മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ശ്രീലങ്കയിൽ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യൻ ടീമംഗങ്ങൾ ക്യാപ്റ്റൻ ശിഖർ ധവാന്റെ നേതൃത്വത്തിൽ മുംബൈയിൽ ഒത്തുകൂടി. ശ്രീലങ്കൻ പര്യടനത്തിനു മുൻപേ ക്വാറന്റീനിൽ പ്രവേശിക്കുന്നതിനാണ് ഇത്. താരങ്ങൾ മുംബൈയിലെത്തിയതിന്റെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ശ്രീലങ്കയിൽ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യൻ ടീമംഗങ്ങൾ ക്യാപ്റ്റൻ ശിഖർ ധവാന്റെ നേതൃത്വത്തിൽ മുംബൈയിൽ ഒത്തുകൂടി. ശ്രീലങ്കൻ പര്യടനത്തിനു മുൻപേ ക്വാറന്റീനിൽ പ്രവേശിക്കുന്നതിനാണ് ഇത്. താരങ്ങൾ മുംബൈയിലെത്തിയതിന്റെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ് (ബിസിസിഐ) പുറത്തുവിട്ടത്. മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവവരും സംഘത്തിലുണ്ട്.

ഇന്ത്യൻ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി പോയതിനാൽ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകളെ ഉൾപ്പെടുത്തിയാണ് പുതിയ ടീം ശ്രീലങ്കയിലേക്കു പോകുന്നത്. ശിഖർ ധവാന്‍ നയിക്കുന്ന ടീമിന്റെ ഉപനായകൻ പേസ് ബോളർ ഭുവനേശ്വർ കുമാറാണ്. മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവർക്കു പുറമെ നെറ്റ് ബോളറായി സന്ദീപ് വാരിയരും ശ്രീലങ്കയിലേക്കു പോകുന്നുണ്ട്.

ശ്രീലങ്കൻ പര്യടനത്തിനു മുന്നോടിയായുള്ള ക്വാറന്റീനായി മുംബൈയിലെത്തിയ താരങ്ങൾ (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)
ADVERTISEMENT

വിരാട് കോലി, രോഹിത് ശർമ തുടങ്ങി പ്രധാന താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ഒട്ടേറെ പുതുമുഖങ്ങൾക്ക് ഈ പരമ്പരയിൽ സിലക്ടർമാർ അവസരം നൽകിയിരുന്നു. ഐപിഎലിൽ മിന്നിത്തിളങ്ങിയ ചേതൻ സാകരിയ ഉൾപ്പെടെയുള്ള യുവതാരങ്ങൾ ടീമിലുണ്ട്.

ശ്രീലങ്കൻ പര്യടനത്തിനു മുന്നോടിയായുള്ള ക്വാറന്റീനായി മുംബൈയിലെത്തിയ താരങ്ങൾ (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)

ശ്രീലങ്കയിൽ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ട്വന്റി20 മത്സരങ്ങൾ 21, 23, 25 തീയതികളിലും നടക്കും.

ADVERTISEMENT

English Summary: Players assemble in Mumbai for mandatory quarantine ahead of limited-overs tour