വെറും 2 ദിവസത്തിനുള്ളി‍ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം വിജയിച്ചതിൽ ഇന്ത്യക്കാരനെന്ന നിലയിൽ സന്തോഷിക്കാം. എന്നാൽ, ഒരു ക്രിക്കറ്റ് പ്രേമിയെന്ന നിലയിൽ നിരാശയുടെ അംശം കൂടിയുണ്ട്. പിച്ചിന്റെ അവസ്ഥയും പിങ്ക് പന്തിന്റെ പ്രവചനാതീതമായ | India England cricket series 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും 2 ദിവസത്തിനുള്ളി‍ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം വിജയിച്ചതിൽ ഇന്ത്യക്കാരനെന്ന നിലയിൽ സന്തോഷിക്കാം. എന്നാൽ, ഒരു ക്രിക്കറ്റ് പ്രേമിയെന്ന നിലയിൽ നിരാശയുടെ അംശം കൂടിയുണ്ട്. പിച്ചിന്റെ അവസ്ഥയും പിങ്ക് പന്തിന്റെ പ്രവചനാതീതമായ സ്വഭാവവും ചേർന്നപ്പോഴാണു ടെസ്റ്റ് പൂർണമായും ബോളർമാരുടെ വരുതിയിലായത്. പിങ്ക് ബോളിന്റെ സ്ഥിരതയില്ലാത്ത ചലനസ്വഭാവംകൊണ്ടാകണം ഇത്രത്തോളം ക്ലീൻ ബോൾഡുകളും എൽബിഡബ്ല്യുവും ഈ ടെസ്റ്റിൽ സംഭവിച്ചത്. 

പിങ്ക് ബോൾകൊണ്ടുള്ള പരീക്ഷണം ബോളർമാർക്ക് അതിരുവിട്ട സഹായം നൽകുന്നുണ്ട്. ചില മത്സരങ്ങളിൽ ഫാസ്റ്റ് ബോളർമാർക്കും ഈ മത്സരത്തിൽ സ്പിന്നർമാർക്കും പതിവിൽ കൂടുതൽ മൂർച്ച തോന്നിപ്പിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 36 റൺസിനു പുറത്തായതും ഇംഗ്ലണ്ട് ന്യൂസീലൻഡിനെതിരെ 58 റൺസിന് ഓൾ ഔട്ടായതുമെല്ലാം പിങ്ക് പന്തിലായിരുന്നു. ബോളർമാർ എറിയുന്നതിന്റെ വിപരീതദിശയിലേക്കു പന്തു ചലിക്കുന്നതു പിങ്ക് ബോളിന്റെ കാര്യത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

ഇന്ത്യ–ഓസീസ് മത്സരത്തിലും ഇംഗ്ലണ്ട്–കിവീസ് മത്സരത്തിലും ഇതു കണ്ടിരുന്നു. ഇപ്പോഴിത് ഇവിടെയും പ്രകടമായി. ഈ വിഷയം ഐസിസി ഗൗരവമായി പരിഗണിക്കുമെന്നു പ്രതീക്ഷിക്കാം. പരമ്പരയിൽ മുന്നിലെത്തിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിന്റെ കൗതുകം നഷ്ടമാകുന്നുവെന്ന വിലാപം നമുക്കു കേട്ടില്ലെന്നു നടിക്കാം.

English Summary: India Vs England 3rd Test, Column By P. Balachandran