ന്യൂഡൽഹി∙ കഴിവുള്ള താരങ്ങൾക്കു പോലും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം ലഭിക്കാൻ ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കാരണം ടീമിൽ കളിക്കുന്നവരെല്ലാം പ്രതിഭകളാണ്. ബെഞ്ചിലുള്ളവരും ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങൾ. നാലു വർഷം കാത്തുനിന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙  കഴിവുള്ള താരങ്ങൾക്കു പോലും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം ലഭിക്കാൻ ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കാരണം ടീമിൽ കളിക്കുന്നവരെല്ലാം പ്രതിഭകളാണ്. ബെഞ്ചിലുള്ളവരും ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങൾ. നാലു വർഷം കാത്തുനിന്ന ശേഷമാണ് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമില്‍ കളിക്കാൻ അവസരം ലഭിച്ചത്. ഒരു താരത്തിന്റെ ഫോം നഷ്ടപ്പെട്ടാൽ അടുത്തയാൾ ടീമിലെത്തുന്ന സാഹചര്യമാണു നിലവിലുള്ളത്. ഏതാനും മോശം പ്രകടനങ്ങളെ തുടർന്ന് ടീമിൽനിന്ന് പുറത്താക്കപ്പെട്ട താരമാണ് ചൈനാമാൻ ബോളർ കുൽദീപ് യാദവ്.

വാഷിങ്ടൻ സുന്ദർ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങൾ മികവു കാണിച്ചു തുടങ്ങിയതോടെ കുൽദീപിന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് കൂടുതൽ വൈകി. എങ്കിലും വീണ്ടും ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താമെന്നും ട്വന്റി20 ലോകകപ്പിൽ കളിക്കാനാകുമെന്നുമാണ് കുൽദീപ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ കുൽദീപ് യാദവുമുണ്ട്. ശ്രീലങ്കയിൽ നടക്കുന്ന ആറ് മത്സരങ്ങളിലും തിളങ്ങിയാൽ ലോകകപ്പിലേക്കു വഴിയൊരുങ്ങുമെന്നാണ് കുൽദീപിന്റെ പ്രതീക്ഷ. അവസരത്തിനായി കാത്തിരിക്കുകയാണെന്നു കുൽദീപ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ADVERTISEMENT

ക്രിക്കറ്റ് എന്നത് ഒരു സംഘം താരങ്ങളുടെ കളിയാണ്. ടീമിന് ആവശ്യമുള്ള രീതിയിൽ നമ്മൾ‌ കളിച്ചേ തീരൂ. ടീമിനെക്കുറിച്ചു നമ്മൾ ചിന്തിക്കണം. പോസിറ്റീവായി ഇരിക്കുന്നതാണു നല്ലത്. എപ്പോഴും അവസരത്തിനായി ശ്രമിച്ചുകൊണ്ട് കാത്തിരിക്കുക– കുൽദീപ് പറഞ്ഞു. ലോകകപ്പിന് മുൻപ് കുൽദീപിന് കഴിവ് തെളിയിക്കാൻ ഒരു അവസരം കൂടി ബാക്കിയുണ്ട്. യുഎഇയിൽ നടക്കുന്ന ഐപിഎൽ സീസണിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്താലും താരത്തിന് ട്വന്റി20 ലോകകപ്പ് ടീമിലേക്ക് അവസരം ലഭിക്കാം. 

യുഎഇയിലെ മത്സരങ്ങളിൽ പാറ്റ് കമ്മിൻസ്, ഒയിന്‍ മോർഗൻ, ഷാക്കിബ് അല്‍ ഹസൻ എന്നീ താരങ്ങൾ കൊൽക്കത്ത ടീമിനൊപ്പമുണ്ടാകില്ല. ഈ സാഹചര്യത്തിൽ കുൽദീപ് ഉൾപ്പെടെയുള്ള യുവ താരങ്ങൾക്കു ടീമിൽ കൂടുതൽ അവസരങ്ങള്‍ ലഭിക്കും. ട്വന്റി20യിൽ പ്രകടനം തന്നെയാണ് ഏറ്റവും പ്രധാനം. ടീമിൽ ഇടം നേടാനും അതാണു വേണ്ടത്. ശ്രീലങ്കൻ പര്യടനവും ഐപിഎല്ലും എനിക്കു വളരെ പ്രധാനപ്പെട്ടതാണ്. നല്ല പ്രകടനം നടത്താൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ എനിക്ക് ലോകകപ്പും കളിക്കാന്‍ സാധിക്കും– കുൽദീപ് പ്രതികരിച്ചു.

ADVERTISEMENT

English Summary: Kuldeep Yadav optimistic of getting a place in T20 World Cup 2021