ന്യൂ‍ഡൽഹി∙ ഇന്ത്യ–ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ, മത്സരം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുൻ താരം മൈക്കൽ വോൺ. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചുകളൊരുക്കിയതിനെ തുടക്കം മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ ഇന്ത്യ–ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ, മത്സരം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുൻ താരം മൈക്കൽ വോൺ. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചുകളൊരുക്കിയതിനെ തുടക്കം മുതൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മൈക്കൽ വോൺ, ഇത്തവണ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിഹാസം ചൊരിഞ്ഞത്. അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റ് രണ്ടു ദിവസംകൊണ്ട് പൂർത്തിയായതിനു പിന്നാലെ, പിച്ചിന്റെ നിലവാരം പരിശോധിക്കണമെന്ന് വോൺ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.

ഈ മാസം നാലു മുതൽ നാലാം ടെസ്റ്റിനു വേദിയാകേണ്ട നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റും നടന്നത്. വെറും അഞ്ച് സെഷൻ കൊണ്ട് അവസാനിച്ച മത്സരത്തിൽ ആകെ വീണ 30 വിക്കറ്റുകളിൽ 28 വിക്കറ്റുകളും സ്പിന്നർമാരാണ് വീഴ്ത്തിയത്. പന്തു കുത്തിത്തിരിയുന്ന ഇവിടുത്തെ പിച്ചിനെ പരിഹസിക്കാൻ, ഉഴുതുമറിച്ചിട്ട മണ്ണിൽ ബാറ്റുമായി നിൽക്കുന്ന ചിത്രമാണ് വോൺ പങ്കുവച്ചത്.

ADVERTISEMENT

ഈ ചിത്രത്തിന് അദ്ദേഹം നൽകിയ ക്യാപ്ഷൻ ഇങ്ങനെ: ‘നാലാം ടെസ്റ്റിനായുള്ള ഒരുക്കം നല്ല രീതിയിൽ പുരോഗമിക്കുന്നു. #OnOn, #INDvENG എന്നീ ഹാഷ്ടാഗുകൾ സഹിതം വോൺ കുറിച്ചു. വോണിന്റെ പോസ്റ്റ് ഇതാ:

English Summary: Michael Vaughan takes a dig at the pitch ahead of fourth Test