വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 572 റൺസ്. രണ്ട് അർധ സെ‍ഞ്ചുറിയും 3 സെഞ്ചുറിയും. ശരാശരി 190.66 ! ആഭ്യന്തര ക്രിക്കറ്റിൽ അതിശയിപ്പിക്കുന്ന ഫോം തുടരുകയാണ് ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ടൂർണമെന്റിൽ തന്റെ ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനതിരെ അർധ സെഞ്ചുറിയോടെ (52) തുടങ്ങിയ

വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 572 റൺസ്. രണ്ട് അർധ സെ‍ഞ്ചുറിയും 3 സെഞ്ചുറിയും. ശരാശരി 190.66 ! ആഭ്യന്തര ക്രിക്കറ്റിൽ അതിശയിപ്പിക്കുന്ന ഫോം തുടരുകയാണ് ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ടൂർണമെന്റിൽ തന്റെ ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനതിരെ അർധ സെഞ്ചുറിയോടെ (52) തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 572 റൺസ്. രണ്ട് അർധ സെ‍ഞ്ചുറിയും 3 സെഞ്ചുറിയും. ശരാശരി 190.66 ! ആഭ്യന്തര ക്രിക്കറ്റിൽ അതിശയിപ്പിക്കുന്ന ഫോം തുടരുകയാണ് ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ടൂർണമെന്റിൽ തന്റെ ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനതിരെ അർധ സെഞ്ചുറിയോടെ (52) തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 572 റൺസ്. രണ്ട് അർധ സെ‍ഞ്ചുറിയും 3 സെഞ്ചുറിയും. ശരാശരി 190.66 ! ആഭ്യന്തര ക്രിക്കറ്റിൽ അതിശയിപ്പിക്കുന്ന ഫോം തുടരുകയാണ് ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ടൂർണമെന്റിൽ തന്റെ ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനതിരെ അർധ സെഞ്ചുറിയോടെ (52) തുടങ്ങിയ ദേവ്ദത്തിന് അടുത്ത മത്സരത്തിൽ ബിഹാറിനെതിരെ സെഞ്ചുറി നഷ്ടപ്പെട്ടത് തലനാരിഴയ്ക്കാണ് (97). എന്നാൽ തൊട്ടടുത്ത മത്സരത്തിൽ ഒഡീഷയ്ക്കെതിരെ 152 റൺസ് നേടി ആ പരിഭവം തീർത്തു. തുടർന്ന് കേരളത്തിനെതിരെയും (126*) റെയിൽവേസിനെതിരെയും (145*) സെഞ്ചുറികൾ.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 6 മത്സരങ്ങളിൽ നിന്നു 218 റൺസ് നേടിയ ഹാങ് ഓവർ മാറുന്നതിനു മുൻപാണ് വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും ‘പടിക്കൽ ഷോ’ അരങ്ങുതകർക്കുന്നത്.

ADVERTISEMENT

∙ ഹെയ്ഡൻ, തരംഗ പിന്നെ അൽപം യുവരാജും

‘ദേവിന്റെ ബാറ്റിങ് കാണുമ്പോൾ എനിക്ക് മാത്യു ഹെയ്ഡനെയാണ് ഓർമ വരുന്നത്. ശരിയാണ് ഹെയ്ഡന്റെ അത്ര വലുപ്പം ദേവിനില്ല. പക്ഷേ, ബാറ്റിങ് ശൈലിയിൽ പലപ്പോഴും ഹെയ്ഡനെ ഓർമിപ്പിക്കുന്നു’– ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററും ആർസിബി മുൻ താരവുമായ ക്രിസ് മോറിസിന്റെ വാക്കുകൾ. ദേവിന്റെ ബാറ്റിങ് കാണുമ്പോൾ പലർക്കും അങ്ങനെ തോന്നാം. പ്രത്യേകിച്ച് ഓഫ് ഡ്രൈവുകളും പുൾ ഷോട്ടുകളും കളിക്കുമ്പോൾ. സ്റ്റാൻസ് എടുത്ത ശേഷം പന്ത് നേരിടുന്നതിനു മുൻപായി ചെറുതായി ഷഫിൾ ചെയ്യുന്ന രീതിയും ഹെയ്ഡനിൽ നിന്നു ലഭിച്ചതാണെന്നു തോന്നാം.

എന്നാൽ കട്ട് ഷോട്ടുകളും ലോഫ്റ്റഡ് ഓഫ് ഡ്രൈവുകളും കളിക്കുമ്പോൾ ശ്രീലങ്കൻ താരം ഉപുൽ തരംഗയുടെ മിന്നലാട്ടം ദേവ്ദത്തിൽ പ്രകടമാകും. ഫുൾ സ്ലീവ് ജഴ്സിയും ആ ഉയരവുമാകുമ്പോൾ ഇടയ്ക്കൊക്കെ ഇതു തരംഗയല്ലേ എന്നു തോന്നിയാൽ തികച്ചും സ്വാഭാവികം.

സ്വീപ് ഷോട്ടുകളിൽ ദേവിനെ ഉപമിച്ചു കാണുന്നത് സാക്ഷാൽ യുവരാജ് സ്വിങ്ങുമായാണ്. യുവിയെപ്പോലെ സ്വീപ്പിനെക്കാൾ കൂടുതൽ സ്ലോഗ് സ്വീപ്പുകൾ കളിക്കാനാണ് ദേവും ഇഷ്ടപ്പെടുന്നത്.

ADVERTISEMENT

∙ ആർസിബിയുടെ സന്തോഷം

വെടിക്കെട്ടിനു കുറവില്ലെങ്കിലും ഉടുക്കിന്റെ ശബ്ദം കേട്ടു പേടിക്കുന്നത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു പതിവാണ്. ക്യാപ്റ്റൻ വിരാട് കോലിയും ‘മിസ്റ്റർ 360’ എബി ഡിവില്ലിയേഴ്സും ഒഴികെ മറ്റൊരു ബാറ്റ്സ്മാനും സ്ഥിരത നിലനിർത്താത്തു തന്നെ പ്രധാന കാരണം. എന്നാൽ കഴിഞ്ഞ സീസണിൽ ഓപ്പണറായി അരങ്ങേറാൻ അവസരം ലഭിച്ച ദേവ്ദത്ത് മിക്ക മത്സരങ്ങളിലും ആർസിബിക്കു മികച്ച തുടക്കം നൽകി. സീസണിൽ 400ൽ അധികം റൺസുമായി എമർജിങ് പ്ലെയർ അവാർഡും സ്വന്തമാക്കി.

അടുത്ത ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ ദേവ്ദത്തിന്റെ ഫോമിൽ ഏറ്റവും സന്തോഷിക്കുന്നത് ആർസിബി ക്യാപ്റ്റൻ വിരാട് കോലിയും ടീം മാനേജ്മെന്റുമായിരിക്കും. ഓപ്പണിങ്ങിൽ മികച്ച തുടക്കം നൽകാൻ സാധിക്കുന്ന ഒരു ബാറ്റ്സ്മാനെ തേടിയുള്ള ആർസിബിയുടെ അലച്ചിലിന് ഇതോടെ അവസാനമാകും.

∙ താങ്ക്സ് ടു കോലി ഭായ്

ADVERTISEMENT

ബാറ്റിങ്ങിൽ തനിക്കുണ്ടായ നേട്ടങ്ങൾക്ക് ദേവ് നന്ദിപറയുന്നത് സാക്ഷാൽ വിരാട് കോലിയോടാണ്. ആർസിബിയിൽ കോലിക്കൊപ്പം ബാറ്റ് ചെയ്യാൻ ലഭിച്ച അവസരങ്ങൾ തന്നെ ഏറെ സഹായിച്ചതായും കോലിയിൽ നിന്നു വളരെ അധികം കാര്യങ്ങൾ പഠിക്കാൻ സാധിച്ചതായും ദേവ്ദത്ത് പറയുന്നു.

∙ ഗംഭീർ മേരാ ജാൻ

ക്രിക്കറ്റിൽ തനിക്കു റോൾ മോഡൽസ് ആരും ഇല്ലെന്നു പറയുമ്പോഴും മുൻ താരം ഗൗതം ഗംഭീറിനെ തനിക്കു വളരെ ഇഷ്ടമാണെന്നും ഗംഭീറിന്റെ ബാറ്റിങ് ശൈലി തന്നെ സ്വാധീനിച്ചതായും ദേവ്ദത്ത് പലതവണ പറഞ്ഞിട്ടുണ്ട്. ഓപ്പണിങ്ങിൽ ഓരോ ഫോർമാറ്റിനും അനുസരിച്ച് എങ്ങനെ ബാറ്റിങ് ക്രമീകരിക്കണമെന്നു ദേവ് പഠിച്ചതും ഗംഭീറിൽ നിന്നാണ്.

∙  ടീം ഇന്ത്യയിലേക്കുള്ള ദൂരം

ആഭ്യന്തര ക്രിക്കറ്റിലെ അവിസ്മരണീയ ഫോം ഇന്ത്യൻ ടീമിലേക്കുള്ള വഴി എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഇരുപതുകാരൻ. എന്നാ‍ൽ ഓപ്പണിങ് സ്ലോട്ടിൽ ആർക്കു പകരക്കാരനായി ദേവിനെ പ്രതിഷ്ഠിക്കുമെന്നായിരിക്കും ടീം മാനേജ്മെന്റിന്റെ ടെൻഷൻ. രോഹിത് ശർമ, മായങ്ക് അഗർവാൾ, കെ.എൽ.രാഹുൽ, ശുഭ്മൻ ഗിൽ, ശിഖർ ധവാൻ, പൃത്വി ഷാ തുടങ്ങി ഓപ്പണിങ്ങിൽ അവസരം കാത്ത് ഒരു നീണ്ട നിര തന്നെ ടീം ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിൽക്കുമ്പോൾ ആ ലിസ്റ്റിൽ എങ്ങനെ ഒന്നാം സ്ഥാനത്തെത്തും എന്ന ചിന്ത ദേവിനെ അലട്ടുന്നുണ്ടാകാം. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ഈ തേരോട്ടം കണ്ടില്ലെന്നു വയ്ക്കാൻ ബിസിസിഐക്കു സാധിക്കില്ല.

English Summary: No Stopping Devudutt Padikkal As He Hits 3 Successive Centuries in Vijay Hazare Trophy 2021