സെഞ്ചൂറിയൻ∙ പാക്കിസ്ഥാൻ താരങ്ങൾക്ക് ഇടമില്ലെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കൊണ്ട് പാക്കിസ്ഥാന് ഒടുവിൽ ‘ഗുണം’ കിട്ടി. പ്രമുഖ താരങ്ങൾ ഐപിഎലിനായി ഇന്ത്യയിലേക്ക് പറന്നതോടെ താരതമ്യേന കരുത്തു കുറഞ്ഞ ടീമുമായി കളിച്ച ദക്ഷിണാഫ്രിക്കയെ കീഴടക്കി പാക്കിസ്ഥാന് ദക്ഷിണാഫ്രിക്കൻ മണ്ണിൽ മറ്റൊരു ഏകദിന പരമ്പര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെഞ്ചൂറിയൻ∙ പാക്കിസ്ഥാൻ താരങ്ങൾക്ക് ഇടമില്ലെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കൊണ്ട് പാക്കിസ്ഥാന് ഒടുവിൽ ‘ഗുണം’ കിട്ടി. പ്രമുഖ താരങ്ങൾ ഐപിഎലിനായി ഇന്ത്യയിലേക്ക് പറന്നതോടെ താരതമ്യേന കരുത്തു കുറഞ്ഞ ടീമുമായി കളിച്ച ദക്ഷിണാഫ്രിക്കയെ കീഴടക്കി പാക്കിസ്ഥാന് ദക്ഷിണാഫ്രിക്കൻ മണ്ണിൽ മറ്റൊരു ഏകദിന പരമ്പര ജയം. സെഞ്ചൂറിയനിൽ നടന്ന മൂന്നാം ഏകദിനത്തിൽ 28 റൺസിന് ജയിച്ചാണ് പാക്കിസ്ഥാൻ പരമ്പര സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ പാക്കിസ്ഥാന്റെ ജയം 2–1ന്. ആദ്യ ഏകദിനം പാക്കിസ്ഥാനും പാക്ക് ഓപ്പണർ ഫഖർ സമാൻ ഇരട്ടസെഞ്ചുറിക്ക് അരികെ റണ്ണൗട്ടായതിലൂടെ കുപ്രസിദ്ധമായ രണ്ടാം ഏകദിനം ആതിഥേയരും ജയിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കുശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ രണ്ട് ഏകദിന പരമ്പര ജയിക്കുന്ന ടീമാണ് പാക്കിസ്ഥാൻ.

സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 320 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 49.3 ഓവറിൽ 292 റൺസിൽ അവസാനിച്ചു. ഒരിക്കൽക്കൂടി തകർപ്പൻ സെഞ്ചുറിയുമായി പാക്കിസ്ഥാന് മികച്ച തുടക്കം നൽകിയ ഓപ്പണർ ഫഖർ സമാന്റെ സെഞ്ചുറിയും, ഇന്നിങ്സിലെ അവസാന പന്തിൽ സെഞ്ചുറിക്ക് അരികെ പുറത്തായ ക്യാപ്റ്റൻ ബാബർ അസമിന്റെ ഇന്നിങ്സുമാണ് പാക്കിസ്ഥാന് തുണയായത്. സമാൻ 104 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 101 റൺസെടുത്തു. ബാബർ അസം 82 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 94 റൺസെടുത്തും പുറത്തായി. പാക്കിസ്ഥാന് മികച്ച സ്കോർ ഉറപ്പാക്കിയ ക്യാപ്റ്റൻ ബാബർ അസമാണ് കളിയിലെ കേമൻ. ഫഖർ സമാൻ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT

ഓപ്പണർ ഇമാം ഉൾ ഹഖിന്റെ അർധസെഞ്ചുറി കൂടി ചേർന്നതോടെ (73 പന്തിൽ 57) 35.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. അവിടുന്നങ്ങോട്ട് 51 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കി തകർന്ന പാക്കിസ്ഥാന്, അവസാന ഓവറുകളിൽ തകർത്തടിച്ച ഹസൻ അലിയുടെ ഇന്നിങ്സാണ് മികച്ച സ്കോർ ഉറപ്പാക്കിയത്. ഹസൻ അലി വെറും 11 പന്തിൽനിന്ന് ഒരു ഫോറും നാലു സിക്സും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു. അവസാന നാല് ഓവറിൽ ബാബർ അസം – ഹസൻ അലി സഖ്യം 63 റൺസാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് 10 ഓവറിൽ 45 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു. എയ്ഡൻ മർക്രത്തിന് രണ്ടു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ജാനെമാൻ മലൻ (81 പന്തിൽ 70), കൈൽ വെരെയ്ൻ (53 പന്തിൽ 62), ആൻഡിൽ പെഹ്‌ലൂക്‌വായോ (61 പന്തിൽ 54) എന്നിവർ അർധസെഞ്ചുറി നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയതീരമണയ്ക്കാനായില്ല. മൂന്ന് പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 292 റൺസിൽ അവസാനിച്ചു. പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ADVERTISEMENT

English Summary: South Africa vs Pakistan, 3rd ODI - Live Cricket Score