ന്യൂഡൽഹി ∙ ഓൾറൗണ്ടർ യൂസഫ് പഠാനും (38) കർണാടക പേസർ ആർ.വിനയ്കുമാറും (37) ഒരേദിവസം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു.ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ആരും ടീമിലെടുക്കാതെ വന്നതോടെയാണ്, മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാന്റെ ജ്യേഷ്ഠനായ യൂസഫ് വിരമിക്കൽ പ്രഖ്യാപിച്ചത്. ആർ. വിനയ്കുമാർ ഒരു ടെസ്റ്റും 31 ഏകദിനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഓൾറൗണ്ടർ യൂസഫ് പഠാനും (38) കർണാടക പേസർ ആർ.വിനയ്കുമാറും (37) ഒരേദിവസം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ആരും ടീമിലെടുക്കാതെ വന്നതോടെയാണ്, മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാന്റെ ജ്യേഷ്ഠനായ യൂസഫ് വിരമിക്കൽ പ്രഖ്യാപിച്ചത്. ആർ. വിനയ്കുമാർ ഒരു ടെസ്റ്റും 31 ഏകദിനങ്ങളും 9 ട്വന്റി20കളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളുടെ ഭാഗമായിട്ടുണ്ട് യൂസഫ് പഠാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ടു തവണവും രാജസ്ഥാൻ റോയൽസിനൊപ്പം ഒരിക്കലും ഇന്ത്യൻ പ്രീമിയർ ലീഗ് കപ്പുയർത്തി. കുടുംബം, സുഹൃത്തുക്കൾ, ആരാധകർ, ടീമുകൾ, പരിശീലകർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യൂസഫ് പഠാൻ അറിയിച്ചു.

ADVERTISEMENT

മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാന്റെ സഹോദരനാണ്. 2007 ലാണ് താരം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2007 ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ടീമിന്റെ ഭാഗമായിരുന്നു. മധ്യനിരയിലെ കരുത്തുറ്റ ബാറ്റ്സ്മാനായ യൂസഫ് ഏകദിനത്തിൽ 810 റൺസും ട്വന്റി20യിൽ 236 റൺസും നേടിയിട്ടുണ്ട്.

ജീവിതത്തിലെ ഒരു ഇന്നിങ്സിന് ഫുൾ സ്റ്റോപ് ഇടേണ്ട സമയം ആയിരിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പ് ജയിച്ചതും സച്ചിൻ തെൻഡുൽക്കറെ തോളിലേറ്റിയതുമുൾപ്പെടെയുള്ള കരിയറിലെ പ്രധാന നിമിഷങ്ങളെക്കുറിച്ചും യൂസഫ് പഠാൻ ഓർത്തെടുത്തു. ഫസ്റ്റ് ക്ലാസിൽ 100 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 4825 റൺസും 201 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2012 മാർച്ചിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് താരം ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്.

ADVERTISEMENT

English Summary: Yusuf Pathan and Vinay Kumar Announces Retirement From All Forms Of Cricket