വിക്കറ്റ് കൊയ്ത്തുമായി ടെസ്റ്റ് ടീമിലെ അരങ്ങേറ്റം ആഘോഷിച്ച ഗുജറാത്തുകാരൻ അക്ഷർ പട്ടേലാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം. പരമ്പരയിൽ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ വച്ച ഇംഗ്ലണ്ട് വധം യാതൊരു ദയയുമില്ലാതെയാണ് അക്ഷർ പട്ടേൽ പൂർത്തിയാക്കിയത്. മൂന്നു ടെസ്റ്റിൽ നിന്ന് 27 വിക്കറ്റുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിക്കറ്റ് കൊയ്ത്തുമായി ടെസ്റ്റ് ടീമിലെ അരങ്ങേറ്റം ആഘോഷിച്ച ഗുജറാത്തുകാരൻ അക്ഷർ പട്ടേലാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം. പരമ്പരയിൽ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ വച്ച ഇംഗ്ലണ്ട് വധം യാതൊരു ദയയുമില്ലാതെയാണ് അക്ഷർ പട്ടേൽ പൂർത്തിയാക്കിയത്. മൂന്നു ടെസ്റ്റിൽ നിന്ന് 27 വിക്കറ്റുമായി ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച പ്രകടനം. അരങ്ങേറ്റ പരമ്പരയിൽ മൂന്നു ടെസ്റ്റ് കളിച്ച താരത്തിന്റെ റെക്കോർഡ് വിക്കറ്റ് വേട്ട ഇനി ഈ ഗുജറാത്തുകാരന്റെ പേരിലാണ്.

ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ പുറത്തിരിക്കേണ്ടി വന്ന അക്ഷർ രണ്ടാം ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചുറിയുമായി ഇംഗ്ലണ്ട് വിജയത്തിന് ചുക്കാൻ പിടിച്ച ക്യാപ്റ്റൻ ജോ റൂട്ടായിരുന്നു ആദ്യ ഇര. ജോ റൂട്ടിനെ അക്ഷർ പുറത്താക്കിയതിന്റെ ആഘാതത്തിൽ നിന്നു കരകയറാനാവാതെ ഇംഗ്ലണ്ട് ബാറ്റിങ് നിര തകർ‌ന്നു. ആദ്യ ഇന്നിങ്സിൽ രണ്ടും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റ് വീഴ്ത്തിയ അക്ഷർ, അരങ്ങേറ്റ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ ബോളറായി.

ADVERTISEMENT

അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റ് നേടിയ അക്ഷർ, പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ താരമായി. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ആദ്യ പന്തിൽ വിക്കറ്റ് നേടിയ താരം, നാലു തവണ അഞ്ച് വിക്കറ്റ് നേട്ടം, ഒരു തവണ 10 വിക്കറ്റ് നേട്ടം എന്നിങ്ങനെ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കിയാണ് അരങ്ങേറ്റ പരമ്പര അക്ഷർ അവിസ്മരണീയമാക്കിയത്. നാലാം ടെസ്റ്റിൽ വാഷിങ്ടൺ സുന്ദറുമൊത്ത് എട്ടാം വിക്കറ്റിൽ നിർണായകമായ സെഞ്ചുറി കൂട്ടുകെട്ടുമുണ്ടാക്കി അക്ഷർ.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ടുള്ള അക്ഷർ ഐപിഎല്ലിൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച് റൺസ് കണ്ടെത്താനും മിടുക്കനാണെന്നു തെളിയിച്ചിട്ടുണ്ട്. ഐപിഎല്ലി‍ൽ ഒരു വർഷം (2013 സീസൺ) മുംബൈ ഇന്ത്യൻസ് ടീമിലായിരുന്ന അക്ഷറിന് കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. 2014 മുതൽ ആറു വർഷം കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന അക്ഷർ കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിലെത്തി.

ADVERTISEMENT

2012 നവംബറിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച അക്ഷർ, ചരിത്രത്തിൽ ആദ്യമായി ഗുജറാത്ത് രഞ്ജി ട്രോഫി നേടിയ 2016–17 സീസണിൽ ടീം അംഗമായിരുന്നു. 2013–14 സീസണിൽ രഞ്ജിയിൽ ഗുജറാത്തിനായി 29 വിക്കറ്റ് വീഴ്ത്തിയ അക്ഷർ 2014ലെ ബിസിസിസിഐ അണ്ടർ 19 ഇയർ ഓഫ് ദ് ക്രിക്കറ്റർ അവാർഡും നേടി.  2014ൽ തന്നെ ഐപിഎലിൽ 17 വിക്കറ്റുകൾ നേടിയ അക്ഷർ ആ വർഷത്തെ ഐപിഎൽ എമേർജിങ് പ്ലെയർ ഓഫ് ദി ഇയർ അവാർഡും നേടി.

ഗുജറാത്ത് രഞ്ജി ടീമിലെ തിളക്കമാർന്ന പ്രകടനങ്ങളിലൂടെ 2014ൽ ഇന്ത്യൻ ഏകദിന ടീമിലെത്തി. അതേ വർഷം ജൂൺ 15ന് ബംഗ്ലദേശിനെതിരെ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയ്ക്കായി 38 ഏകദിന മത്സരങ്ങൾ കളിച്ച അക്ഷർ 45 വിക്കറ്റും 181 റൺസും നേടിയിട്ടുണ്ട്. 11 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2015 ഏകദിന ലോകകപ്പിൽ 15 അംഗ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചത് ഇപ്പോഴാണ്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഈ 27കാരൻ അവിസ്മരണീയമാക്കി. ഇനി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ അക്ഷറിന്റെ മിന്നും പ്രകടനം കാത്തിരിക്കുകയാണ് ആരാധകർ.

ADVERTISEMENT

Content Highlights: Axar Patel, England Vs India Test Series