സതാംപ്ടൻ∙ കടുത്ത ഫുട്ബോൾ ആരാധകനും പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുള്ള ഇഷ്ടം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയുമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. നിലവിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലാണ് താരം. ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ നയിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സതാംപ്ടൻ∙ കടുത്ത ഫുട്ബോൾ ആരാധകനും പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുള്ള ഇഷ്ടം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയുമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. നിലവിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലാണ് താരം. ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ നയിക്കുന്നത് കോലിയാണ്. ഇതിനിടെ, ക്രിക്കറ്റുമായി ബന്ധമൊന്നുമില്ലാത്തൊരു വിഷയത്തിൽ ക്രിക്കറ്റ് ആരാധകരുടെ ട്രോളുകളിൽ നിറയുകയാണ് വിരാട് കോലി. തന്റെ പ്രചോദനമെന്ന് കോലി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിനു കാരണം. എന്താണ് സംഗതിയെന്നല്ലേ?

കഴിഞ്ഞ ദിവസം യൂറോ കപ്പ് മത്സരത്തിൽ ഹംഗറിക്കെതിരായ മത്സരത്തിന്റെ തലേന്ന് പതിവ് വാർത്താ സമ്മേളനത്തിൽ റൊണാൾഡോ മേശയിലിരുന്ന കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. മേശയിലിരുന്ന രണ്ട് കോക്ക കോള കുപ്പികൾ എടുത്തുമാറ്റിയ റൊണാൾഡോ, ഇതാണ് കുടിക്കേണ്ടതെന്ന പ്രഖ്യാപനത്തോടെ ഒരു കുപ്പി മിനറൽ വാട്ടർ മേശയിലെടുത്തു വച്ചിരുന്നു. റൊണാൾഡോയുടെ ഈ പ്രവർത്തികൊണ്ട് ഒറ്റയടിക്ക് 29,000 കോടിയിലധികം രൂപയുടെ മൂല്യനഷ്ടമാണ് കോക്ക കോളയ്ക്ക് സംഭവിച്ചത്. യൂറോ കപ്പിന്റെ സ്പോൺസർമാരിൽ ഉൾപ്പെടുന്ന കോക്ക കോളയുടെ മൂല്യമിടിച്ച റൊണാൾഡോയുടെ പ്രവർത്തി സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്.

ADVERTISEMENT

ഇതിനു പിന്നാലെയാണ് വിരാട് കോലി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു മുന്നോടിയായി വാർത്താ സമ്മേളനത്തിനായി എത്തിയത്. റൊണാൾഡോ എപ്പിസോഡിന്റെ ചൂടാറാത്തതിനാലാവണം, എല്ലാവരുടെയും കണ്ണ് ആദ്യമുടക്കിയത് മേശപ്പുറത്തിരുന്ന കോക്ക കോള കുപ്പികളിലാണ്! റൊണാൾഡോ പ്രചോദനമാണെന്ന് പ്രഖ്യാപിച്ച കോലി കോക്ക കോളയുടെ കാര്യത്തിലും തന്റെ മാതൃകാ താരത്തിൽനിന്ന് പ്രചോദനമുൾക്കൊള്ളുമോ എന്ന ചർച്ചയിലായിരുന്നു ക്രിക്കറ്റ് ആരാധകർ. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഉൾപ്പെടെ പ്രതികരണങ്ങൾ നിറഞ്ഞത്. അവയിൽ ചിലത് ഇതാ:

English Summary: Virat Kohli refuses to remove Coca Cola like Cristiano Ronaldo