ലണ്ടൻ∙ പരുക്കേറ്റ പേസ് ബോളർ ജോഫ്ര ആർച്ചർക്കു വിശ്രമം അനുവദിച്ച് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരായ ആദ്യ 2 ടെസ്റ്റുകൾക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ചു. England cricket team, Jofra Archer, India, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ പരുക്കേറ്റ പേസ് ബോളർ ജോഫ്ര ആർച്ചർക്കു വിശ്രമം അനുവദിച്ച് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരായ ആദ്യ 2 ടെസ്റ്റുകൾക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ന്യൂസീലൻഡിനെതിരായ പരമ്പര നഷ്ടമായ ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, ജോസ് ബട്‌ലർ, സാം കറൻ എന്നിവർ ടീമിൽ മടങ്ങിയെത്തി. 

അരങ്ങേറ്റ മത്സരത്തിലെ ഉജ്വല പ്രകടനത്തിനു പിന്നാലെ, മുൻപു ട്വീറ്റ് ചെയ്ത അനിഷ്ട സന്ദേശങ്ങളുടെ പേരിൽ പിഴയും 8 കളികളിലെ വിലക്കും നേരിട്ടിരുന്ന പേസർ ഓലി റോബിൻസനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. 

ADVERTISEMENT

ന്യൂസീലൻ‌ഡിനെതിരെ കഴിഞ്ഞ മാസത്തെ അരങ്ങേറ്റ ടെസ്റ്റിൽ 7 വിക്കറ്റും 42 റൺസും നേടി തിളങ്ങിയ റോബിൻസനെ പഴയ ട്വീറ്റുകൾ വിവാദമായതോടെ രണ്ടാം ടെസ്റ്റിൽനിന്ന് ഇംഗ്ലണ്ട് ഒഴിവാക്കിയിരുന്നു. 2012 മുതൽ 2014 വരെയുള്ള കാലയളവിലെ ട്വീറ്റുകളാണു താരത്തിനു വിനയായത്. 8 മത്സരങ്ങളിലെ വിഴക്കും പിഴയുമാണു ചുമത്തിയത്. സംഭവത്തിൽ വാദം കേട്ട ക്രിക്കറ്റ് അച്ചടക്ക സമിതിയുടെ അനുമതിയടെയാണു റോബിൻസൻ രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്.  

വലതു കൈമുട്ടിനു പരുക്കേറ്റ ജോഫ്ര ആർച്ചർക്കു പരമ്പരതന്നെ നഷ്ടമായേക്കുമെന്ന സൂചനയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നൽകി. ഓൾ റൗണ്ടർമാരായ ബെൻ സ്റ്റോക്സും സാം കറനും മടങ്ങിയെത്തുന്നതു ടീമിന്റെ സന്തുലിതാവസ്ഥ വർധിപ്പിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവുഡ് പറഞ്ഞു. 5 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്് ഓഗസ്റ്റ് 4നു ട്രെന്റ് ബ്രിജിലും രണ്ടാം ടെസ്റ്റ് 12നു ലോഡ്സിലും നടക്കും.  

ADVERTISEMENT

 ഇംഗ്ലണ്ട് ടെസ്റ്റ് ടീം: ജോ റൂട്ട് (ക്യാപ്റ്റൻ), ജയിംസ് ആൻഡേഴ്സൻ, ജോണി ബെയർസ്റ്റോ, ഡോം ബെസ്സ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്‌ലർ, സാക്ക് ക്രൗളി, സാം കറൻ, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ലാക്ക് ലീഷ്, ഓലി പോപ്പ്, ഓലി റോബിൻസൻ, സോം സിബിലി, ബെൻ സ്റ്റോക്സ്, മാർക്ക് വുഡ്. 

English Summary: India vs England: Jofra Archer out, Ollie Robinson returns as England announce squad for 1st and 2nd Tests