ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ മഹേന്ദ്ര സിങ് ധോണിയുടെ ഫാം ഹൗസിൽ പുതിയ അതിഥി. നായ്ക്കളെയും കരിങ്കോഴികളെയും വളർത്തുന്ന ധോണിക്ക് ഇപ്പോൾ കൂട്ടായി എത്തിയിരിക്കുന്നത് കുതിര. താരം കറുത്ത സ്റ്റാലിയൻ കുതിരയെ തടവുന്ന ചിത്രം ഭാര്യ സാക്ഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ മഹേന്ദ്ര സിങ് ധോണിയുടെ ഫാം ഹൗസിൽ പുതിയ അതിഥി. നായ്ക്കളെയും കരിങ്കോഴികളെയും വളർത്തുന്ന ധോണിക്ക് ഇപ്പോൾ കൂട്ടായി എത്തിയിരിക്കുന്നത് കുതിര. താരം കറുത്ത സ്റ്റാലിയൻ കുതിരയെ തടവുന്ന ചിത്രം ഭാര്യ സാക്ഷി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

കോവിഡ് ഭീഷണി മൂലം െഎപിഎൽ ഇടയ്ക്കുവച്ച് നിർത്തി താരങ്ങൾ  മടങ്ങിയതോടെയാണ് ചെന്നൈയിൽനിന്നു ധോണി റാഞ്ചിയിലെത്തിയത്. ഉടൻ തന്നെ ഫാം ഹൗസിലേക്ക് പുതിയ അതിഥിയും എത്തി. ഭോപ്പാലിൽ നിന്നാണ് പുതിയ അതിഥിയെ ഫാം ഹൗസിൽ എത്തിച്ചതെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. പുതിയ അതിഥിക്ക് ചേതൻ എന്നാണ് പേരിട്ടിരിക്കുന്നത്. ‘വീട്ടിലേക്ക് സ്വാഗതം ചേതക്! ഒരു യഥാർഥ മാന്യൻ ഞങ്ങളുടെ ഫാമിൽ എത്തി. സന്തോഷത്തോടെ സ്വീകരിച്ചു’ – സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

ADVERTISEMENT

∙ വളർത്ത് മൃഗങ്ങളെ താലോലിച്ച്...

ധോണിക്ക് വളർത്തു മൃഗങ്ങളോടും വാഹനങ്ങളോടുമുള്ള പ്രിയം ഏറെ പ്രശസ്തമാണ്. ധോണിക്ക് ഇതിനകം ഒരു ബെൽജിയം മാലിനോയിസ്, ഒരു വെളുത്ത ഹസ്കി, 4 ജർമൻ ഷെപ്പേർഡ് എന്നിവയുണ്ട്. റാഞ്ചി സർക്കുലർ റോഡിലെ എട്ട് ഏക്കറിലുള്ള ഫാം ഹൗസിൽ ധോണി കുതിരയെ മസാജ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

മൂന്നു വർഷം കൊണ്ട്  നിർമാണം പൂർത്തിയാക്കിയ ഫാം ഹൗസിൽ അത്യാഡംബരങ്ങൾ ഏറെ. സന്ദർശകരിൽ നിന്ന് പൊതുവെ അകലം പാലിക്കുന്ന താരം അടുത്ത സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും മാത്രമേ അകത്തു കടത്തിയിട്ടുള്ളു. ഇതിനാൽ തന്നെ താരത്തിന്റെ ആഡ‍ംബര വസതിയെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. താരവും ഭാര്യയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയുമാണ് ഫാം ഹൗസ് വിശേഷങ്ങൾ പുറംലോകം അറിയുന്നത്.

ഹർമുവിലെ പഴയ വസതിയിൽ നിന്ന് 8 കിലോമീറ്റർ മാത്രം അകലെയുള്ള കൈലാസപതിയെന്ന ആഡംബര വസതിയിലാണ് ഇപ്പോൾ ക്യാപ്റ്റൻ കൂളും കുടുംബവും മാതാപിതാക്കൾക്കൊപ്പം കഴിയുന്നത്.

ADVERTISEMENT

∙ കരിങ്കോഴി കൃഷി ക്ലിക്ക്

മകളോടൊപ്പം ഫാം ഹൗസിൽ നായ്ക്കളെ പരിപാലിച്ചും ടർക്കികോഴികളെയും കരിങ്കോഴികളെയും വളർത്തിയും ജൈവക്കൃഷിയുമായി താരം ജീവിതം ആസ്വദിക്കുന്നു. മധ്യപ്രദേശിലെ ജാബുവ, ധാർ ജില്ലകളിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, കടക്നാഥ് (കാലി മാസി) എന്ന പേരിലറിയപ്പെടുന്ന 2000 കരിങ്കോഴികൾ  ധോണിയുടെ ഫാമിലുണ്ട്. ഇവ മുട്ടയിട്ടു തുടങ്ങിയതിന്റെ വിശേഷങ്ങളും പുറത്തുവന്നിരുന്നു.

കടക്നാഥ് കോഴിയുടെ ഇറച്ചിക്കു ഭൗമസൂചികാ പദവി (ജിഐ ടാഗ്) ഉണ്ട്. കറുത്ത ഇറച്ചിയാണ് ഈ കോഴിയുടേത്. ഈ കരിങ്കോഴികളുടെ ഇറച്ചി കഴിച്ചാൽ കൊളസ്ട്രോളിനെ പേടിക്കേണ്ടെന്നാണു വിദഗ്ധർ പറയുന്നത്.

∙ കൃഷി ശാസ്ത്രീയം ജൈവം 

ADVERTISEMENT

കൈലാസ്പതിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള 2 ജിംനേഷ്യം, ഒരു നീന്തൽക്കുളം, വിശാലമായ പുൽത്തകിടി, മനോഹരമായ പുന്തോട്ടം, ആധുനിക ജലസേചന സംവിധാനങ്ങളോടു കൂടിയുള്ള പച്ചക്കറി, പഴം തോട്ടവുമുണ്ട്. പ്രകൃതിയോടും മണ്ണിനോടും ചേർന്നുള്ള ജീവിതം താരം ഇഷ്ടപ്പെടുന്നതിന്റെ ചുവടുപിടിച്ചാണ് ഫാം ഹൗസ് രൂപകൽപനയും പരിപാലനവും. ബിർസ കാർഷിക സർവകലാശാലയിലെ കൃഷി വിദഗ്ധരുടെ പ്ലാനും നിർദേശവും അനുസരിച്ചാണ് ഫാം ഹൗസിലെ  ജൈവ കൃഷിയും പഴവർഗ തോട്ടം പരിപാലനവും. ഇവർ കൃത്യമായ ഇടവേളകളിൽ ഫാമിലെത്തി നിർദേശങ്ങൾ കൈമാറുന്നു.

∙ ജഡേജയ്ക്ക് പിന്നാലെ ധോണിയും

ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജയ്ക്ക് ശേഷം കുതിരയെ വളർത്തു മൃഗമായി നിലനിർത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് ധോണി. ഡൽഹിയിലെ വീട്ടിലെത്തിയ ഉടൻ ജഡേജയും തന്റെ 3 കുതിരകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘സുരക്ഷിതത്വം തോന്നുന്ന സ്ഥലത്തേക്ക് മടങ്ങുക’യെന്ന അടിക്കുറിപ്പും നൽകിയിരുന്നു.

English Summary: On return home from IPL 2021, MS Dhoni pampers his horse Chetak