ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം അഹമ്മദാബാദിൽ നടക്കുന്നു. ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ആറാമത്തെ ഓവർ എറിയാനെത്തിയത് മാർക്ക് വുഡ്. ഇന്ത്യൻ ടീമിനെ പരമ്പരയിലുടനീളം ബുദ്ധിമുട്ടിച്ച ഇംഗ്ലണ്ടിന്റെ എക്സ്പ്രസ് പേസ് ബോളർ. ക്രീസിൽ ഇന്ത്യയുടെ നായകനായ വിരാട് കോലിയുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം അഹമ്മദാബാദിൽ നടക്കുന്നു. ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ആറാമത്തെ ഓവർ എറിയാനെത്തിയത് മാർക്ക് വുഡ്. ഇന്ത്യൻ ടീമിനെ പരമ്പരയിലുടനീളം ബുദ്ധിമുട്ടിച്ച ഇംഗ്ലണ്ടിന്റെ എക്സ്പ്രസ് പേസ് ബോളർ.

ക്രീസിൽ ഇന്ത്യയുടെ നായകനായ വിരാട് കോലിയുണ്ടായിരുന്നു. വുഡിന്റെ പന്ത് 147 കിലോമീറ്റർ വേഗത്തിൽ പറന്നെത്തി. വിരാട് പുൾ ഷോട്ട് കളിച്ചു - സിക്സർ! ആ ഷോട്ടിന് ഒരു കരീബിയൻ ടച്ച് ഉണ്ടായിരുന്നു!

ADVERTISEMENT

അടുത്ത ഊഴം രോഹിത് ശർമ്മയുടേതായിരുന്നു. വുഡ് പേസും ബൗൺസും ഉപയോഗിച്ച് ഭയപ്പെടുത്താൻ ശ്രമിച്ചപ്പോൾ രോഹിത് നൽകിയ ശിക്ഷ ഭീകരമായിരുന്നു. വുഡിന്റെ പന്ത് 78 മീറ്റർ അകലെ ആളൊഴിഞ്ഞ ഗാലറിയിലാണ് നിലംതൊട്ടത്!

വിജയം അനിവാര്യമായിരുന്ന അഞ്ചാം ട്വന്റി20 മത്സരത്തിൽ മോശം ഫോമിലായിരുന്ന കെ.എൽ. രാഹുലിനെ പുറത്തിരുത്താൻ ഇന്ത്യൻ ടീം തീരുമാനിച്ചപ്പോൾ രോഹിതും വിരാടും ബാറ്റിങ് ഒാപ്പൺ ചെയ്തു. ആരാധകർക്ക് അതൊരു വിരുന്ന് തന്നെയായിരുന്നു. കർണ്ണാർജ്ജുനൻമാർ ഒന്നിച്ച് പട നയിക്കുന്നതുപോലെ!

വേഗം കൂടിയ പന്തുകൾ തിരിച്ചടിച്ചപ്പോൾ ഇംഗ്ലണ്ട് തന്ത്രം മാറ്റി. സ്ലോബോളുകളും കട്ടറുകളും അവർ പുറത്തെടുത്തു. പക്ഷേ രോഹിതിന്റെ രൗദ്രഭാവത്തിന് കുറവൊന്നുമുണ്ടായില്ല. കേവലം 30 പന്തുകളിൽ ഹിറ്റ്മാൻ അർധസെഞ്ചുറി തികച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് രോഹിതിന്റെ ബാറ്റിങ് നോൺ സ്ട്രൈക്കർ എൻഡിൽനിന്ന് ആസ്വദിക്കുകയായിരുന്നു. രോഹിതിന് പരമാവധി സ്ട്രൈക്ക് നൽകാനും വിരാട് ശ്രദ്ധിച്ചിരുന്നു. ഫോമിലുള്ള രോഹിതിനോട് മത്സരിക്കുന്നത് അബദ്ധമാണെന്ന് വിരാട് തിരിച്ചറിഞ്ഞിരുന്നു.

ADVERTISEMENT

ഒരു ട്വന്റി20 സെഞ്ചുറി കാണികൾ പ്രതീക്ഷിച്ചുനിൽക്കുമ്പോഴാണ് രോഹിതിന്റെ ഇന്നിങ്സിന് തിരശ്ശീല വീണത്. പക്ഷേ ഇന്ത്യൻ ഇന്നിങ്സ് നിർബാധം കുതിച്ചൊഴുകിക്കൊണ്ടിരുന്നു.

മൂന്നാം നമ്പറിലെത്തിയ സൂര്യകുമാർ യാദവ് എന്ന പുത്തൻ താരോദയം മൈതാനം അടക്കിഭരിച്ചു. മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്തൻ ഒരു സർജന്റെ സൂക്ഷ്മതയോടെ ഫീൽഡിലെ ഗ്യാപ്പുകൾ കണ്ടെത്തി. 17 പന്തുകളിൽ 32 റൺസ് നേടിയശേഷമാണ് യാദവ് ഔട്ടായത്. ക്രിസ് ജോർദാൻ ബൗണ്ടറിയ്ക്കരികിൽ അവിശ്വസനീയമായ ഫീൽഡിങ്ങ് കാഴ്ചവച്ചതുകൊണ്ട് മാത്രമാണ് യാദവിന് മടങ്ങേണ്ടിവന്നത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഭുവനേശ്വർ കുമാർ (ട്വിറ്റർ ചിത്രം)

മികച്ച അടിത്തറ കിട്ടിയതിനാൽ ഇന്ത്യ ഹാർദിക് പാണ്ഡ്യയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ചു. ഒരറ്റത്ത് ക്ലാസിക് ഷോട്ടുകളുമായി വിരാട്. മറ്റേയറ്റത്ത് വന്യമായ കരുത്തുമായി പാണ്ഡ്യ. ഇത്രയുമായതോടെ 224 എന്ന വമ്പൻ ടോട്ടലിലേക്ക് ഇന്ത്യ നടന്നുകയറി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനുവേണ്ടി ഡേവിഡ് മലനും ജോസ് ബട്‌ലറും പൊരുതിനോക്കി. പക്ഷേ ഭുവനേശ്വർ കുമാർ ബട്‌ലറിനെ വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്റെ താളം തെറ്റി. അവർ പിന്നീട് നേടിയ റൺസെല്ലാം പരാജയഭാരം കുറയ്ക്കാൻ മാത്രമാണ് ഉപകരിച്ചത്. 36 റൺസിന് ജയിച്ച ഇന്ത്യ 3-2ന് ട്വന്റി20 പരമ്പര ജയിച്ചു.

ഇന്ത്യൻ ടീം കിരീടവുമായി (ട്വിറ്റർ ചിത്രം)
ADVERTISEMENT

പണ്ട് ഇന്ത്യയിൽ വച്ച് ഏകദിനമത്സരം ജയിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ആൻഡ്രൂ ഫ്ലിന്റോഫ് ജഴ്സി അഴിച്ച് ആഘോഷിച്ചിരുന്നു. അതിനുള്ള പ്രതികാരം സൗരവ് ഗാംഗുലിയുടെ വകയായിരുന്നു - 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലിൽ. ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക മുഹൂർത്തങ്ങളിലൊന്നായിരുന്നു അത്.

അങ്ങനെയൊരു കാഴ്ച മൊട്ടേരയിലും കണ്ടു. ഔട്ടായി മടങ്ങുമ്പോൾ ജോസ് ബട്‌ലർ പ്രകോപനപരമായി എന്തൊക്കെയോ പറഞ്ഞു. ഇന്ത്യൻ ടീം അത് കണ്ട ഭാവം നടിച്ചില്ല. പക്ഷേ വിരാട് അങ്ങനെ വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഇന്ത്യൻ ക്യാപ്റ്റൻ ബട്‌ലറെ പിന്തുടർന്ന് ചെന്ന് ചുട്ട മറുപടി കൊടുത്തു!

അന്ന് ഗാംഗുലി, ഇന്ന് വിരാട്. കളിപ്രേമികൾ ഒരു ചെറുപുഞ്ചിരിയോടെ ഓർത്തിട്ടുണ്ടാകും; ചരിത്രം ആവർത്തിക്കുകയാണല്ലോ...!

English Summary: India vs England, 5th T20I - Analysis