പുണെ∙ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനിടെ ഇരു ടീമുകളിലെയും നാലു താരങ്ങൾക്ക് പരുക്കേറ്റതിന്റെ ‘വേദന’യിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമുകളും. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, രോഹിത് ശർമ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ, സാം ബില്ലിങ്സ് എന്നിവർക്കാണ് ഒന്നാം ഏകദിനത്തിനിടെ പരുക്കേറ്റത്. ഇതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനിടെ ഇരു ടീമുകളിലെയും നാലു താരങ്ങൾക്ക് പരുക്കേറ്റതിന്റെ ‘വേദന’യിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമുകളും. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, രോഹിത് ശർമ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ, സാം ബില്ലിങ്സ് എന്നിവർക്കാണ് ഒന്നാം ഏകദിനത്തിനിടെ പരുക്കേറ്റത്. ഇതിൽ അയ്യരുടെ പരുക്ക് അൽപം ഗുരുതരമാണ്. താരത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും ഐപിഎലിന്റെ ആദ്യപകുതിയും നഷ്ടമാകും. ഏപ്രിൽ ഒൻപത് മുതലാണ് ഐപിഎൽ 14–ാം സീസൺ ആരംഭിക്കുന്നത്.

ഷാർദുൽ താക്കൂർ എറിഞ്ഞ എട്ടാം ഓവറിൽ ജോണി ബെയർസ്റ്റോയുടെ ബൗണ്ടറിക്കുള്ള ശ്രമം തടയുന്നതിനിടെ ശ്രേയസ് തോൾകുത്തി ഗ്രൗണ്ടിൽ വീഴുകയായിരുന്നു. ഉടന്‍ വൈദ്യ സഹായമെത്തിച്ചെങ്കിലും വേദനയ്ക്ക് ശമനമുണ്ടാകാത്തതിനാൽ താരം ഗ്രൗണ്ട് വിട്ടു. ശ്രേയസ്സിന് പകരം ശുഭ്മന്‍ ഗില്ലാണ് പിന്നീട് ഫീൽഡ് ചെയ്തത്. അയ്യർ സുഖം പ്രാപിക്കാൻ 2–3 ആഴ്ചകളെടുക്കും. അതേസമയം, ശസ്ത്രക്രിയ ആവശ്യമായി വന്നാൽ ഏതാണ്ട് രണ്ട് മാസം വരെ താരം പുറത്തിരിക്കേണ്ടി വരുമെന്നും സൂചനയുണ്ട്.

ADVERTISEMENT

ശ്രേയസ് അയ്യർ പരുക്കേറ്റ് പുറത്തായതോടെ സൂര്യകുമാർ യാദവിന്റെ ഏകദിന അരങ്ങേറ്റത്തിനും വഴിയൊരുങ്ങി. ആദ്യ ഏകദിനത്തിൽ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാറാകും പുണെയിലെ അടുത്ത രണ്ടു മത്സരങ്ങളിൽ അയ്യരുടെ പകരക്കാരൻ. ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ രോഹിത് ശർമയ്ക്ക് അടുത്ത മത്സരത്തിൽ കളിക്കാനാകുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ഐപിഎൽ സീസണിനിടെ പരുക്കേറ്റ ക്യാപ്റ്റൻ, തുടർ പരുക്കുകളുമായി ഈ സീസണിലും പുറത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് മുംബൈ ഇന്ത്യൻസ് ആരാധകർ.

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് നായകനായ അയ്യർ ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ കളിക്കില്ലെന്ന് വ്യക്തമായതോടെ പകരം ടീമിനെ ആരു നയിക്കുമെന്ന ചോദ്യവും സജീവമാണ്. ‍ടീമിന്റെ വൈസ് ക്യാപ്റ്റനായ ഋഷഭ് പന്ത് നായകാനാകുമെന്ന് കരുതുന്നവർ ഏറെ. അല്ലെങ്കിൽ ഓപ്പണർ ശിഖർ ധവാനോ കഴിഞ്ഞ താരലേലത്തിൽ ടീമിലെത്തിയ രാജസ്ഥാൻ റോയൽസിന്റെ മുൻ നായകൻ സ്റ്റീവ് സ്മിത്തിനോ ആ ഉത്തരവാദിത്തം ലഭിക്കും. കഴിഞ്ഞ സീസണിൽ പന്ത് കളിക്കാതിരുന്ന മത്സരങ്ങളിൽ അയ്യർ പുറത്തിരുന്നപ്പോഴെല്ലാം ധവാനാണ് ടീമിനെ നയിച്ചത്.

ADVERTISEMENT

കഴിഞ്ഞ സീസണിന്റെ അവസാനം നായകനായി പ്രഖ്യാപിച്ച ഇംഗ്ലണ്ട് താരം ഒയിൻ മോർഗന്റെ പരുക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആശങ്കയിലാണ്. വലം കയ്യിലെ പെരുവിരലിനും ചൂണ്ടുവിരലിനുമിടയിൽ മുറിവേറ്റ മോർഗന് നാലു സ്റ്റിച്ചുണ്ട്. പക്ഷേ, ഒന്നാം ഏകദിനത്തിൽ താരം പരുക്കു വകവയ്ക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു. ഡൽഹി ക്യാപിറ്റൽസിന്റെ മറ്റൊരു താരം സാം ബില്ലിങ്സിന് ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് പരുക്കേറ്റത്. പരുക്കു വകവയ്ക്കാതെ ബില്ലിങ്സും പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു.

English Summary: Injured Shreyas Iyer May Miss 1st Phase Of IPL 2021