Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോൾ ∙ ഇംഗ്ലണ്ട് പര്യടനത്തിലെ ഏക ടെസ്റ്റിന്റെ രണ്ടാം ദിനം ആതിഥേയരുടെ കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യൻ വനിതകൾക്കു ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 396 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ടിനെതിരെ, രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർമാരായ സ്മൃതി മന്ഥന (155 പന്തിൽ 78), ഷഫാലി വർമ (152 പന്തിൽ 96) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറിയെന്ന അപൂർവനേട്ടം വെറും നാലു റൺസിനാണ് പതിനേഴുകാരിയായ ഷഫാലി വർമയ്ക്ക് നഷ്ടമായത്.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഹർമൻപ്രീത് കൗർ (4), ദീപ്തി ശർമ (0) എന്നിവരാണു ക്രീസിൽ. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 209 റൺസ് പിന്നിലാണ് ഇന്ത്യൻ വനിതകൾ.

ADVERTISEMENT

ഓപ്പണിങ് വിക്കറ്റിൽ സ്മൃ‌തി മന്ഥന – ഷഫാലി വർമ സഖ്യം നൽകിയ മിന്നുന്ന തുടക്കം മുതലാക്കാനാകാതെയാണ് ഇന്ത്യൻ വനിതകൾ തകർന്നടിഞ്ഞത്. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 167 റൺസുമായി അതിശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, മത്സരം അവസാനിക്കുന്നതിനു തൊട്ടുമുൻപ് കൂട്ടത്തോടെ തകർന്ന്, ഓപ്പണർമാർ നൽകിയ മുൻതൂക്കം ഇന്ത്യ കളഞ്ഞുകുളിച്ചു.

ഇന്ത്യൻ ഇന്നിങ്സിലെ 49–ാം ഓവറിൽ ഓപ്പണർ ഷഫാലി വർമയെ കെയ്റ്റ് ക്രോസ് പുറത്താക്കിയതാണ് വഴിത്തിരിവായത്. 152 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 96 റൺസെടുത്ത വർമ, സെഞ്ചുറിക്ക് തൊട്ടരികെയാണ് പുറത്തായത്. പിന്നാലെ സ്മൃതി മന്ഥനയും പുറത്തായി. 155 പന്തിൽ 14 ഫോറുകളോടെ 78 റൺസെടുത്ത മന്ഥനയെ നഥാലി സീവർ പുറത്താക്കി. അപ്പോൾ ഇന്ത്യൻ സ്കോർ 179 റൺസ്.

ADVERTISEMENT

പിന്നാലെ പൂനം റാവത്ത് (31 പന്തിൽ രണ്ട്), ശിഖ പാണ്ഡെ (0), ക്യാപ്റ്റൻ മിതാലി രാജ് (10 പന്തിൽ നാല്) എന്നിവർ കൂടി പുറത്തായതോടെ അഞ്ചിന് 183 റൺസ് എന്ന നിലയിലായി ഇന്ത്യ. ഒടുവിൽ ഹർമൻപ്രീത് കൗറും (10 പന്തിൽ പുറത്താകാതെ നാല്), ദീപ്തി ശർമയും (0) പിടിച്ചുനിന്നതോടെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് അവസാനിപ്പിച്ചു.

ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹീതർ നൈറ്റ് ആറ് ഓവറിൽ ഒരു റൺ മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അന്യ ഷ്രബ്സോൾ, നഥാലി സീവർ, കെയ്റ്റ് ക്രോസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ADVERTISEMENT

നേരത്തെ, 6ന് 269ൽ 2–ാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനെ ഇന്നലെ നയിച്ചത് 74 റൺസുമായി പുറത്താകാതെ നിന്ന സോഫിയ ഡങ്ക്‌ലിയാണ്. അന്യ ഷ്രബ്‌സോളിനൊപ്പം (47) 9–ാം വിക്കറ്റിൽ 70 റൺസ് സോഫിയ കൂട്ടിച്ചേർത്തു. എക്ലസ്റ്റോൺ 56 പന്തിൽ 17 റൺസെടുത്തു. ഇന്ത്യയ്ക്കായി സ്നേഹ് റാണ 39.2 ഓവറിൽ 131 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ദീപ്തി ശർമ 27 ഓവറിൽ 65 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.

English Summary: England Women vs India Women, Only Test - Live Cricket Score