മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന് തുടക്കമാകാനിരിക്കെ, കോവിഡ് ബാധിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ രോഗവിമുക്തനായി. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതോടെ താരം ചെന്നൈയിലെത്തി ടീമിനൊപ്പം ചേർന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന് തുടക്കമാകാനിരിക്കെ, കോവിഡ് ബാധിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ രോഗവിമുക്തനായി. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതോടെ താരം ചെന്നൈയിലെത്തി ടീമിനൊപ്പം ചേർന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബെംഗളൂരുവിലെ വീട്ടിൽ ഐസലേഷനിലായിരുന്നു ദേവ്ദത്ത് പടിക്കൽ.

കോവിഡ് ടെസ്റ്റിൽ ഫലം നെഗറ്റീവായെങ്കിലും ഐപിഎൽ നിയമപ്രകാരം ദേവ്ദത്തിന് ഏപ്രിൽ ഒൻപതിന് നടക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ റോയൽ ചാലഞ്ചേഴ്സിന്റെ ഉദ്ഘാടന മത്സരം നഷ്ടമാകും. ആർസിബി താരം ഡാനിയൽ സാംസിന് കോവിഡ് സ്ഥിരീകരിച്ച ദിവസം തന്നെയാണ് പടിക്കലിന്റെ ഫലം നെഗറ്റീവായതെന്നത് ടീമിന് വലിയ ആശ്വാസമായി. 

ADVERTISEMENT

‘ബിസിസിഐ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇടംകയ്യൻ ബാറ്റ്സ്മാൻ ദേവ്ദത്ത് പടിക്കൽ ഇന്ന് ചെന്നൈയിലെത്തി ടീമിനൊപ്പം ചേർന്നു. ദേവ്ദത്തിന്റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ആർസിബി മെഡിക്കൽ സംഘം അദ്ദേഹവുമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു’ – ആർസിബി പ്രസ്താവനയിൽ അറിയിച്ചു.

ഇക്കഴിഞ്ഞ മാർച്ച് 22നാണ് ദേവ്ദത്ത് പടിക്കലിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ ബെംഗളൂരുവിലെ വസതിയിൽ ഐസലേഷനിലായിരുന്നു താരം. രോഗവിമുക്തനായെങ്കിലും ഐപിഎൽ ചട്ടപ്രകാരം താരത്തിന് മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

English Summary: Devdutt Padikkal tests negative for Covid-19, joins Royal Challengers Bangalore team in Chennai