ  താരത്തിന്റെ ഫാം ഹൗ സിന്റെ സുരക്ഷയ്ക്കായി കാതു കൂർപ്പിക്കുന്നു.  ഇവയുടെ പരിശീലനത്തിനും പരിചരണത്തിനും ക്യാപ്റ്റൻ  കൂളും മകൾ സിവയും സദാസമയവും  നിഴൽപോലെയുണ്ട്.

English Summary: Mahendra Singh Dhoni's Life After Retirement