ന്യൂഡൽഹി∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി യുവതാരം നിതീഷ് റാണ. സ്വയമുള്ള വിശ്വാസമാണു പന്തിന്റെ കരുത്തെന്നു നിതീഷ് റാണ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ആ വിശ്വാസം എവിടെ പോയാലും ഏതു ഫോർമാറ്റിൽ കളിക്കുമ്പോഴും പന്ത് ഉപേക്ഷിക്കാറില്ല. പന്തിനെ ആളുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി യുവതാരം നിതീഷ് റാണ. സ്വയമുള്ള വിശ്വാസമാണു പന്തിന്റെ കരുത്തെന്നു നിതീഷ് റാണ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ആ വിശ്വാസം എവിടെ പോയാലും ഏതു ഫോർമാറ്റിൽ കളിക്കുമ്പോഴും പന്ത് ഉപേക്ഷിക്കാറില്ല. പന്തിനെ ആളുകൾ വളരെയേറെ വിമർശിച്ച ഒരു സമയമുണ്ടായിരുന്നു. അപ്പോൾ ഋഷഭ് പന്ത് എന്നോടു പറഞ്ഞതിങ്ങനെയാണ്– ഞാൻ ഒരു വലിയ ഇന്നിങ്സിന് മാത്രം അകലെയാണ്.

ഞാൻ അതു ചെയ്തുകഴിഞ്ഞാൽ പിന്നെ എല്ലാവരും മിണ്ടാതിരുന്നോളും. ഉടൻ തന്നെ വലിയ ഇന്നിങ്സ് കളിക്കാൻ സാധിക്കുമെന്നാണു കരുതുന്നത്– പന്ത് പറഞ്ഞതായി നിതീഷ് റാണ വെളിപ്പെടുത്തി. 2019 ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ഏറെ പഴികേട്ട താരമാണ് ഋഷഭ് പന്ത്. തുടർച്ചയായ മോശം പ്രകടനങ്ങളുടെ പേരിൽ താരത്തിന് ടീമില്‍ അവസരം ലഭിക്കാതെ പോകുകയും ചെയ്തിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ ഗംഭീര പ്രകടനം നടത്തിയാണ് പന്ത് പിന്നീട് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായത്.

ADVERTISEMENT

ധോണിയെ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് പന്തെന്നും റാണ പറഞ്ഞു. ആളുകൾ എന്തിനാണു തന്നെ ധോണിയുമായി താരതമ്യം ചെയ്യുന്നതെന്നും അത്രയ്ക്കൊന്നും താൻ ആയിട്ടില്ലെന്നും പന്ത് പറഞ്ഞതായും റാണ വെളിപ്പെടുത്തി. ഐപിഎല്ലിൽ ഡ‍ൽഹി ക്യാപിറ്റല്‍സ് ടീമിന്റെ ക്യാപ്റ്റനായ ഋഷഭ് പന്ത് ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാനൊരുങ്ങുകയാണ്. ജൂൺ 18ന് സതാംപ്ടനിലാണ് മത്സരം.

English Summary: ‘The day I play that knock, everyone will go silent’ – Nitish Rana recalls Rishabh Pant’s low phase