‘ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്കൊന്നുമല്ലായിരുന്നു’– കൗരവർ എന്ന മമ്മൂട്ടി ചിത്രത്തിലെ ഈ ഹിറ്റ് ഡയലോഗ് ഒരപം തിരുത്തി ഇങ്ങനെ വായിക്കാം. ‘ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഒരു ടീമും അവർക്കു മുന്നിൽ ഒന്നുമല്ലായിരുന്നു’– ഓസീസിനെപ്പോലും അവരുടെ മടയിൽ ചെന്നു തോൽപിക്കാൻ കെൽപുള്ള ദക്ഷിണാഫ്രിക്കൻ

‘ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്കൊന്നുമല്ലായിരുന്നു’– കൗരവർ എന്ന മമ്മൂട്ടി ചിത്രത്തിലെ ഈ ഹിറ്റ് ഡയലോഗ് ഒരപം തിരുത്തി ഇങ്ങനെ വായിക്കാം. ‘ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഒരു ടീമും അവർക്കു മുന്നിൽ ഒന്നുമല്ലായിരുന്നു’– ഓസീസിനെപ്പോലും അവരുടെ മടയിൽ ചെന്നു തോൽപിക്കാൻ കെൽപുള്ള ദക്ഷിണാഫ്രിക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്കൊന്നുമല്ലായിരുന്നു’– കൗരവർ എന്ന മമ്മൂട്ടി ചിത്രത്തിലെ ഈ ഹിറ്റ് ഡയലോഗ് ഒരപം തിരുത്തി ഇങ്ങനെ വായിക്കാം. ‘ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഒരു ടീമും അവർക്കു മുന്നിൽ ഒന്നുമല്ലായിരുന്നു’– ഓസീസിനെപ്പോലും അവരുടെ മടയിൽ ചെന്നു തോൽപിക്കാൻ കെൽപുള്ള ദക്ഷിണാഫ്രിക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്കൊന്നുമല്ലായിരുന്നു’– കൗരവർ എന്ന മമ്മൂട്ടി ചിത്രത്തിലെ ഈ ഹിറ്റ് ഡയലോഗ് ഒരൽപം തിരുത്തി ഇങ്ങനെ വായിക്കാം. ‘ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഒരു ടീമും അവർക്കു മുന്നിൽ ഒന്നുമല്ലായിരുന്നു’– ഓസീസിനെപ്പോലും അവരുടെ മടയിൽ ചെന്നു തോൽപിക്കാൻ കെൽപുള്ള ദക്ഷിണാഫ്രിക്കൻ ടീം! ഇന്ന് അയർലൻഡിനോടു പോലും തോൽവി വഴങ്ങിയ അതേ ദക്ഷിണാഫ്രിക്കൻ ടീം.

ശ്രീലങ്കൻ ക്രിക്കറ്റിന്റെ പ്രതാപ കാലത്തെക്കുറിച്ചും നിലവിലെ ഫോമിനെക്കുറിച്ചും വാചാലരാകുന്നതിനിടെ പലരും ദക്ഷിണാഫ്രിക്കൻ ടീമിനു വന്ന ദുരവസ്ഥയെക്കുറിച്ചു മറക്കുന്നു. ഒരു കാലത്ത് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കുത്തകയാക്കി വച്ചിരുന്ന ദക്ഷിണാഫ്രിക്ക, നിലവിലെ ഏകദിന റാങ്കിങ്ങിൽ 5–ാം സ്ഥാനത്തും ടെസ്റ്റ്, ട്വന്റി20 റാങ്കിങ്ങുകളിൽ 6–ാം സ്ഥാനത്തുമാണ്.

ADVERTISEMENT

∙ സുവർണ കാലം

അലൻ ഡോണൾഡ്, ഗാരി ക്രിർസ്റ്റൻ, മഖായ എൻടിനി, ഷോൺ പൊള്ളോക്ക്, ജോൻഡി റോഡ്സ്, ജാക്ക് കാലിസ്, ഗ്രെയിം സ്മിത്ത്, മാർക്ക് ബൗച്ചർ, ഹെർഷൽ ഗിബ്സ്, എബി ഡിവില്ലിയേഴ്സ്, ഡെയ്ൽ സ്റ്റെയ്ൻ, ഫാഫ് ഡുപ്ലിസസ് എന്നിങ്ങനെ എണ്ണിയാൽ ഒതുങ്ങാത്തത്ര ഇതിഹാസ താരങ്ങളെ സമ്മാനിച്ച ടീമാണ് ദക്ഷിണാഫ്രിക്ക.

ഇതുവരെ ഒരു ലോക കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദിന ലോകകപ്പിലും ട്വന്റി20 ലോകകപ്പിലുമായി 6 സെമി ഫൈനൽ മത്സരങ്ങൾ കളിച്ച ടീമാണ് അവർ. എല്ലാ ലോകകപ്പിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച് ടൂർണമെന്റിലെ ഫേവറിറ്റ്സായി മാറുമെങ്കിലും നോക്കൗട്ട് മത്സരങ്ങളിൽ കാലിടറുന്നതും ദക്ഷിണാഫ്രിക്കയ്ക്കു പതിവാണ്.

∙ ചരിത്രം പിറന്ന ദിവസം

ADVERTISEMENT

2006 ഏപ്രിൽ 4ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികളിൽ അടയാളപ്പെടുത്തിയ ദിവസമാണ്. ഏകദിന ക്രിക്കറ്റിൽ 300 റൺസ് എന്ന ടോട്ടൽ പോലും ഒരു സ്വപ്നമായിരുന്ന ആ കാലത്ത് 435 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ച ഓസ്ട്രേലിയയ്ക്കെതിരെ 438 റൺസ് നേടി അവിശ്വസനീയ വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയ ദിവസം. അന്ന് റിക്കി പോണ്ടിങ്ങിന്റെ സെഞ്ചുറിയുടെ (164) ബലത്തിലായിരുന്നു ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 400 റൺസ് ടോട്ടൽ സമ്മാനിച്ചത്.

400ന് മുകളിൽ സ്കോർ ചെയ്തപ്പോൾ തന്നെ മത്സരം വിജയിച്ചതായി ഉറപ്പിച്ച ഓസ്ട്രേലിയയ്ക്കു പക്ഷേ ദക്ഷിണാഫ്രിക്ക മറുപടി നൽകിയത് ഹെർഷൽ ഗിബ്സിന്റെ സെഞ്ചുറിയിലൂടെയായിരുന്നു (175). അന്ന് 2–2ലായിരുന്ന പരമ്പര അവസാന മത്സരത്തിലെ അവിശ്വസനീയ വിജയത്തോടെ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ വീറും വാശിയും ഇന്നത്തെ ദക്ഷിണാഫ്രിക്കൻ ടീമിനു നഷ്ടപ്പെട്ടിരിക്കുന്നു.

∙ സ്മിത്തിന്റെ ചാവേർ പട

ദക്ഷിണാഫ്രിക്ക അവരുടെ എല്ലാ പ്രതാപത്തോടും കൂടി ലോക ക്രിക്കറ്റ് അടക്കിവാണത് ഗ്രെയിം സ്മിത്ത് ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു. 2009ലും 2012– 14 വർഷത്തിലും സ്മിത്തിന്റെ നേതൃത്വത്തിലുള്ള ടീം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു. അന്ന് തുടർച്ചയായ 42 മാസം ഈ റാങ്കിങ് നിലനിർത്താൻ ടീമിനു സാധിച്ചു. ഇതിന്റെ ഫലമായി 2013, 2014, 2015 വർഷങ്ങളിലെ ‘ടെസ്റ്റ് മെയ്സ്’ സ്വന്തമാക്കി. 2007 മുതൽ 2015 വരെ കളിച്ച 15 വിദേശ ടെസ്റ്റ് പരമ്പരകളിലും ദക്ഷിണാഫ്രിക്കൻ ടീം അജയ്യരായിരുന്നു.

ADVERTISEMENT

ഇതിൽ ഓസ്ട്രേലിയയിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 3 പരമ്പര വിജയങ്ങളും ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ട് പരമ്പര വിജയങ്ങളും ഉൾപ്പെടുന്നു. ഈ കണക്കുകൾ മാത്രം മതി ആ കാലഘട്ടത്തിലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ പ്രതാപം മനസ്സിലാക്കാൻ. എന്നാൽ താരങ്ങൾ ഓരോരുത്തരായി പടിയിറങ്ങിയതോടെ ടീം പ്രതിസന്ധിയിലായി.

∙ ആദ്യം ക്യാപ്റ്റൻ, പിറകെ ടീം

2014ലായിരുന്നു സ്മിത്ത് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ജാക്ക് കാലിസും ടീമിനോട് വിടപറഞ്ഞു. ടീമിന്റെ നെടുംതൂണുകളായ രണ്ടുപേർ പെട്ടെന്നു വിരമിച്ചപ്പോൾ ഉണ്ടായ ആഘാതം ഒരു പരിധിവരെ ദക്ഷിണാഫ്രിക്ക മറികടന്ന് ഹാഷിം അംല, എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ലിസസ്, ഡെയ്ൽ സ്റ്റെയ്ൻ എന്നിവരിലൂടെയായിരുന്നു. എന്നാൽ തുടർച്ചയായ പരുക്കുകൾ സ്റ്റെയ്നിന്റെ കരിയർ തകർത്തു. ഡുപ്ലിസസിന്റെ ക്യാപ്റ്റൻസിയിൽ ടീം വലിയ പരുക്കുകളില്ലാതെ മുന്നേറി.

എന്നാൽ 2018ൽ ഡിവില്ലിയേഴ്സും 2019ൽ അംലയും സ്റ്റെയ്നും രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞതോടെ നിലയില്ലാ കയത്തിലേക്കു വീണ അവസ്ഥയിലായിരുന്നു ടീം. ഇവർക്കെല്ലാം പിന്മുറക്കാരെ കണ്ടെത്താൻ ബോർഡിനോ ടീം മാനേജ്മെന്റിനോ സാധിച്ചില്ല. തല്ലിക്കൂട്ടിയ ടീമുമായി ഡുപ്ലിസസ് പൊരുതിനോക്കിയെങ്കിലും കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. അതോടെ ഈ വർഷം ഫെബ്രുവരിയിൽ ഡുപ്ലിസസ് തന്റെ ടെസ്റ്റ് ജഴ്സി അഴിച്ചു. നിലവിൽ ഡീൻ എൽഗർ ടെസ്റ്റ് ക്യാപ്റ്റൻസിയും ടെംബ ബവുമ ഏകദിന, ട്വന്റി20 ക്യാപ്റ്റൻസിയും കൈകാര്യം ചെയ്യുന്നു.

∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റും വർണവിവേചനവും

വർണ വിവേചനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പൊട്ടിത്തെറികളുണ്ടായ ടീമാണ് ദക്ഷിണാഫ്രിക്ക. വർണ വിവേചനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ എല്ലാ പ്രശ്നങ്ങളും ടീമിലും പ്രതിഫലിച്ചു. 2000ന് ശേഷം കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കഴിഞ്ഞ വർഷം വീണ്ടും വർണ വിവേചനത്തിന്റെയും വംശീയാധിക്ഷേപത്തിന്റെയും പേരിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് വിവാദത്തിലായി.

ലുൻഗി എൻഗിഡി എന്ന താരത്തിനെതിരായ ചില മുൻ താരങ്ങളുടെ പരാമർശങ്ങളായിരുന്നു വിവാദത്തിനു വഴിവച്ചത്. കംഗീസോ റബാദയും സമാനമായ രീതിയിൽ നിറത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി എത്തുന്ന ആദ്യ കറുത്തവർഗക്കാരൻ എന്ന ഖ്യാതിയോടെ ക്യാപ്റ്റൻസി ഏറ്റെടുത്ത ടെംബ ബവുമയ്ക്കെതിരെയും വിവാദ പരാമർശങ്ങളുണ്ടായി. ഇതും ഒരു പരിധിവരെ ടീമിന്റെ പ്രകടനത്തെ ബാധിച്ചു.

∙ നടപടിയുമായി സർക്കാരും

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ദയനീയാവസ്ഥയിൽ ‘മനംനൊന്ത്’ പ്രശ്നത്തിൽ ഇടപെടാൻ ദക്ഷിണാഫ്രിക്കൻ സർക്കാരും ശ്രമിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൽ സർക്കാരിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനങ്ങളിൽ കൈകടത്താനുമുള്ള ശ്രമവും നടന്നു. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിയമപ്രകാരം എല്ലാ ക്രിക്കറ്റ് ബോർഡുകളും സ്വതന്ത്ര ബോഡികളായി നിലകൊള്ളണം.

വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ വിജയം നേടി പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ആഹ്ലാദം (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)

സർക്കാർ അതിൽ കൈകടത്തിയാൽ ആ ടീമിനു രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിലക്കേർപ്പെടുത്തും. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ രക്ഷിക്കാനാണ് സർക്കാർ ഇടപെട്ടതെന്നും അതല്ല, രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ് ഇതിനു പിന്നിലെന്നും ആരോപണങ്ങളുണ്ട്.

∙ സ്മിത്ത് റിട്ടേൺസ്

ടീമിനെ വീണ്ടും പ്രതാപകാലത്തേക്കു തിരിച്ചുകൊണ്ടുപോകുക എന്ന ദൗത്യവുമായാണ് ഗ്രെയിം സ്മിത്ത് ക്രിക്കറ്റ് ബോർഡ് ഡയറക്ടറായും മാർക്ക് ബൗച്ചർ ടീമിന്റെ മുഖ്യ പരിശീലകനായും വന്നത്. മറ്റ് മുൻ താരങ്ങളെയും വിവിധ ചുമതലകൾ ഏൽപിച്ച് ടീമിന്റെ ഭാഗമാക്കി. എന്നാൽ മുതിർന്ന താരങ്ങൾ വിരമിക്കുന്നതു മുന്ന‍ിൽ കണ്ട് യുവ താരങ്ങളെ വളർത്തിക്കൊണ്ടു വരാഞ്ഞത് ടീമിന് തിരിച്ചടിയായി.

ആഭ്യന്തര ടൂർണമെന്റുകളിൽ നിന്ന് ആവശ്യത്തിനു യുവതാരങ്ങളെ സീനിയർ ടീമിനു ലഭിച്ചില്ല. ഇതോടെ ടീമിൽ തുടർച്ചായ അഴിച്ചുപണികൾ നടന്നു. ഇതെല്ലാം ടീമിന്റെ സ്ഥിരതയാർന്ന പ്രകടനത്തെ ബാധിച്ചുകൊണ്ടേയിരുന്നു.

∙ അവർക്കൊരു ദ്രാവിഡില്ലല്ലോ!

ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും വെസ്റ്റി‍ൻഡീസും ഒരു പരിധിവരെ ഓസ്ട്രേലിയയും അനുഭവിക്കുന്ന ‘ജനറേഷൻ ഗ്യാപും’ പ്രതാപകാലത്തേക്കു തിരിച്ചുപോകാൻ സാധിക്കാത്ത അവസ്ഥയും ഇന്ത്യൻ ക്രിക്കറ്റിനും വന്നുചേർന്നേനെ, ഒരു പക്ഷേ രാഹുൽ ദ്രാവിഡ് എന്ന പരിശീലകൻ ഇല്ലായിരുന്നെങ്കിൽ. ഇന്ന് ശ്രീലങ്കൻ പര്യടനത്തിനു രണ്ടാം നിര ടീമിനെ അയയ്ക്കാൻ മാത്രം യുവതാരങ്ങളെ ഇന്ത്യൻ ക്രിക്കറ്റിനു സമ്മാനിച്ചതിൽ ദ്രാവിഡിനുള്ള പങ്ക് വളരെ വലുതാണ്.

പൃഥ്വി ഷാ രാഹുൽ ദ്രാവിഡിനൊപ്പം (ഫയൽ ചിത്രം)

ഇന്ത്യൻ എ ടീമിനൊപ്പവും അണ്ടർ 19 ടീമിനൊപ്പവും നാഷനൽ ക്രിക്കറ്റ് അക്കാദമിയിലും ദ്രാവിഡ് ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ് പൃഥ്വി ഷാ, ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, സഞ്ജു വി. സാംസൺ തുടങ്ങി ഒരു പിടി താരങ്ങളായി ഇന്നു നമുക്കു മുന്നിൽ നിൽക്കുന്നത്. അത്തരത്തിൽ ഒരു താരവും പരിശീലകനും ഇല്ലാതെപോയതോർത്ത് മറ്റു ടീമുകൾക്ക് ഇന്ത്യയോട് അസൂയ തോന്നുന്നുണ്ടാകാം.

∙ ഇനിയെന്ത്?

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് അയർലൻഡിനോടു ദക്ഷിണാഫ്രിക്ക ഒരു ഏകദിന മത്സരം തോൽക്കുന്നത്. അടുത്ത മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാൻ ടീമിനു സാധിച്ചു. അയർലൻഡിനോടു ഏകദിന പരമ്പര തോൽക്കുക എന്ന നാണക്കേടിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് വരുന്ന ട്വന്റി20 പരമ്പര നിർണായകമാകും.

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ടീമിന്റെ ഭാവി നിർണയിക്കുന്ന അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയായിരിക്കും. പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിലും ലഭ്യമായവരിൽ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ട്വന്റി20 ലോകകപ്പിനുള്ള ടീമിന്റെ ഒരുക്കങ്ങൾ ആരംഭിച്ചില്ലെങ്കിൽ മറ്റൊരു ശ്രീലങ്കയോ വെസ്റ്റിൻഡീസോ മാറാനാകും ദക്ഷിണാഫ്രിക്കയുടെ വിധി.

English Summary: The challenges facing South African cricket