ചെന്നൈ∙ രാജസ്ഥാൻ ഇത്തവണ കേരളത്തിന്റെ സ്വന്തം ടീമാണ്! ഒരു മലയാളി ക്രിക്കറ്റ് താരം ആദ്യമായി ഐപിഎൽ ടീമിന്റെ നായകസ്ഥാനത്ത് എത്തിയതോടെയാണ് രാജസ്ഥാൻ മലയാളികളുടേയും...MS Dhoni, Sanju Samson, IPL 2021

ചെന്നൈ∙ രാജസ്ഥാൻ ഇത്തവണ കേരളത്തിന്റെ സ്വന്തം ടീമാണ്! ഒരു മലയാളി ക്രിക്കറ്റ് താരം ആദ്യമായി ഐപിഎൽ ടീമിന്റെ നായകസ്ഥാനത്ത് എത്തിയതോടെയാണ് രാജസ്ഥാൻ മലയാളികളുടേയും...MS Dhoni, Sanju Samson, IPL 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ രാജസ്ഥാൻ ഇത്തവണ കേരളത്തിന്റെ സ്വന്തം ടീമാണ്! ഒരു മലയാളി ക്രിക്കറ്റ് താരം ആദ്യമായി ഐപിഎൽ ടീമിന്റെ നായകസ്ഥാനത്ത് എത്തിയതോടെയാണ് രാജസ്ഥാൻ മലയാളികളുടേയും ‘ചങ്ക്’ ആയത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ വർഷത്തേത്. യുഎഇയിൽ നടന്ന ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു ടീം.

ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു തെറിച്ചത്. സ്മിത്തിനെ ടീമിൽനിന്നു തന്നെ റിലീസ് ചെയ്യുകയും ചെയ്തു. ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ് തുടങ്ങിയ വൻ താരങ്ങളെ മറികടന്നാണ് റോയൽസ് മാനേജ്മെന്റ് സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയത്. അവസാന സ്ഥാനക്കാരിൽനിന്ന് കിരീടനേട്ടമെന്ന വലിയ ഉത്തരവാദിത്വമാണ് സഞ്ജു ഏറ്റെടുത്തിരിക്കുന്നത്.

ADVERTISEMENT

രാജസ്ഥാന്റെ പുതിയ നായകനായി സഞ്ജുവിനെ പ്രഖ്യാപിച്ചതു മുതൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും ഐ‌പി‌എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനുമായ എം‌.എസ്. ധോണിയുമായി താരത്തെ താരതമ്യം ചെയ്ത് നിരവധി ചർച്ചകൾ ഉയർന്നുവന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു. ധോണിയെ പോലെയാകാൻ ആർക്കും കഴിയില്ലെന്നും ‘സഞ്ജു സാംസൺ’ തന്നെ ആയിരുന്നാൽ മതിയാകുമെന്നും താരം വ്യക്തമാക്കി.

തന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പംനിന്ന രാജസ്ഥാൻ ടീമിന് സഞ്ജു നന്ദിയറിയിക്കുകയും ചെയ്തു. ഈ സീസണിൽ രാജ്സഥാൻ ടീം മികച്ച ക്രിക്കറ്റ് പുറത്തെടുക്കുമെന്നും ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ പരമാവധി ശ്രമിക്കുമെന്നും സഞ്ജു പറഞ്ഞു. മികച്ച രീതിയിലാണ് ടീം മാനേജ്മെന്റ് ലേലത്തിൽ താരങ്ങളെ തിരഞ്ഞെടുത്തത്. ടീമിന് ആവശ്യമായ എല്ലാ കളിക്കാരെയും ലഭിച്ചെന്നു കരുതുന്നതായും സഞ്ജു സാംസൺ പറഞ്ഞു.

ADVERTISEMENT

English Summary: ‘I don’t think anyone can be like MS Dhoni’ – Sanju Samson prefers to be comfortable in his own skin