ഗോൾ∙ കളത്തിലെ വാശി അതിരുവിടുമ്പോൾ താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നത് പതിവു കാഴ്ചയാണ്. എതിരാളികളെ മാനസികമായി തളർത്താൻ പന്തിനേക്കാൾ മൂർച്ചയോടെ വാക്കുകൾ പ്രയോഗിക്കുന്നതും പതിവുള്ള കാഴ്ച തന്നെ. അടുത്തിടെ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾക്കു മേൽ മാനസിക ആധിപത്യം സ്ഥാപിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോൾ∙ കളത്തിലെ വാശി അതിരുവിടുമ്പോൾ താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നത് പതിവു കാഴ്ചയാണ്. എതിരാളികളെ മാനസികമായി തളർത്താൻ പന്തിനേക്കാൾ മൂർച്ചയോടെ വാക്കുകൾ പ്രയോഗിക്കുന്നതും പതിവുള്ള കാഴ്ച തന്നെ. അടുത്തിടെ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾക്കു മേൽ മാനസിക ആധിപത്യം സ്ഥാപിക്കാൻ ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ഉൾപ്പെടെയുള്ളവർ പയറ്റിയ ‘സ്ലെജിങ്’ തന്ത്രം ആരാധകർ മറന്നിട്ടുണ്ടാകില്ല.

എന്നാൽ വാശിയോടെയുള്ള ‘സ്ലെജിങ്ങി’ന്റെ ശരികേടുകളെക്കുറിച്ച് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നതിനിടെ, സൗഹാർദ്ദപരമായും ‘സ്ലെജിങ്’ സാധ്യമാണെന്ന് തെളിയിക്കുകയാണ് ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ലയും ഇംഗ്ലണ്ട് താരം ടോം സിബ്‍ലിയും.

ADVERTISEMENT

ഗോളിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 164 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. 89 റൺസിനിടെ ഇംഗ്ലണ്ടിന് നാലു വിക്കറ്റ് നഷ്ടായെങ്കിലും അർധസെഞ്ചുറി നേടിയ പുറത്താകാതെ നിന്ന സിബ്‌ലിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തിലേക്കുള്ള വഴിയിൽ 22 റൺസ് അകലെ നിൽക്കെ, സിബ്‌ലിക്കു മുന്നിൽ ഡിക്ക്‌വെല്ല ഉയർത്തിയ രസകരമായ ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘ഇന്ത്യയിലും ഓപ്പണറാകാൻ താങ്കൾക്കു കഴിയുമോ?’ എന്നതായിരുന്നു സിബ്‌ലിക്കു മുന്നിൽ ഡിക്ക്‌വെല്ല ഉയർത്തിയ ചോദ്യം. ശ്രീലങ്കൻ പര്യടത്തിനുശേഷം ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരാനിരിക്കെയാണ് ഡിക്ക്‌വെല്ലയുടെ രസകരമായ ചോദ്യം. അതിന് സിബ്‍ലി നൽകിയ ആത്മാർഥമായ മറുപടിയാണ് ആരാധകരെ ആകർഷിച്ചത്.

ADVERTISEMENT

‘എനിക്കറിയില്ല. ഈ പരമ്പരയിൽ എനിക്കത്ര തിളങ്ങാനായില്ലല്ലോ.’

എന്തായാലും ഡിക്ക്‌െവല്ലയുടെ ചോദ്യവും സിബ്‍ലിയുടെ മറുപടിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ കാണാം:

ADVERTISEMENT

English Summary: Niroshan Dickwella cheekily asks ‘Are you going to open in India?’, Dom Sibley responds