ഇന്ത്യ –ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20. മത്സരം ജയിക്കുന്ന ടീമിന് പരമ്പര. ഇന്ത്യ മുന്നോട്ടുവച്ച 225 റൺസ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെയും ഡേവിഡ് മലാന്റെയും വെടിക്കെട്ടിന്റെ ബലത്തിൽ ഇംഗ്ലണ്ട് പുഷ്പം പോലെ നേടുമെന്നു തോന്നിച്ച നിമിഷങ്ങൾ. 12 ഓവറിൽ 130ൽ എത്തിനിൽക്കുന്ന സ്കോർ ബോർഡ്. അതാ സെക്കൻഡ് സ്പെൽ‌ എറിയാൻ

ഇന്ത്യ –ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20. മത്സരം ജയിക്കുന്ന ടീമിന് പരമ്പര. ഇന്ത്യ മുന്നോട്ടുവച്ച 225 റൺസ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെയും ഡേവിഡ് മലാന്റെയും വെടിക്കെട്ടിന്റെ ബലത്തിൽ ഇംഗ്ലണ്ട് പുഷ്പം പോലെ നേടുമെന്നു തോന്നിച്ച നിമിഷങ്ങൾ. 12 ഓവറിൽ 130ൽ എത്തിനിൽക്കുന്ന സ്കോർ ബോർഡ്. അതാ സെക്കൻഡ് സ്പെൽ‌ എറിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ –ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20. മത്സരം ജയിക്കുന്ന ടീമിന് പരമ്പര. ഇന്ത്യ മുന്നോട്ടുവച്ച 225 റൺസ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെയും ഡേവിഡ് മലാന്റെയും വെടിക്കെട്ടിന്റെ ബലത്തിൽ ഇംഗ്ലണ്ട് പുഷ്പം പോലെ നേടുമെന്നു തോന്നിച്ച നിമിഷങ്ങൾ. 12 ഓവറിൽ 130ൽ എത്തിനിൽക്കുന്ന സ്കോർ ബോർഡ്. അതാ സെക്കൻഡ് സ്പെൽ‌ എറിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ –ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20. മത്സരം ജയിക്കുന്ന ടീമിന് പരമ്പര. ഇന്ത്യ മുന്നോട്ടുവച്ച 225 റൺസ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെയും ഡേവിഡ് മലാന്റെയും വെടിക്കെട്ടിന്റെ ബലത്തിൽ ഇംഗ്ലണ്ട് പുഷ്പം പോലെ നേടുമെന്നു തോന്നിച്ച നിമിഷങ്ങൾ. 12 ഓവറിൽ 130ൽ എത്തിനിൽക്കുന്ന സ്കോർ ബോർഡ്. അതാ സെക്കൻഡ് സ്പെൽ‌ എറിയാൻ ഒറു ചെറിയ മനുഷ്യൻ ബോളിങ് ക്രീസിലേക്കു വരുന്നു.

‘ആരാ, മനസ്സിലായില്ല?’ ബട്‌ലറും മലാനും നെറ്റി ചുളിച്ചു. ‘പേര് ഭുവനേശ്വർ. ഒരു പഴയ ഇന്ത്യൻ പേസ് ബോളറാണ്. കുറച്ചുകാലം പരുക്കു പറ്റി വിശ്രമത്തിലായിരുന്നു. നീയൊക്കെ അര ട്രൗസറുമിട്ട് കൗണ്ടി കളിച്ച് നടന്ന കാലത്ത് ഞാൻ ഈ സീൻ വിട്ടതാ. നിന്റെ ഒക്കെ ചേട്ടൻമാരോട് (കെവിന്‍ പിറ്റേഴ്സൻ, അലിസ്റ്റയർ കുക്ക്, ഇയാൻ ബെൽ...) ചോദിച്ചാൽ അറിയാം’.

ADVERTISEMENT

ശേഷം എന്തു സംഭവിച്ചു എന്നു നമ്മൾ കണ്ടു. പരമ്പര ഇന്ത്യയുടെ കൈയിൽ. അൽപം നാടകീയതയുണ്ടെങ്കിലും ഇത്തരമൊരു മാസ് റീ എൻട്രി ഭുവനേശ്വർ കുമാർ അർഹിച്ചതു തന്നെയാണ്. ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബോളറായി മാറിയേക്കുമെന്നു ക്രിക്കറ്റ് നിരീക്ഷകർ വിധിയെഴുതിയ, ഇടയ്ക്കെപ്പോഴോ പരുക്കുകളും സ്ഥിരതക്കുറവും കാരണം ടീമിൽനിന്നു പുറത്തേക്കു പോകേണ്ടിവന്ന ഇന്ത്യയുടെ സ്വന്തം ‘സ്വിങ് കിങ്’. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലും ഒൻപത് ഓവറിൽ 30 റൺസ് മാത്രം വഴങ്ങി ഭുവനേശ്വർ തന്റെ മാറ്റ് തെളിയിച്ചിരിക്കുന്നു!

∙ അരങ്ങേറ്റം ആധികാരികം

2012 ഡിസംബർ 25. ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കായി ബോളിങ് ഓപ്പൺ ചെയ്യാനെത്തിയത് ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നെത്തിയ ഒരു ഇരുപതുകാരൻ നരുന്തുപയ്യൻ. ആദ്യ ഓവറിലെ 5 പന്തും എണ്ണം പറഞ്ഞ ഔട്ട് സ്വിങ്ങറുകൾ. എന്നാൽ ആറാം പന്തിൽ ഒളിപ്പിച്ചുവച്ച ഇൻ സ്വിങ്ങറിനു വേണ്ടിയുള്ള തയാറെടുപ്പായിരുന്നു ആദ്യ 5 പന്തുകളുമെന്നു മനസ്സിലായത് പാക്കിസ്ഥാൻ ഓപ്പണർ നാസിർ ജംഷദിന്റെ മിഡിൽ സ്റ്റംപ് തെറിച്ചപ്പോഴാണ്. സ്വിങ് ബോളിങ്ങിന്റെ മനോഹര രംഗാവിഷ്കാരത്തിനാണ് അന്ന് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 4 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി 3 പാക്ക് ബാറ്റ്സ്മൻമാരെ കൂടാരം കയറ്റിയ ശേഷമാണ് ഭുവി അന്ന് തന്റെ സ്പെൽ അവസാനിപ്പിച്ചത്.

എന്നാൽ ഭുവനേശ്വർ കുമാർ എന്ന പ്രതിഭയുടെ മാറ്ററിഞ്ഞത് ആ പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിലായിരുന്നു. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ പാക്ക് ഓപ്പണർ മുഹമ്മദ് ഹഫീസിന്റെ ഓഫ് സ്റ്റംപിനു സലാം പറഞ്ഞാണു ഭുവി തുടങ്ങിയത്. ആ ഇൻസ്വിങ്ങർ എവിടെനിന്നു വന്നു എന്നറിയാതെ അന്ധാളിച്ചു നിന്ന ഹഫീസിന്റെ മുഖം ക്രിക്കറ്റ് ആരാധകർ മറക്കാൻ ഇടയില്ല.

ADVERTISEMENT

∙ സ്വിങ് കിങ്

പറയത്തക്ക പേസ് ഇല്ലെങ്കിലും സ്വിങ് ആണു ഭുവനേശ്വറിനെ വ്യത്യസ്തനാക്കിയത്. ഇൻ സ്വിങ്ങറും ഔട്ട് സ്വിങ്ങറും ഒരുപോലെ കൈകാര്യം ചെയ്യുന്നതിലെ മികവ് ഭുവിയെ ശ്രദ്ധേയനാക്കി. കരിയറിന്റെ തുടക്കത്തിൽ ഈ സ്വിങ് സെൻസേഷനു മുന്നിൽ പതറാത്ത ഓപ്പണിങ് ബാറ്റ്സ്മൻമാർ ഇല്ലെന്നു തന്നെ പറയാം. എന്നാൽ സ്വിങ്ങിനു വേണ്ടി പേസിൽ കോംപ്രമൈസ് ചെയ്യേണ്ടി വന്നതോടെ ഭുവിയിലെ അപകടകാരിയും പതിയെ കോംപ്രമൈസ് ചെയ്തു.

പന്ത് നന്നായി സ്വിങ് ചെയ്യുമ്പോഴും വേഗം ഇല്ലാത്തതിനാൽ പന്തിന്റെ ലൈൻ മനസ്സിലാക്കി കളിക്കുന്നതിൽ ബാറ്റ്സ്മൻമാർ വിജയിച്ചു. അതോടെ വേഗം കൂട്ടുന്നതിലായി ഭുവിയുടെ ശ്രദ്ധ. ഫലമോ തന്റെ വജ്രായുധമായ സ്വിങ് നഷ്ടപ്പെട്ടു. 

∙ സച്ചിനെ വിറപ്പിച്ച മികവ്

ADVERTISEMENT

2008– 09 ര‍ഞ്ജി ട്രോഫി ഫൈനൽ. മുംബൈയും ഉത്തർപ്രദേശും നേർക്കുനേർ. നാലാമനായി ക്രീസിലെത്തിയ സച്ചിൻ തെൻഡുൽക്കർ തന്റെ രഞ്ജി കരിയറിൽ ആദ്യമായി  പൂജ്യത്തിനു പുറത്താകുന്നു. ആ പന്തെറിഞ്ഞതാവട്ടെ ഭുവനേശ്വർ കുമാറും. സച്ചിനെ പൂജ്യത്തിനു പുറത്താക്കിയവൻ എന്ന ഖ്യാതിയായിരുന്നു ഭുവിക്ക് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. 

∙ ഗെയിലാട്ടവും ഭുവിയുടെ തേരോട്ടവും

2013 ഐപിഎൽ സീസൺ. ആർസിബിയും പുണെ വാരിയഴ്സും ഏറ്റുമുട്ടുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടലും (263) വ്യക്തിഗത സ്കോറും (ക്രിസ് ഗെയ്ൽ – 175) പിറന്ന മത്സരം പുണെയുടെ ഓരോ ബോളർമാരും മറക്കാൻ ആഗ്രഹിക്കുന്ന കളിയായിരിക്കും. അന്ന് പത്തും പതിനഞ്ചും ഇക്കോണമി റേറ്റിൽ പന്തെറിഞ്ഞ പുണെ ബോളർമാർക്കിടയിൽ ഒരാൾ മാത്രം തന്റെ ഇക്കോണമി റേറ്റ് 6ൽ താഴെ പിടിച്ചുനിർത്തി. ഗെയിലാട്ടത്തിലും ഉലയാത്ത ഭുവനേശ്വറിന്റെ തേരോട്ടം.

∙ ബാക്ക് ടു ദ് ബേസിക്സ്

പരുക്കുകൾ വില്ലനായപ്പോൾ കരിയറിന്റെ നല്ലൊരു പങ്കും ഗ്രൗണ്ടിനു പുറത്തിരുന്നു കളി കാണാനായിരുന്നു ഭുവിയുടെ വിധി. എന്നാൽ ഐപിഎലിലൂടെ മടങ്ങിവന്ന ഭുവി വീണ്ടും തന്റെ സ്വിങ് ബോളിങ്ങിലേക്കു തിരികെപോയി. വേഗം കൂട്ടാനായി സ്വിങ്ങിൽ കോംപ്രമൈസ് ചെയ്യേണ്ടെന്നും ലൈനും ലെങ്തും നന്നായാൽ‌ വേഗമില്ലെങ്കിലും വിക്കറ്റ് നേടാൻ സാധിക്കുമെന്ന തിരിച്ചറിവാകാം ഇതിനു കാരണം. ഇപ്പോഴിതാ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിലും നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്തിയും റൺ റേറ്റ് പിടിച്ചു നിർത്തിയും വീണ്ടും ടീമിന്റെ രക്ഷകനായി.

English Summary: Bhuvneshwar Kumar Back To International Cricket