ലോഡ്സിലെ ഉജ്വല വിജയത്തിനു പിന്നാലെ ഹെഡിങ്‌ലിയിൽ അടുത്ത പോരാട്ടത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മലയാളത്തനിമയിൽ വിരുന്നൊരുക്കി ഓണസദ്യ. ഇംഗ്ലണ്ടിനെതിരെ ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി ഇവിടയെത്തിയ ടീം ഇന്ത്യ ലീഡ്സിലെ ‘തറവാട്’ കേരള റസ്റ്ററന്റിലാണ് ഇന്നലെ ഓണസദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോഡ്സിലെ ഉജ്വല വിജയത്തിനു പിന്നാലെ ഹെഡിങ്‌ലിയിൽ അടുത്ത പോരാട്ടത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മലയാളത്തനിമയിൽ വിരുന്നൊരുക്കി ഓണസദ്യ. ഇംഗ്ലണ്ടിനെതിരെ ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി ഇവിടയെത്തിയ ടീം ഇന്ത്യ ലീഡ്സിലെ ‘തറവാട്’ കേരള റസ്റ്ററന്റിലാണ് ഇന്നലെ ഓണസദ്യ ഉണ്ണാനെത്തിയത്. മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോലി, ഭാര്യ അനുഷ്ക ശർമ എന്നിവർക്കൊപ്പം ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫുമടക്കം 65 പേരാണ് എത്തിയതെന്ന് റസ്റന്റ് ഉടമകളിലൊരാളായ പാലാ ചക്കാമ്പുഴ വട്ടങ്കിയിൽ സിബി ജോസ് മനോരമയോടു പറഞ്ഞു. 

പ്രദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ ടീം അംഗങ്ങൾ രണ്ടു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്. പായസമടക്കം 21 വിഭവങ്ങളാണ് താരങ്ങൾക്കായി ഒരുക്കിയിരുന്നത്. ടീം ലീഡ്സിൽ എത്തിയ ശേഷം എല്ലാ ദിവസവും പ്രാതലും മിക്ക ദിവസങ്ങളിലും ഉച്ചഭക്ഷണവും ടീം ഹോട്ടലിലെത്തിക്കുന്നത് ‘തറവാട്ടിൽ’ നിന്നാണ്. എന്നാൽ, ഓണസദ്യ റസ്റ്ററന്റിൽ എത്തി തനിമയോടെ കഴിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

വിരാട് കോലിയും അനുഷ്ക ശർമയും ‘തറവാട്’ റസ്റ്ററന്റ് പ്രവർത്തകർക്കൊപ്പം.
ADVERTISEMENT

2019 ലോകകപ്പ് സമയത്തും വിരാട് കോലിയും അനുഷ്കയും ഇവിടെ കേരളത്തിന്റെ രുചി ആസ്വദിക്കാൻ എത്തിയിരുന്നു. 2014, 2018 വർഷങ്ങളിൽ ഇംഗ്ലണ്ടിൽ പര്യടനത്തിനെത്തിയപ്പോൾ ഇവരുടെ ആതിഥ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട് കോലി. ആ വർഷങ്ങളിൽ ടീം ഇന്ത്യ ലീഡ്സിൽ വന്നപ്പോൾ അംഗങ്ങൾക്കുള്ള ദക്ഷിണേന്ത്യൻ പ്രാതൽ ‘തറവാട്ടി’ൽ നിന്നായിരുന്നു. 2014ൽ ടീമിനൊപ്പമുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണാണ് ‘തറവാടി’ന്റെ കൈപ്പുണ്യത്തിനു പ്രചാരം നൽകിയത്. 

കോട്ടയം സ്വദേശി അജിത് നായർ, തൃശൂർ സ്വദേശി മനോഹരൻ ഗോപാൽ, പാലാ സ്വദേശി രാജേഷ് നായർ, ഉഡുപ്പി സ്വദേശി പ്രകാശ് മെൻഡോങ്ക എന്നിവർക്കൊപ്പം 7 വർഷം മുൻപാണ് സിബി റസ്റ്ററന്റ് ആരംഭിച്ചത്. 

ADVERTISEMENT

കൂടുതൽ ചിത്രങ്ങൾ കാണാം

Content Highlights: Indian Cricket Team, Virat Kohli, India Tour of England, Onam Celebrations, Tharavadu Restaurent