ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങും മുൻപ്, ഇരുകാലുകളിലും പാഡണിഞ്ഞ് ജസ്പ്രീത് ബുമ്ര നെറ്റ്സിൽ എറിയുന്ന ചിത്രം വൈറലായിരുന്നു. ബാറ്റു പിടിക്കാനറിയാത്ത ബുമ്ര എന്തിനാണ് പാഡണിയുന്നതെന്ന മട്ടിൽ പരിഹാസമായിരുന്നു മേമ്പൊടി. ടെസ്റ്റ് 4 എണ്ണം കഴിയുമ്പോൾ ചിരിച്ചവരുടെ ചുണ്ടിൽ നല്ലൊരു ‘വൗ’

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങും മുൻപ്, ഇരുകാലുകളിലും പാഡണിഞ്ഞ് ജസ്പ്രീത് ബുമ്ര നെറ്റ്സിൽ എറിയുന്ന ചിത്രം വൈറലായിരുന്നു. ബാറ്റു പിടിക്കാനറിയാത്ത ബുമ്ര എന്തിനാണ് പാഡണിയുന്നതെന്ന മട്ടിൽ പരിഹാസമായിരുന്നു മേമ്പൊടി. ടെസ്റ്റ് 4 എണ്ണം കഴിയുമ്പോൾ ചിരിച്ചവരുടെ ചുണ്ടിൽ നല്ലൊരു ‘വൗ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങും മുൻപ്, ഇരുകാലുകളിലും പാഡണിഞ്ഞ് ജസ്പ്രീത് ബുമ്ര നെറ്റ്സിൽ എറിയുന്ന ചിത്രം വൈറലായിരുന്നു. ബാറ്റു പിടിക്കാനറിയാത്ത ബുമ്ര എന്തിനാണ് പാഡണിയുന്നതെന്ന മട്ടിൽ പരിഹാസമായിരുന്നു മേമ്പൊടി. ടെസ്റ്റ് 4 എണ്ണം കഴിയുമ്പോൾ ചിരിച്ചവരുടെ ചുണ്ടിൽ നല്ലൊരു ‘വൗ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങും മുൻപ്, ഇരുകാലുകളിലും പാഡണിഞ്ഞ് ജസ്പ്രീത് ബുമ്ര നെറ്റ്സിൽ എറിയുന്ന ചിത്രം വൈറലായിരുന്നു. ബാറ്റു പിടിക്കാനറിയാത്ത ബുമ്ര എന്തിനാണ് പാഡണിയുന്നതെന്ന മട്ടിൽ പരിഹാസമായിരുന്നു മേമ്പൊടി. ടെസ്റ്റ് 4 എണ്ണം കഴിയുമ്പോൾ ചിരിച്ചവരുടെ ചുണ്ടിൽ നല്ലൊരു ‘വൗ’ വച്ചുകൊടുക്കുകയാണ് ഇന്ത്യൻ വാലറ്റം. എട്ടാം നമ്പർ മുതൽ അങ്ങോട്ട് 4 പതിനൊന്നാമൻമാർ ഇറങ്ങിയിരുന്ന കോമഡിക്കാരിൽനിന്ന് ടീമിന് നിർണായക റൺസ് നൽകുന്ന ഹീറോകളുടെ സംഘമായി ഇവർ മാറിയത് സമീപകാല ലോകക്രിക്കറ്റിലെ തന്നെ ‘മിറക്കിൾ’ എന്നു വിശേഷിപ്പിക്കേണ്ടി വരും.

സ്വന്തം വാലിളക്കാൻ കഴിയാതെ, എതിരാളികളുടെ വാലറ്റക്കാരുടെ പ്രഹരമേറ്റു വാങ്ങുന്നത് ശീലമാക്കിയിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബോളർമാരുടെ സംഘം ബാറ്റുകൊണ്ടു നൽകുന്ന മേധാവിത്തം പരമ്പരയുടെ വിധി നിർണയിക്കുകയാണ്.

ADVERTISEMENT

∙ കണക്കുകൾ കഥ പറയും

ഈ പരമ്പരയിൽ ഇന്ത്യയുടെ ഒന്നു മുതൽ 7 വരെ ബാറ്റ്സ്മാൻമാരും 8 മുതൽ പതിനൊന്നാമൻ വരെയും നേടിയ റൺസിന്റെ കണക്ക് വാലറ്റത്തിന്റെ പുരോഗതിക്ക് അടിവരയിടുന്നതാണ്. മുൻനിര ബാറ്റ്സ്മാൻമാർ പരമ്പരയിൽ ആകെ 52 ഇന്നിങ്സുകളിലായി 1543 റൺസാണ് നേടിയത്. ശരാശരി 30.86. എട്ടാമൻ മുതൽ താഴോട്ടുള്ളവർക്ക് 26 തവണയാണ് ബാറ്റിങ് അവസരം ലഭിച്ചത്. 19.76 റൺസ് ശരാശരിയിൽ 336 റൺസാണ് സംഭാവന.

മുഹമ്മദ് ഷമി അർധസെഞ്ചുറി തികച്ചപ്പോൾ. ജസ്പ്രീത് ബുമ്ര, ഇംഗ്ലിഷ് നായകൻ ജോ റൂട്ട് തുടങ്ങിയവർ സമീപം

ലോർഡ്സിൽ ഇന്ത്യ ജയിച്ചപ്പോൾ മുഹമ്മദ് ഷമിയും ബുമ്രയും ചേർന്നു നേടിയ 89 റൺസ് കൂട്ടുകെട്ട് എത്ര പ്രധാനമായിരുന്നുവെന്നു നാം കണ്ടതാണ്. ഓവലിൽ അവസാന 4 ബാറ്റ്സ്മാൻമാർ ചേർത്തത് 154 റൺസാണ്. ഷമിയും ബുമ്രയും ഇഷാന്തും ഉമേഷും സിറാജുമെല്ലാം നെറ്റ്സിൽ കഠിനാധ്വാനം നടത്തുന്നുവെന്ന ബാറ്റിങ് കോച്ച് വിക്രം റാത്തോഡിന്റെ പ്രശംസ വീമ്പുപറച്ചിലല്ലെന്ന് കണക്കുകളിൽ വ്യക്തം.

ഓൾറൗണ്ടർ നിരയിലേക്ക് ശാർദൂൽ ഠാക്കൂർ കൂടി ഉയർന്നതോടെ ഇന്ത്യൻ പിൻനിരയും ശക്തമായി. പരമ്പരയിൽ നിറംമങ്ങിയ മധ്യനിരയെ ഒരുപരിധിവരെ പിടിച്ചു നിർത്തുന്നതും ഈ ബോളർമാരുടെ സംഘമാണ്. പരമ്പരയിൽ രണ്ടു ടെസ്റ്റ് മാത്രം കളിച്ച ശാർദൂൽ ഠാക്കൂർ 117 റൺസ് നേടിയപ്പോൾ, ബുമ്ര 87 റൺസും ഷമി 75 റൺസും അടിച്ചു. ഉമേഷ് യാദവ് 35, ഇഷാന്ത് ശർമ 34, സിറാജ് 14 എന്നിങ്ങനെയാണ് മറ്റു ബോളർമാരുടെ പരമ്പരയിലെ സ്കോറുകൾ. അജിൻക്യ രഹാനെ 4 ടെസ്റ്റിലുമായി ആകെ നേടിയത് 109 റൺസാണ്.

ADVERTISEMENT

∙ പഴയ കണക്ക് പരിതാപകരം

2018ൽ ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനത്തിനെത്തിയപ്പോൾ ടെസ്റ്റ് പരമ്പരയിൽ ഫലം 4–1 ആയിരുന്നെങ്കിലും പല ടെസ്റ്റിലും ചെറിയ വ്യത്യാസത്തിനാണ് ഇന്ത്യ തോറ്റുപോയത്. സതാംപ്ടണിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വിജയസാധ്യതയുണ്ടായിരുന്നു. ജയിക്കാൻ 245 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 150ന് 6എന്ന നിലയിൽനിന്ന് കണ്ണു തുറക്കും വേഗത്തിൽ 185 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. ബുമ്രയും ഇഷാന്തും ഷമിയും കൂടി നേടിയത് 8 റൺസ്. നാലോവർ തികച്ച് ക്രീസിലും നിന്നില്ല. 31 റൺസിനു തോറ്റ ബിർമിങം ടെസ്റ്റിൽ ഇഷാന്തും ഷമിയും ഉമേഷും ചേർന്നു നേടിയത് 11 റൺസ് മാത്രം. എന്തിനേറെ പറയുന്നു 5 ടെസ്റ്റിലുമായി ഇന്ത്യയുടെ 9, 10, 11 ബാറ്റ്സ്മാൻമാർ ആകെ നേടിയത് 74 റൺസാണ്.

അർധസെഞ്ചുറി പൂർത്തിയാക്കിയ ശാർദൂൽ ഠാക്കൂറിന്റെ ആഹ്ലാദം (ട്വിറ്റർ ചിത്രം)

സമീപകാലത്ത് ഇന്ത്യ വിദേശത്ത് തോൽക്കുന്ന മത്സരങ്ങളിൽ ഏറെയും സ്കോറിങ്ങിന്റെ വ്യത്യാസം വാലറ്റത്തായിരുന്നു. 2018 മുതലുള്ള കണക്കു നോക്കിയാൽ ഇന്ത്യയുടെ എട്ടാമനുശേഷം ബാറ്റ് ചെയ്യുന്നവരുടെ ശരാശരി 13.39 ആയിരുന്നു. 9–11 ബാറ്റ്സ്മാൻമാരുടേതാണെങ്കിൽ 7.89! ഇന്ത്യയ്ക്കു പിന്നിൽ അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും മാത്രമാണ് ഉണ്ടായിരുന്നത്. ഈ പരമ്പരയ്ക്കു മുൻപത്തെ കണക്കാണ് ഇത്. ഈ പരിതാപകരമായ അവസ്ഥയിൽനിന്നാണ് ഇന്ത്യൻ ബോളർമാർ ഉയിർത്തെഴുന്നേറ്റ് ടീമിനെ തോളേറ്റുന്നത്. ബുമ്രയൊക്കെ കളിക്കുന്ന ചില ഷോട്ടുകൾക്ക് വിരാട് കോലി പോലും കയ്യടിച്ചു പോകുന്ന മനോഹാര കാഴ്ചയും പതിവായി.

∙ കൂടുതൽ ബാലൻസ്

ADVERTISEMENT

ഇന്ത്യൻ പേസർമാർ അവരുടെ മേഖലയായ ബോളിങ്ങിൽ മികച്ചവരാണ്. ഓർഡറിൽ എണ്ണിയാൽ ബുമ്ര, ഷമി, ഇഷാന്ത്, സിറാജ് ഇവർ ആദ്യ നാലിൽ വരും. അതായത് ഇവർ നാലുപേരും ഒരുമിച്ച് ഇറങ്ങുമ്പോഴാണ് ഇന്ത്യയുടെ പേസ് നിര പൂർണ ശക്തിയിലെത്തുന്നത്. ശാർദൂൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും ഇവരുടെ നിലവാരത്തിലേക്ക് ബോളിങ് ഇനിയും ഉയരാനുണ്ട്. ബാറ്റിങ്ങിന്റെ പേരിൽ മികച്ച നാലിൽ ആരെയെങ്കിലും മാറ്റി നിർത്തേണ്ടി വരുമ്പോൾ ബോളിങ്ങിന്റെ വീര്യം ചോരും.

ബുമ്രയും ഷമിയും റൺസ് കണ്ടെത്താൻ തുടങ്ങിയതും വിക്കറ്റിന് വില നൽകി കാത്തു സൂക്ഷിക്കുന്നതും ടീം ബാലൻസ് കാത്തു സൂക്ഷിക്കുന്നതിലും ഇന്ത്യയ്ക്കു സഹായകമാകും. മറ്റു ടീമുകളിലൊക്കെയും പേസ് ബോളിങ് ഓൾറൗണ്ടർമാർ നൽകുന്ന മേൽക്കൈ വളരെ വലുതാണ്. ഇംഗ്ലണ്ടിൽതന്നെ ക്രിസ് വോക്സും സാം കറനും ഒലീ റോബിൻസണുമെല്ലാം നന്നായി ബാറ്റ് ചെയ്യുന്നവരാണ്. ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാൽ അത് വാലറ്റക്കാരുടെകൂടി വിജയമായിരിക്കും.

English Summary: Former players and fans hail India’s tailenders for making ‘important contribution’ in tests now