ചെന്നൈ∙ സ്റ്റംപിനു പുറകിൽ ഋഷഭ് പന്ത് ഉണ്ടെങ്കിൽ പലപ്പോഴും ടെസ്റ്റ് മത്സരങ്ങൾക്കു പോലും ട്വന്റി20യുടെ ആവേശമാണ്. പല അനുഭവങ്ങളിലൂടെ പന്ത് അതു ‘തെളിയിച്ചിട്ടും’ ഉണ്ട്. ചെന്നൈയിൽ നടക്കുന്..India vs England, Rishabh Pant

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ സ്റ്റംപിനു പുറകിൽ ഋഷഭ് പന്ത് ഉണ്ടെങ്കിൽ പലപ്പോഴും ടെസ്റ്റ് മത്സരങ്ങൾക്കു പോലും ട്വന്റി20യുടെ ആവേശമാണ്. പല അനുഭവങ്ങളിലൂടെ പന്ത് അതു ‘തെളിയിച്ചിട്ടും’ ഉണ്ട്. ചെന്നൈയിൽ നടക്കുന്ന ഇന്ത്യ– ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും അത്തരത്തിലൊരു സംഭവമുണ്ടായി.

ക്രീസിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് പാറപോലെ ഉറച്ചുനിന്നതോടെ, ഇന്ത്യൻ ബോളർമാരുടേയും ഫീൽഡർമാരുടേയും ക്ഷമ നശിച്ചു. എല്ലാവരുടേയും മുഖത്ത് അതു നിഴലിക്കുന്നുമുണ്ടായിരുന്നു. എന്നാൽ സ്വതസിദ്ധമായ ശൈലിയിൽ ഋഷഭ് പന്ത് കളംനിറഞ്ഞു. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 151ാം ഓവറിലാണ് എല്ലാവരുടേയും മുഖത്ത് ചിരിപടർത്തിയ ആ നിമിഷം.

ADVERTISEMENT

അശ്വിന്റെ മൂന്നാം പന്തിൽ ബാറ്റ് ചെയ്യുന്നത് ഇംഗ്ലണ്ട് ബാസ്റ്റ്മാൻ ഒലി പോപ്. അശ്വിന്റെ ഫുൾ ടോസ് പന്ത്, പോപ് ടോപ് എഡ്ജ് ചെയ്തു. ഉയർന്നു പൊങ്ങിയ ബോൾ ഋഷഭ് പന്ത് കയ്യിൽ ഒതുക്കുമെന്ന് കുറച്ചുസെക്കൻഡ് സമയത്തേക്ക് എല്ലാവരും കരുതി. എന്നാൽ ബോൾ ലെഗ് സ്ലിപ്പിൽ നിന്ന രോഹിത് ശർമയെ കടന്നു പോയി.

ഇതു മനസ്സിലാക്കാതെ പന്ത്, ബോൾ എടുക്കാനായി ഓഫ് സൈഡിലേക്ക് ഓടി. ഈ സമയംകൊണ്ട് പോപ്പും ജോ റൂട്ടും രണ്ട് റൺസ് ഓടിയെടുക്കുകയും ചെയ്തു. ഒടുവിൽ രോഹിത് ശർമ തന്നെയാണ് ബോൾ ഫീൽഡ് ചെയ്തത്. മത്സരത്തിനിടയിലെ ‘ചിരി’ നിമിഷത്തിന്റെ വിഡിയോ ബിസിസിഐ വെബ്സൈറ്റിലും അപ്‌ലോഡ് ചെയ്തു. ട്വിറ്ററിൽ നിരവധി പേർ ഇതു പങ്കുവയ്ക്കുകയും ചെയ്തു.

ADVERTISEMENT

English Summary: India vs England: Rishabh Pant hilariously runs in wrong direction as ball flies over his head