ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ലിറ്റിൽ മാസ്റ്റർ’ സുനിൽ ഗാവസ്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ഇന്ന് അരനൂറ്റാണ്ട്. 1970–71ലെ വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 1971 മാർച്ച് 6നു പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലായിരുന്നു അരങ്ങേറ്റം. | Sunil Gavaskar | Manorama News

ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ലിറ്റിൽ മാസ്റ്റർ’ സുനിൽ ഗാവസ്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ഇന്ന് അരനൂറ്റാണ്ട്. 1970–71ലെ വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 1971 മാർച്ച് 6നു പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലായിരുന്നു അരങ്ങേറ്റം. | Sunil Gavaskar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ലിറ്റിൽ മാസ്റ്റർ’ സുനിൽ ഗാവസ്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ഇന്ന് അരനൂറ്റാണ്ട്. 1970–71ലെ വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 1971 മാർച്ച് 6നു പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലായിരുന്നു അരങ്ങേറ്റം. | Sunil Gavaskar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാറ്റിങ് പ്രതിഭ സുനിൽ മനോഹർ ഗാവസ്‌കർ രാജ്യാന്തര ക്രിക്കറ്റിൽ ‘അവതരിച്ചിട്ട്’ ഇന്ന് അരനൂറ്റാണ്ട്. 1970–71ലെ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റോടെയാണ് ഇന്ത്യൻ ക്രിക്കറ്റിെന്റതന്നെ ഗതി മാറ്റിയ ആ ഇന്നിങ്സിന്റെ തുടക്കം. 1971 മാർച്ച് 6നു പോർട്ട് ഓഫ് സ്പെയിൻ ക്വീൻസ് പാർക്ക് ഓവലിലായിരുന്നു ഗാവസ്കർ രാജ്യാന്തര കരിയറിലെ ആദ്യ ഇന്നിങ്സിനിറങ്ങിയത്. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഗാരി സോബേഴ്സ് നയിച്ച വിൻഡീസ് ടീമിനെതിരെ ഇന്ത്യയുടെ ബാറ്റിങ് ഓപ്പൺ ചെയ്യാൻ അശോക് മങ്കാദിനൊപ്പം നിയോഗം ലഭിച്ചത് ഗാവസ്കർക്കാണ്. ബോംബെ യൂണിവേഴ്സിറ്റിയുടെ നായകന് അപ്പോൾ പ്രായം 21 വയസ്.

ഏറെക്കുറെ നിർജീവമായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന് പുതിയ ദിശാബോധം സമ്മാനിച്ചുകൊണ്ട് ഗാവസ്കർ അരങ്ങേറ്റം മോശമാക്കിയില്ല: ആദ്യ ഇന്നിങ്സിൽ 65, രണ്ടാം ഇന്നിങ്സിൽ 67 എന്നിങ്ങനെയായിരുന്നു ഗാവസ്കറുടെ സംഭാവന. ആദ്യ ദിനം തന്നെ ഒരോവർ ബോൾ ചെയ്യാനുള്ള ഭാഗ്യവും ഗാവസ്കറിന് ലഭിച്ചു. ആ പരമ്പരയിലെ തുടർന്നുള്ള മൽസരങ്ങളിലും മികച്ച ഫോം പുലർത്തിയ അദ്ദേഹം നാലു ടെസ്റ്റുകളിൽനിന്ന് നേടിയത് നാലു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമടക്കം 774 റൺസ്. ആ പരമ്പരയിൽ കൂടുതൽ റൺസും ഉയർന്ന ശരാശരിയും (154.80) അദ്ദേഹം കുറിച്ചു.

ADVERTISEMENT

അന്ന് അതിശക്തരായിരുന്ന വിൻഡീസിനെതിരെ അദ്ദേഹം ഒരു റെക്കോർഡും കുറിച്ചു: ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിൻഡീസിനെതിരെ ഒരു പരമ്പരയിൽ കൂടുതൽ റൺസ് സ്വന്തമാക്കുന്ന താരം. പരുക്കുമൂലം ഗാവസ്കറിന് കിങ്സ്റ്റണിൽ നടന്ന ആദ്യ മൽസരത്തിനിറങ്ങാനായിരുന്നില്ല. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ അജിത് വഡേക്കർ തീരുമാനം നീട്ടിവച്ചില്ല. ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടത് ഗാവസ്കറോടാണ്.

ഒന്നര പതിറ്റാണ്ടുകാലം ഇന്ത്യൻ ക്രിക്കറ്റിനെ റൺമഴകൊണ്ട് മൂടിയ ഇതിഹാസ താരമാണ് ഗാവസ്‌കർ. 1970കളിലും 80കളിലും ബാറ്റുകൊണ്ട് ഒരുപിടി വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ‘സണ്ണി’ ടെസ്റ്റ് ക്രിക്കറ്റിലെ മിക്ക ബാറ്റിങ് റെക്കോർഡുകളും സ്വന്തമാക്കിയാണ് 1987ൽ കളം വിട്ടത്. ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ സൂപ്പർ ബാറ്റ്സ്മാനായ ഗാവസ്കറിന്റെ ടെസ്‌റ്റ് റെക്കോർഡുകളെല്ലാം ഇന്ന് പഴങ്കഥയായിരിക്കാം. സച്ചിൻ തെൻഡുൽക്കർ, ബ്രയാൻ ലാറ തുടങ്ങിയ താരങ്ങളുടെ വരവോടെ അതെല്ലാം പുതുതലമുറ മറന്നിട്ടുണ്ടാവും.

ADVERTISEMENT

ടെസ്‌റ്റിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ സെഞ്ചുറികൾ, കൂടുതൽ അരസെഞ്ചുറികൾ, ഏറ്റവും കൂടുതൽ ടെസ്‌റ്റുകൾ കളിച്ച താരം, ഏറ്റവും കൂടുതൽ ടെസ്‌റ്റ് ഇന്നിങ്‌സുകൾ കളിച്ച താരം, ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോറിന് ഉടമ എന്നീ നേട്ടങ്ങളെല്ലാം ഒരു കാലത്ത് ഗാവസ്‌കറുടെ പേരിലായിരുന്നു. എന്നാൽ ഒരിക്കലും മായാത്ത ഒരു റെക്കോർഡ് ഇന്നും ഈ മുൻ ഓപ്പണറുടെ പേരിലാണ്– ടെസ്‌റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ല് ആദ്യമായി പിന്നിട്ട കളിക്കാരൻ എന്ന നേട്ടം. തന്റെ 10,000 റൺസ് നേട്ടത്തെ ഗാവസ്‌കർ അന്നു വിശേഷിപ്പിച്ചത് ഇപ്രകാരമാണ്– ‘പലരും എവറസ്‌റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ടാവാം, എന്നാൽ എന്നും ഓർമിക്കപ്പെടുക ടെൻസിങ്ങിനും ഹിലരിയുമായിരിക്കും’. ശരിയാണ്. പലരും 10,000 പിന്നിട്ടിരിക്കാം. എന്നാൽ എന്നും ഓർമിക്കപ്പെടുന്ന പേര് ഗാവസ്‌കറുടേതാണ്.

ഗാവസ്‌കറുടെ അമ്മാവൻ ടെസ്‌റ്റ് താരം കൂടിയായ മാധവ് മന്ത്രിയാണ് ഗാവസ്‌കറുടെ ക്രിക്കറ്റ് വളർച്ചയ്‌ക്ക് പ്രചോദനമായത്. 1966–67ൽ ആഭ്യന്തരക്രിക്കറ്റിൽ അരങ്ങേറി. 125 ടെസ്റ്റുകളിൽനിന്നായി 10,122 റൺസ്, 34 സെഞ്ചുറികൾ, 45 അർധസെഞ്ചുറികൾ. 108 ഏകദിനങ്ങളിൽനിന്ന് ഒരു സെഞ്ചുറിയടക്കം 3092 റൺസ്. 1983ൽ കിരീടം നേടിയതടക്കം ആദ്യ നാലു ലോകകപ്പുകളിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിലും ഒട്ടനവധി റെക്കോർഡുകൾ ഗാവസ്‌കർക്ക് സ്വന്തമാണ്. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ 25,000 റൺസ് നേടിയ ആദ്യ ഇന്ത്യക്കാരൻ, ഏറ്റവും കൂടുതൽ ഫസ്‌റ്റ് ക്ലാസ് സെഞ്ചുറികൾ (81 സെഞ്ചുറികൾ– സച്ചിനൊപ്പം) നേടിയ ഇന്ത്യക്കാരൻ എന്നീ പദവി അദ്ദേഹത്തിന്റെ പേരിലാണ്. 1974–75ൽ ഗാവസ്‌കർ ആദ്യമായി ഇന്ത്യൻ നായകനായി. 47 ടെസ്‌റ്റുകൾ നയിച്ചതിൽ 9 വിജയവും 8 പരാജയവും 30 സമനിലകളും.

ADVERTISEMENT

1985ൽ ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോകക്രിക്കറ്റ് ചാംപ്യൻഷിപ്പ് കിരീടം ഇന്ത്യ നേടുമ്പോൾ ഗാവസ്കറായിരുന്നു നായകൻ. ഈ ടീമിനെ പിന്നീട് വിസ്‌ഡൻ മാസിക നൂറ്റാണ്ടിന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പദവി നൽകിയാണ് ആദരിച്ചത്. ഇതു കൂടാതെ 1984ൽ ഷാർജയിൽ നടന്ന പ്രഥമ ഏഷ്യാ കപ്പും ഗാവസ്‌കറാണ് ഏറ്റുവാങ്ങിയത്. 1987ൽ നാലാം ലോകകപ്പോടെ ക്രിക്കറ്റിൽനിന്ന് വിരമിച്ചു.

1977ൽ അർജുന അവാർഡും 1980ൽ പത്മഭൂഷണും നൽകി രാഷ്‌ട്രം ആദരിച്ചു. 1980ലെ വിസ്‌ഡന്റെ ക്രിക്കറ്റർ ഓഫ് ദി ഇയർ ബഹുമതി നേടി. 2012ൽ സി. കെ. നായിഡു പുരസ്‌കാരം ലഭിച്ചു. ഇപ്പോൾ കമൻറ്റേറ്ററായും സ്‌പോർട്‌സ് കോളമിസ്‌റ്റായും പ്രശസ്‌തനാണ്. മുംബൈ ഷെറീഫായും സേവനമനുഷ്‌ഠിച്ചു. ഇദ്ദേഹത്തിന്റെ ആത്മകഥ ‘സണ്ണി ഡേയ്‌സ്’ ഏറെ ശ്രദ്ധേയമാണ്. വിരമിച്ചശേഷം ഇന്ത്യയുടെ ബാറ്റിങ് ഉപദേശകനായി പിന്നീട് തിരഞ്ഞൈടുക്കപ്പെട്ടു. ബിസിസിഐയുടെ താൽക്കാലിക പ്രസിഡന്റ്, ഐപിഎൽ തലവൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

ഗാവസ്‌കർ എന്ന ബാറ്റിങ് പ്രതിഭയ്‌ക്ക് സർ ഗാരി സോബേഴ്‌സിന്റെ വാക്കുകൾ അടിവരയിടുന്നു– ‘‘മൈക്കൽ ഹോൾഡിങ്, ആൻഡി റോബർട്ട്‌സ്, കോളിൻ ക്രോഫ്‌റ്റ്, ജോയൽ ഗാർണർ തുടങ്ങിയ സൂപ്പർ ഫാസ്‌റ്റ് ബോളർമാർക്കെതിരെയാണു ഗാവസ്‌കർ ഇന്നിങ്‌സ് തുടങ്ങിയിട്ടുള്ളത്. വെസ്‌റ്റിൻഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിങ്ങനെ വ്യത്യസ്‌തമായ സാഹചര്യങ്ങളിലായിരുന്നു ഗാവസ്‌കറിന്റെ റൺവേട്ട.’’

English Summary: 50 years of Sunil Gavaskar’s arrival in Test cricket