മുംബൈ∙ യുവ ഓപ്പണർ ശുഭ്മൻ ഗില്ലിന് പരുക്കേറ്റ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കാനുള്ള ടെസ്റ്റ് ടീം മാനേജ്മെന്റിന്റെ ആവശ്യം തള്ളി സിലക്ടർമാർ. നിലവിൽ ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഏകദിന, ട്വന്റി20 ടീമുകളുടെ ഭാഗമാണ് പൃഥ്വി ഷായും ദേവ്ദത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ യുവ ഓപ്പണർ ശുഭ്മൻ ഗില്ലിന് പരുക്കേറ്റ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കാനുള്ള ടെസ്റ്റ് ടീം മാനേജ്മെന്റിന്റെ ആവശ്യം തള്ളി സിലക്ടർമാർ. നിലവിൽ ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഏകദിന, ട്വന്റി20 ടീമുകളുടെ ഭാഗമാണ് പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലും. ഈ മാസം 13ന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെയാണ് ഇംഗ്ലണ്ടിലുള്ള ടെസ്റ്റ് ടീമിലേക്ക് ഇവരുടെ സേവനം ആവശ്യപ്പെട്ട് മാനേജ്മെന്റ് മെയിൽ അയച്ചത്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ കളിച്ച ഇന്ത്യൻ ടെസ്റ്റ് ടീം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ്. ഇതിനായി ഏതാണ്ട് ഒരു മാസത്തോളം നീളുന്ന ഇടവേളയുണ്ട്. ഇതിനിടെയാണ് യുവ ഓപ്പണർ ശുഭ്മൻ ഗില്ലിന് പരുക്കേറ്റ വിവരം പുറത്തുവന്നത്. ടീമിനൊപ്പം ഓപ്പണർമാരായി പരീക്ഷിക്കാവുന്ന മയാങ്ക് അഗർവാൾ, കെ.എൽ. രാഹുൽ എന്നിവരുണ്ടെങ്കിലും ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിന്റെ ഭാഗമായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നിവരെ ടീം മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു.

ADVERTISEMENT

ഇ മെയിൽ വഴിയാണ് ഇവരുടെ സേവനം ടെസ്റ്റ് ടീം മാനേജ്മെന്റ് തേടിയത്. എന്നാൽ, ഇംഗ്ലണ്ടിലെത്തിയ ടീമിനൊപ്പമുള്ള റിസർവ് താരം അഭിമന്യൂ ഈശ്വരനെ ഗില്ലിന്റെ പകരക്കാരനായി ഉൾപ്പെടുത്താനാണ് മുൻ താരം ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സിലക്ടർമാർ നിർദ്ദേശിച്ചത്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്ക് തുടക്കമാകുക.

അഭിമന്യൂ ഈശ്വരൻ റിസർവ് താരമായി ടീമിലുണ്ടെങ്കിലും, രാജ്യാന്തര ക്രിക്കറ്റിൽ പരീക്ഷിക്കാനുള്ള സാങ്കേതിക തികവ് താരത്തിനില്ലെന്ന് സൂചിപ്പിച്ചാണ് ശ്രീലങ്കയിലുള്ള ലിമിറ്റഡ് ഓവർ ടീമിൽനിന്ന് ടെസ്റ്റ് ടീം മാനേജ്മെന്റ് പകരക്കാരെ ആവശ്യപ്പെട്ടത്. ഇതോടെ, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയവരെ തഴഞ്ഞ് അഭിമന്യു ഈശ്വരനെ റിസർവ് താരമായി ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതിനെതിരെയും ചോദ്യമുയർന്നു.

ADVERTISEMENT

ഓപ്പണറായി കളിച്ചിട്ടുള്ള കെ.എൽ. രാഹുൽ ടീമിലുണ്ടെങ്കിലും താരത്തെ മധ്യനിരയിൽ കളിപ്പിക്കാനാണ് ടീം മാനേജ്മെന്റിനു താൽപര്യമെന്നും വ്യക്തം. ന്യൂബോൾ നേരിടുന്നതിൽ രാഹുൽ പിഴവു വരുത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

‘ഇംഗ്ലണ്ടിൽ ടീമിനൊപ്പമുള്ള ശുഭ്മൻ ഗില്ലിന്റെ പരുക്ക് ഭേദമാകാൻ കുറഞ്ഞത് മൂന്നു മാസമെടുക്കുമെന്ന് തീർച്ചയാണ്. ഈ സാഹചര്യത്തിൽ പകരക്കാരായി രണ്ട് ഓപ്പണർമാരെക്കൂടി ഇംഗ്ലണ്ടിലേക്ക് അയയ്ക്കാനാവശ്യപ്പെട്ട് സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയ്ക്ക് ടീം മാനേജ്മെന്റ് കഴിഞ്ഞ മാസം അവസാനമാണ് മെയിൽ അയച്ചത്’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായിരുന്ന പൃഥ്വി ഷായെ ഓസ്ട്രേലിയൻ പര്യടനത്തിനു പിന്നാലെയാണ് ടീമിൽനിന്ന് തഴഞ്ഞത്. അഡ്‌ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. പിന്നീട് ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന പരമ്പരയിൽ ഷാ ടീമിൽ ഉണ്ടായിരുന്നില്ല. അതേസമയം, ഓസ്ട്രേലിയയിൽനിന്ന് തിരിച്ചെത്തിയ ഷാ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമുമായി കളംപിടിക്കുകയും ചെയ്തു. ദേവ്ദത്ത് പടിക്കലിനാകട്ടെ, ആദ്യമായാണ് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്.

English Summary: Selectors decline management's request to send Prithvi Shaw, Devdutt Padikkal as backup openers