കയ്യിലിരിപ്പിന്റെ പേരിൽ അർഹമായ സ്ഥാനങ്ങളോ പരിഗണനയോ ലഭിക്കാതെ പോകുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലാകും ബംഗ്ലദേശ് മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുർ റഹീമിന്റെ സ്ഥാനം. കളത്തിനകത്തും പുറത്തുമുള്ള റഹീമിന്റെ ‘തല്ലുകൊള്ളിത്തരം’ അഥവാ അപക്വമായ, സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത ചെയ്തികൾ കാരണം അദ്ദേഹം

കയ്യിലിരിപ്പിന്റെ പേരിൽ അർഹമായ സ്ഥാനങ്ങളോ പരിഗണനയോ ലഭിക്കാതെ പോകുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലാകും ബംഗ്ലദേശ് മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുർ റഹീമിന്റെ സ്ഥാനം. കളത്തിനകത്തും പുറത്തുമുള്ള റഹീമിന്റെ ‘തല്ലുകൊള്ളിത്തരം’ അഥവാ അപക്വമായ, സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത ചെയ്തികൾ കാരണം അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിലിരിപ്പിന്റെ പേരിൽ അർഹമായ സ്ഥാനങ്ങളോ പരിഗണനയോ ലഭിക്കാതെ പോകുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലാകും ബംഗ്ലദേശ് മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുർ റഹീമിന്റെ സ്ഥാനം. കളത്തിനകത്തും പുറത്തുമുള്ള റഹീമിന്റെ ‘തല്ലുകൊള്ളിത്തരം’ അഥവാ അപക്വമായ, സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത ചെയ്തികൾ കാരണം അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിലിരിപ്പിന്റെ പേരിൽ അർഹമായ സ്ഥാനങ്ങളോ പരിഗണനയോ ലഭിക്കാതെ പോകുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലാകും ബംഗ്ലദേശ് മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുർ റഹീമിന്റെ സ്ഥാനം. കളത്തിനകത്തും പുറത്തുമുള്ള റഹീമിന്റെ ‘തല്ലുകൊള്ളിത്തരം’ അഥവാ അപക്വമായ, സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത ചെയ്തികൾ കാരണം അദ്ദേഹം ക്രിക്കറ്റിന്, പ്രത്യേകിച്ച് ബംഗ്ലദേശ് ക്രിക്കറ്റിന് നൽകുന്ന സംഭാവനകൾ ശ്രദ്ധ നേടാതെ പോകുകയാണ്.

എന്നും വിവാദങ്ങൾക്കാണ് റഹീമിന്റെ കരിയറിൽ ആദ്യ കസേര. വിക്കറ്റിനു പിന്നിൽ സുരക്ഷിതമായ കരങ്ങൾക്കൊപ്പം വർഷങ്ങളായി ടീമിന്റെ മധ്യനിരയും കാക്കുന്ന റഹീം, ബംഗ്ലദേശ് ജന്മം നൽകിയ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. തലസ്ഥാന നഗരമായ ധാക്കയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്നുവന്ന ഏകദിന പരമ്പരയിൽ ചരിത്രം തിരുത്തി ബംഗ്ലദേശ് കിരീടം ചൂടിയപ്പോൾ, വിജയശിൽപികളിൽ പ്രധാനിയായതും ഇതേ റഹീം തന്നെ. പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും റഹീമായിരുന്നു.

ADVERTISEMENT

∙ 16 വർഷത്തെ കരിയർ

2005ൽ 16–ാം വയസ്സിലാണ് നിലവിൽ ലോകത്തെ മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളായി എണ്ണാവുന്ന മുഷ്ഫിഖുർ റഹീമിന്റെ ബംഗ്ലാ കുപ്പായത്തിലെ അരങ്ങേറ്റം. ഖാലിദ് മഷൂദിന്റെ പകരക്കാരനായിട്ടായിരുന്നു ടീമിലേക്കുള്ള വരവ്. വിക്കറ്റിനു പിന്നിൽ റബർ പന്തുപോലെ തെറിച്ചു നിൽക്കുന്ന ഈ കുറിയ മനുഷ്യൻ അന്നേ വായാടിയായിരുന്നു. ചോരാത്ത കൈകളും ലോവർ മിഡിൽ ഓർഡറിലെ തരക്കേടില്ലാത്ത ബാറ്റിങ്ങും തുണച്ചപ്പോൾ റഹീം കടുവകളുടെ ടീമിന്റെ മുഖമുദ്രയായി.

സ്പിൻ കേന്ദ്രീകൃതമായ ബംഗ്ലദേശ് ബോളിങ് നിരയിൽ വിക്കറ്റിനു പിന്നിലെ റഹീമിന്റെ മികവ് മുതൽക്കൂട്ടായിരുന്നു. എങ്കിലും 2010ൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരമാണ് മുഷ്ഫിഖുർ റഹീമിന്റെ വരവറിയിച്ചത്. മത്സരം ബംഗ്ലദേശ് പരാജയപ്പെട്ടെങ്കിലും റഹീം നേടിയ അതിവേഗ സെഞ്ചുറി ചർച്ചയായി. സാങ്കേതികത്തികവാർന്ന ആ ബാറ്റിങ് തോൽവിയിലും തലയുയർത്തി നിന്നു. പിന്നീട് 2012ലെ ഏഷ്യാകപ്പിൽ റഹീമിന്റെ ക്യാപ്റ്റൻസിയിൽ ബംഗ്ലദേശ് ഫൈനലിലെത്തി. പാക്കിസ്ഥാനോട് തോറ്റെങ്കിലും ലീഗ് മത്സരങ്ങളിലെ മൂന്നിൽ രണ്ടു മത്സരങ്ങളും ജയിച്ച് ബംഗ്ലദേശ് മികച്ച പ്രകടനമാണ് നടത്തിയത്.

തുടർന്നങ്ങോട്ട് മധ്യനിരയിൽ മഹ്മൂദുല്ലയെയും ഷാക്കിബ് അൽ ഹസനെയും കൂട്ടുപിടിച്ച് റഹീം ബംഗ്ലദേശ് ബാറ്റിങ് നിരയുടെ നെടുംതൂണാകുകയായിരുന്നു. വിക്കറ്റ് പോകാതെ പിടിച്ചുനിന്ന് അതിവേഗം സ്ട്രൈക് കൈമാറുന്ന റഹീം, ബോളർമാരുടെ വീര്യം കെടുത്തി ഇടയ്ക്കിടെ ബൗണ്ടറികൾ നേടുന്നതിലും മിടുക്കനാണ്. മധ്യനിര ബാറ്റ്സ്മാന് വേണ്ട ഗുണങ്ങൾ ഏറെയുണ്ട് ആ ബാറ്റിങ്ങിൽ. 74 ടെസ്റ്റുകൾ കളിച്ച് 7 സെഞ്ചുറിയും 3 ഇരട്ട സെഞ്ചുറിയും അടക്കം 4685 റൺസാണ് നേടിയത്. ശരാശരി 36.89.

ADVERTISEMENT

227 ഏകദിനങ്ങളിൽനിന്ന് 6553 റൺസാണ് നേട്ടം. 8 സെഞ്ചുറികൾ, ശരാശരി 37.02. 86 ട്വന്റി20 മത്സരങ്ങളിൽനിന്ന് 1282 റൺസാണ് റഹീം ബംഗ്ലദേശിനായി നേടിയത്. ശരാശരി 19.72 സ്ട്രൈക് റേറ്റ് 119.93. കണക്കുകൾ പറയുന്നതിനെക്കാൾ ഫലപ്രദമാണ് ക്രീസിൽ മുഷ്ഫിഖുർ റഹീം. 2014നുശേഷം നാലാം നമ്പറിൽ കളിക്കുന്ന റഹീം 52.7 റൺസ് ശരാശരിയിൽ 3241 റൺസ് അടിച്ചെടുത്തു.

∙ വിവാദ നായകൻ

ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ തമീം ഇക്ബാലിനു തൊട്ടുപിന്നിലായി ടീമിന്റെ എക്കാലത്തെയും മികച്ച റൺസ് സ്കോററായ റഹീം പക്ഷേ, യുവതാരങ്ങൾക്കു നൽകുന്നത് നല്ല പെരുമാറ്റ മര്യാദകളല്ല. 2016ൽ ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പിലെ ആ മത്സരം റഹീം എക്കാലവും മറക്കാൻ ആഗ്രഹിക്കുന്നതാകണം. ലീഗ് മത്സരത്തിൽ 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശ് ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ വിജയത്തിന് തൊട്ടരികിലായിരുന്നു. തുടരെ രണ്ട് ബൗണ്ടറികൾ പായിച്ച് റഹീം ടീമിന്റെ ലക്ഷ്യം 3 പന്തിൽ 2 റൺസായി കുറച്ചു. ഉയരെച്ചാടി വിജയാഹ്ലാദം ആരംഭിച്ച താരം, മൂന്നാം ബൗണ്ടറിക്കായുള്ള ശ്രമത്തിൽ ഔട്ടായി. ഒടുവിൽ ഇന്ത്യ മത്സരം ഒരു റണ്ണിനു ജയിക്കുകയും ചെയ്തു. നിരാശയുടെ പടുകുഴിയിൽ വീണ റഹീം പിന്നീട് പൊങ്ങിയത് സെമിഫൈനലിൽ ഇന്ത്യയെ വെസ്റ്റിൻഡീസ് തോൽപിച്ചപ്പോഴാണ്. ‘ഇതാണ് സന്തോഷം’ എന്നു ട്വീറ്റ് ചെയ്തായിരുന്നു ഇന്ത്യയുടെ പരാജയം റഹീം ആഘോഷിച്ചത്.

∙ നിദാഹാസ് ട്രോഫിയും നാഗിൻ ഡാൻസും

ADVERTISEMENT

എതിരാളികളോട് പ്രതിപക്ഷ ബഹുമാനം കാണിക്കാനുള്ള മര്യാദ റഹീമിനില്ല. സീനിയർ താരമായ റഹീമിൽനിന്ന് അത് ബംഗ്ലദേശിന്റെ യുവതാരങ്ങളും പഠിക്കുകയാണ്. ശ്രീലങ്കയിൽ നടന്ന നിദാഹാസ് ട്രോഫിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ടീം ഫൈനലിലേക്കു കടന്നപ്പോൾ ബംഗ്ലദേശ് ടീം ആഹ്ലാദപ്രകടനത്തിനായി പുറത്തെടുത്തെടുത്തതാണ് നാഗിൻ ഡാൻസ്. അത് വലിയ അവമതിയായി കണക്കാക്കിയ ശ്രീലങ്കൻ ആരാധകർ മുഴുവൻ ഫൈനലിൽ ഇന്ത്യൻ ജയത്തിനായി ഗാലറിയിൽ നിറഞ്ഞു. തോൽവിയുടെ വക്കിൽനിന്ന് ദിനേഷ് കാർത്തിക്കിന്റെ മാസ്മരിക പ്രകടനത്തിലൂടെ ഇന്ത്യ കപ്പടിച്ചപ്പോൾ ശ്രീലങ്കക്കാർ നാഗിൻ ഡാൻസ് കളിച്ചാണ് ബംഗ്ലദേശിനു മറുപടി നൽകിയത്.

ഒരിക്കൽ ബംഗ്ലദേശ് പ്രിമിയർ ലീഗ് മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെ കൂട്ടിയിടിക്കാൻ വന്ന ജൂനിയർ താരത്തെ റഹീം കടുത്ത വാക്കുകൾ ഉപയോഗിച്ച് ചീത്ത വിളിച്ചതും പിന്നീട് വിവാദമായി.

കഴിഞ്ഞ ദിവസം സമാപിച്ച ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും റഹീം ഒട്ടും പിന്നാക്കം പോകുന്നില്ല. നോൺ സ്ട്രൈക്കർ വഴിമുടക്കിയാൽ അവനെ പിടിച്ചു തള്ളി താഴെയിടാനാണ് ബോൾ ചെയ്തുകൊണ്ടിരുന്ന മെഹ്ദി ഹസനോട് കീപ്പറായ മുഷ്ഫിഖുർ നിർദേശിച്ചത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതാണിത്. റഹീമിന്റെ ബാറ്റിങ് മികവിൽ ബംഗ്ലദേശ് ആദ്യമായി ശ്രീലങ്കയ്ക്കെതിരായി ഏകദിന പരമ്പര സ്വന്തമാക്കുന്നതിനിടെയാണിത്.

∙ ഐപിഎലിലും തിരിച്ചടിച്ചോ? 

കണക്കുകൾ വിട്ട് കളി പരിശോധിച്ചാൽ ഏതെങ്കിലും ഐപിഎൽ ടീമിൽ ഇടംനേടാനുള്ള ശേഷി മുഷ്ഫിഖുർ റഹീമിനുണ്ടായിരുന്നു. വമ്പനടിക്കാരൻ എന്ന ഗണത്തിൽ പെടുത്താൻ കഴിയില്ലെങ്കിലും സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ മിടുക്കനാണ് റഹീം. ഇത്രയും മികച്ചവരല്ലാത്ത കുറേപ്പേർ ഇതിനകം തന്നെ ഐപിഎലിൽ കളിച്ചിട്ടുമുണ്ട്.

ഒരുപക്ഷേ അദ്ദേഹത്തിന്റെ ‘ചൊറിയൻ’ സ്വഭാവവും ഇന്ത്യയോട് അന്നു കാണിച്ച ആഘോഷവുമെല്ലാമാകണം ടീമുകളെ ആ ഭാഗം ചിന്തിക്കാൻ പ്രേരിപ്പിക്കാത്തത്. എന്തൊക്കെയായാലും എതിരാളികൾക്ക് എളുപ്പം കീഴടക്കാനാകാത്ത പോരാളി തന്നെയാണ് മുഷ്ഫിഖുർ റഹീം.

Content Highlights: Mushfiqur Rahim, Bangladesh Cricket Team, Bangladesh Vs Sri Lanka, ICC