അപ്രതീക്ഷിതം, പ്രവചനാതീതം... നീണ്ട കാത്തിരിപ്പിനൊടുവിൽ അറേബ്യൻ മണ്ണിലെ ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ചിത്രം തെളിയുമ്പോൾ ആരാധകരുടെ മനസ്സിൽ തെളിഞ്ഞത് ഈ വാക്കുകളായിരിക്കും. മഹേന്ദ്ര സിങ് ധോണിയെന്ന തന്ത്രങ്ങളുടെ ഇന്ദ്രജാലക്കാരനെ ‘മെന്റർ’ റോളിൽ അവതരിപ്പിച്ചതുൾപ്പെടെ ഒരുകൂട്ടം ‘സർപ്രൈസ്’

അപ്രതീക്ഷിതം, പ്രവചനാതീതം... നീണ്ട കാത്തിരിപ്പിനൊടുവിൽ അറേബ്യൻ മണ്ണിലെ ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ചിത്രം തെളിയുമ്പോൾ ആരാധകരുടെ മനസ്സിൽ തെളിഞ്ഞത് ഈ വാക്കുകളായിരിക്കും. മഹേന്ദ്ര സിങ് ധോണിയെന്ന തന്ത്രങ്ങളുടെ ഇന്ദ്രജാലക്കാരനെ ‘മെന്റർ’ റോളിൽ അവതരിപ്പിച്ചതുൾപ്പെടെ ഒരുകൂട്ടം ‘സർപ്രൈസ്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രതീക്ഷിതം, പ്രവചനാതീതം... നീണ്ട കാത്തിരിപ്പിനൊടുവിൽ അറേബ്യൻ മണ്ണിലെ ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ചിത്രം തെളിയുമ്പോൾ ആരാധകരുടെ മനസ്സിൽ തെളിഞ്ഞത് ഈ വാക്കുകളായിരിക്കും. മഹേന്ദ്ര സിങ് ധോണിയെന്ന തന്ത്രങ്ങളുടെ ഇന്ദ്രജാലക്കാരനെ ‘മെന്റർ’ റോളിൽ അവതരിപ്പിച്ചതുൾപ്പെടെ ഒരുകൂട്ടം ‘സർപ്രൈസ്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രതീക്ഷിതം, പ്രവചനാതീതം... നീണ്ട കാത്തിരിപ്പിനൊടുവിൽ അറേബ്യൻ മണ്ണിലെ ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ചിത്രം തെളിയുമ്പോൾ ആരാധകരുടെ മനസ്സിൽ തെളിഞ്ഞത് ഈ വാക്കുകളായിരിക്കും. മഹേന്ദ്ര സിങ് ധോണിയെന്ന തന്ത്രങ്ങളുടെ ഇന്ദ്രജാലക്കാരനെ ‘മെന്റർ’ റോളിൽ അവതരിപ്പിച്ചതുൾപ്പെടെ ഒരുകൂട്ടം ‘സർപ്രൈസ്’ തീരുമാനങ്ങളുടേതാണു ചേതൻ ശർമ നായകനായ ടീം സിലക്ടേഴ്സിന്റെ മിഷൻ ലോകകപ്പ് പ്രഖ്യാപനം.

വെറ്ററൻ സ്പിന്നർ രവിചന്ദ്ര അശ്വിന്റെ മടങ്ങിവരവ് അതിലേറ്റവും ശ്രദ്ധേയമായപ്പോൾ സമീപകാല ഇന്ത്യൻ ടീമിന്റെ മുഖമായിരുന്ന യുസ്‍വേന്ദ്ര ചെഹൽ അവിശ്വസനീയമായ അസാന്നിധ്യമായി. ഡൽഹി ക്യാപിറ്റൽസ് വഴി ടീം ഇന്ത്യയുടെയും വിശ്വസ്ത ബാറ്റ്സ്മാനായി മാറിക്കൊണ്ടിരുന്ന ശ്രേയസ് അയ്യരും കെന്നിങ്ടൺ ഓവലിൽ ഇന്ത്യയുടെ ബാറ്റിങ് കരുത്തായി വിസ്മയിപ്പിച്ച ഷാർദൂൽ ഠാക്കൂറും ചെന്നൈ സൂപ്പർ കിങ്സിലെ ധോണിയുടെ ആയുധം ദീപക് ചാഹറും പകരക്കാരുടെ നിരയിലേയ്ക്കു പിന്തള്ളപ്പെട്ടതും പ്രതീക്ഷകൾക്കെതിരെ നടന്ന ടീം തിരഞ്ഞെടുപ്പുകളായി. 

ADVERTISEMENT

∙  വീണ്ടും ‘ത്രീഡി’ പരീക്ഷണം

ക്യാപ്റ്റൻ വിരാട് കോലി തന്നെ നായകനായ ബാറ്റിങ് നിരയിൽ രോഹിത് ശർമയും കെ.എൽ.രാഹുലുമാണ് ഓപ്പണിങ് സഖ്യമായി ടീമിെലത്തുന്ന താരങ്ങൾ. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സിനു വേണ്ടി ഓപ്പണിങ് റോളിലെത്തിയ കോലി ലോകകപ്പിലും അതാവർത്തിക്കാനുള്ള സാധ്യത ഇപ്പോഴും സജീവം. ഓപ്പണിങ് റോളിലെ മൂന്നാം മുഖമായി സിലക്ടർമാർ കണ്ടെത്തിയിട്ടുള്ളതു മുംബൈ ഇന്ത്യൻസിന്റെ യുവതാരം ഇഷാൻ കിഷനെയാണ്. അറേബ്യൻ മൈതാനങ്ങൾ വേദിയായ 2020 ഐപിഎലിലും ഇക്കഴിഞ്ഞ സീസണിലും അടുത്തിടെ നടന്ന ലങ്കൻ പര്യടനത്തിലും ബാറ്റ് കൊണ്ടു തിളങ്ങിയ ശിഖർ ധവാന്റെ സാധ്യതകളാണ് ഇഷാന്റെ തിരഞ്ഞെടുപ്പോടെ അവസാനിച്ചത്. ടീം ഇന്ത്യയിൽ ഇനിയും നിർണായക റോളുള്ള താരമെന്നു വ്യക്തമാക്കിത്തന്നെയാണു ചേതൻ ശർമയുടെ‌ സിലക്‌ഷൻ കമ്മിറ്റി ഐസിസി ടൂർണമെന്റുകളിൽ മിന്നും റെക്കോർഡുള്ള ഈ ഇടംകയ്യൻ താരത്തിന്റെ അസാന്നിധ്യം അറിയിച്ചതും!

ഇഷാൻ കിഷനും ശിഖർ ധവാനും

സ്ക്വാഡിലോ റിസർവ് നിരയിലോ ആയി മൂന്നാമതൊരു ഓപ്പണിങ് ബാറ്റ്സ്മാനാകുമെന്നു കരുതിയിരുന്ന പൃഥ്വി ഷായ്ക്കും അപ്രതീക്ഷിത തിരിച്ചടിയാണ് സിലക്ടർമാർ കരുതിവച്ചത്. ഈ വർഷം നടന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് നിരയിൽ കത്തിക്കയറിയ പ്രകടനം പൃഥ്വി ഷായ്ക്കു ശ്രീലങ്കൻ പര്യടനത്തിനും ഇംഗ്ലിഷ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിക്കൊടുത്തിരുന്നു. 

ഓപ്പണിങ് റോളിലെ സ്ഥിരം മുഖമല്ലെങ്കിലും ആക്രമണോത്സുകതയോടെ ബാറ്റ് വീശാനുള്ള കഴിവാണ് ഇഷാൻ കിഷനെ മൂന്നാം ഓപ്പണറായി തിരഞ്ഞെടുക്കാൻ സിലക്ടർമാരെ പ്രേരിപ്പിച്ചൊരു ഘടകം. മധ്യനിരയിലും ഇഷാനെ വിശ്വസിച്ചു ബാറ്റ് ഏൽപ്പിക്കാനാകുമെന്ന കണക്കുകൂട്ടലുകളാണു ശ്രേയസ് അയ്യരുടെ പേര് സ്റ്റാൻഡ് ബൈ നിരയിലൊതുക്കിയത്. ഐപിഎൽ സീസണിനു മുൻപേ പരുക്കിന്റെ പിടിയിലായ ശ്രേയസ്സിന് അടുത്ത നാളുകളിലായി വേണ്ടത്ര മത്സരപരിചയമില്ലാത്തതും ഇഷാനു കാര്യങ്ങൾ അനുകൂലമാക്കി. 2020 ൽ യുഎഇ വേദിയൊരുക്കിയ ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ കിരീടവിജയത്തിലെ പ്രമാണികളിലൊന്നായിരുന്നു ടീമിന്റെ ടോപ്സ്കോറർ കൂടിയായ ഇഷാൻ. കെ.എൽ.രാഹുലിനെ വിക്കറ്റ് കീപ്പർ റോളിലും പരീക്ഷിക്കാമെന്ന ആനുകൂല്യമുണ്ടായിട്ടും ഋഷഭ് പന്തിനു പിന്നിൽ വിക്കറ്റിനു പിന്നിലെ രണ്ടാമൻ എന്ന നിലയ്ക്കു കൂടിയാണു ജാർഖണ്ഡിൽ നിന്നുള്ള കിഷന്റെ വരവ്. പ്ലേയിങ് ഇലവനിൽ വിക്കറ്റിനു പിന്നിലായി രാഹുൽതന്നെ വരാനുള്ള സാധ്യത കണക്കിലെടുത്തു രണ്ടാമതൊരു സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർ പതിനഞ്ചംഗ ടീമിലെത്തില്ലെന്നായിരുന്നു കണക്കുകൂട്ടൽ.

ഇഷാൻ കിഷൻ
ADVERTISEMENT

ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ ഏകദിന ലോകകപ്പിലൂടെ ഇന്ത്യൻ ക്രിക്കറ്റ് രംഗം കേട്ട ‘ത്രീഡി തിയറി’യുടെ ട്വന്റി20 വകഭേദമെന്നു വിശേഷിപ്പിക്കാം ഓപ്പണിങ് റോളിലും മിഡിൽ ഓർഡറിലും ഫ്ലോട്ടിങ് റോളിലും വിക്കറ്റ് കീപ്പിങ്ങിലും വകയിരുത്താവുന്ന ഇഷാൻ കിഷന്റെ ലോകകപ്പ് പ്രവേശനം. ഒറ്റവ്യത്യാസം മാത്രം, ഏകദിന ടീമിൽ അമ്പാട്ടി റായുഡുവിനു പകരം വിജയ് ശങ്കറെ എടുത്തതിനെ ന്യായീകരിക്കാൻ സിലക്ടർമാർക്ക് ഇക്കാര്യം ഉറക്കേ പറയേണ്ടിവന്നെങ്കിൽ ഇത്തവണ ആരും പറയാതെതന്നെ ആരാധകർക്കു വ്യക്തമായിരിക്കും ഇഷാന്റെ വരവും മികവും. മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്ത താരമായ സൂര്യകുമാർ ടീം ഇന്ത്യയിൽ ലഭിച്ച അവസരങ്ങളും പ്രയോജനപ്പെടുത്തി ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചപ്പോൾ മനീഷ് പാണ്ഡേയും മലയാളി താരം സഞ്ജു സാംസണും ഉൾപ്പെടെയുള്ളവർക്കു പ്രതീക്ഷിച്ചതുപോലെതന്നെ സാധ്യതകൾക്കു പുറത്തായി സ്ഥാനം.

ഈ വർഷം ഐപിഎൽ തുടങ്ങുന്ന വേളയിൽ ഏറ്റവും കടുത്ത പോരാട്ടം നടന്ന ഒന്നായിരുന്നു ലോകകപ്പിൽ ഇടം തേടിയുള്ള വിക്കറ്റ് കീപ്പർ മത്സരം.  ഋഷഭ് പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരും കെ.എൽ .രാഹുലും വീറോടെ പോരാടിയ ആ മത്സരം പക്ഷേ, സിലക്ടർമാരെ തെല്ലും വലച്ചിട്ടില്ലെന്നു ടീം തിരഞ്ഞെടുപ്പിൽ നിന്നു വ്യക്തം. ആ നാലു പേരിൽ മൂന്നു പേരെയും പതിനഞ്ചംഗ ടീമിന്റെ ഭാഗമാക്കിയാണ് സിലക്ടർമാർ നയം വ്യക്തമാക്കിയത്. വിക്കറ്റിനു മുന്നിൽ ഒറ്റയ്ക്കു മത്സരം സ്വന്തമാക്കാൻ ശേഷിയുള്ള താരമെന്ന നിലയ്ക്കാണു മൂവരുടെയും ടീം എൻട്രി. ദേശീയ ടീമിന്റെ ഭാഗമായി ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതെ പോയതാണു സഞ്ജുവിനു തിരിച്ചടിയായത്.

∙ ‘സർപ്രൈസ്’ സമ്മാനിച്ച് അശ്വിനും ചെഹലും 

ഐപിഎലുകളിൽ തുടർച്ചയായി ബാറ്റിങ് കരുത്തിന്റെ പര്യായമായിട്ടും ശിഖർ ധവാന്റെ കാര്യത്തിൽ ടീം മാനേജ്മെന്റും സിലക്ടർമാരും കണക്കിലെടുത്തതു പ്രായത്തിന്റെ കാര്യമാണെങ്കിൽ അതേ മാനദണ്ഡം പൊട്ടിച്ചെത്തിയ താരമാണ് മുപ്പത്തിനാലുകാരനായ രവിചന്ദ്രൻ അശ്വിൻ. സ്പിന്നിനെയും തുണയ്ക്കുന്ന ഓവൽ മൈതാനത്തു പോലും ടെസ്റ്റ് പ്ലേയിങ് ഇലവന്റെ ഭാഗമാകാതിരുന്ന അശ്വിന്റെ മടങ്ങിവരവാണു ലോകകപ്പ് ടീമിലെ ഏറ്റവും അപ്രതീക്ഷിത തിരഞ്ഞെടുപ്പ്. ഇതിനു മുൻപു നിയന്ത്രിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി അശ്വിൻ കളിക്കാനിറങ്ങിയതു നാലു വർഷം മുൻപാണ്!

രവിചന്ദ്രൻ അശ്വിൻ
ADVERTISEMENT

യുസ്‌വേന്ദ്ര ചെഹലും കുൽദീപ് യാദവും ചേർന്ന ‘കുൽച’ സഖ്യത്തിന്റെ വരവോടെ വൈറ്റ് ബോൾ ക്രിക്കറ്റിന്റെ റഡാറിൽ നിന്ന് അകറ്റിനിർത്തപ്പെട്ട താരമായിരുന്നു അശ്വിൻ. ട്വന്റി20യിലും മറ്റും ഫിംഗർ സ്പിന്നർമാരെക്കാൾ ഫലപ്രദം റിസ്റ്റ് സ്പിന്നർമാരാണെന്നു സിലക്ടർമാർ പോലും വെട്ടിത്തുറന്നു പറഞ്ഞത് അശ്വിനെ ലക്ഷ്യമിട്ടാണ്. കുൽദീപിന്റെ ഫോമും സ്ഥാനവും നഷ്ടമായിട്ടും അശ്വിനിലേക്കു തിരിച്ചു പോകാൻ ടീം മാനേജ്മെന്റും തയാറായില്ല. അപ്പോഴെല്ലാം ഐപിഎലിൽ ഉശിരൻ പ്രകടനം പുറത്തെടുത്താണു ഓഫ് സ്പിന്നർ മറുപടി പറഞ്ഞത്. ഒടുവിൽ വാഷിങ്ടൺ സുന്ദറിനും പരുക്കേറ്റതോടെ ലോകകപ്പിൽ അശ്വിനല്ലാതെ മറ്റൊരു മാർഗമില്ലാത്ത സ്ഥിതിയിലെത്തി ടീം ഇന്ത്യ. 

സുന്ദറിന്റെ അഭാവം തന്നെയാണു ബോളിങ് ഓൾറൗണ്ടറെന്ന ലേബലിൽ രവീന്ദ്ര ജഡേജയ്ക്കു പിന്നിലായി അക്സർ പട്ടേലിനും ലോകകപ്പ് വിളിയെത്തിച്ചത്. ഐപിഎലിൽ അഫ്ഗാൻ താരം റാഷിദ് ഖാനും സുന്ദറും കഴിഞ്ഞാൽ ഏറ്റവും മികച്ച ഇക്കോണമി റേറ്റ് കാത്തുസൂക്ഷിക്കുന്ന കണിശക്കാരനാണു ലെഫ്റ്റ് ആം സ്പിന്നർ കൂടിയായ പട്ടേൽ. പവർപ്ലേ ഓവറുകളിൽ തിളങ്ങാനും വിക്കറ്റ് വീഴ്ത്താനും മിടുക്കുള്ള സ്പിന്നറിനെയാണു വാഷിങ്ടൺ സുന്ദറിന്റെ പരുക്കിലൂടെ ഇന്ത്യയ്ക്കു നഷ്ടമായത്. ആ നഷ്ടം നികത്താനുള്ള ശ്രമമാണു ‘മിസ്റ്ററി’സ്പിന്നർ വരുൺ ചക്രവർത്തിയുടെ വരവ്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനു വേണ്ടി പുറത്തെടുത്ത പവർപ്ലേ പ്രകടനങ്ങളിൽക്കൂടി കണ്ണുവച്ചാണു കൃത്യതയും വൈവിധ്യവും നിറഞ്ഞ വരുണിന്റെ തിരഞ്ഞെടുപ്പ്. 

ചെഹലും കുൽദീപും

അശ്വിന്റെ വരവ് പോലെതന്നെ അമ്പരപ്പിക്കുന്ന തീരുമാനമാണു യുസ്‌വേന്ദ്ര ചെഹലിന്റെ ഒഴിവാക്കൽ. ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ ചെഹൽ ഏറെക്കാലമായി ദേശീയ ടീമിന്റെ കുന്തമുനയാണ്. അറേബ്യൻ ഐപിഎലിലെ വിക്കറ്റ് കൊയ്ത്തിലും മുന്നിൽ നിന്ന ചെഹൽ ലോകകപ്പ് ടീമിലെ അഞ്ചംഗ സ്പിൻ സംഘത്തിൽ നിന്നുപോലും പിന്തള്ളപ്പെടാൻ കാരണം അടുത്ത കാലത്തു നേരിട്ട ഫോം മങ്ങലാണ്. എന്നാൽ യുഎഇയിൽ ചെഹലിന്റെ വേഗം കുറഞ്ഞ ലെഗ് സ്പിന്നിനെക്കാൾ ഗുണം ചെയ്യുക മുംബൈ ഇന്ത്യൻസിന്റെ ലെഗ്ഗി രാഹുൽ ചാഹറിന്റെ വേഗമാണെന്നാണ് ഒഴിവാക്കലിനു സിലക്ടർമാരുടെ ന്യായീകരണം. ഓസ്ട്രേലിയയിലെ ട്വന്റി20 പരമ്പര വിജയത്തിൽ നിർണായക സാന്നിധ്യമായതും ശ്രീലങ്കൻ പര്യടനത്തിലൂടെ വീണ്ടും പഴയ പ്രഭാവത്തിലേയ്ക്കു തിരിച്ചെത്തിയെന്നു തോന്നിപ്പിച്ചതുമെല്ലാം അവഗണിച്ചാണു ചെഹലിന്റെ പുറത്താക്കൽ തീരുമാനം. 

∙ ഹാർദിക് ഇൻ, ഠാക്കൂർ–ചാഹർ ഔട്ട് !

അടുത്ത കാലത്തെ ഫോം മങ്ങലും വേഗം പോലുള്ള സസൂക്ഷ്മ ഘടകങ്ങളും യുസ്‌വേന്ദ്ര ചെഹലിനു തിരിച്ചടിയായെങ്കിൽ അത്തരം മാനദണ്ഡങ്ങളൊന്നും ബാധകമല്ലാത്തൊരു തിരഞ്ഞെടുപ്പും ലോകകപ്പ് ടീമിലുണ്ട്. പേസ് ബോളിങ് ഓൾറൗണ്ടറെന്ന സ്ഥാനം നിലനിർത്തിയ   ഹാർദിക് പാണ്ഡ്യയാണത്. പുറംവേദനയെത്തുടർന്നു ഏറെക്കാലം വിട്ടുനിന്ന ശേഷം അടുത്തിടെ മാത്രമാണു മുംബൈ ഇന്ത്യൻസ് താരം ബോളിങ് ക്രീസിലേക്കു തിരിച്ചെത്തിയത്. പഴയ പ്രഭാവത്തിൽ നിന്ന് ഏറെ പിന്നാക്കം പോകുന്ന മട്ടിലായിരുന്നു മടങ്ങിവരവിൽ പന്ത് കൊണ്ടുള്ള പ്രകടനങ്ങൾ. ബാറ്റിങ് മികവിന്റെ കാര്യത്തിലും ഹാർദിക് പഴയ പാണ്ഡ്യയല്ല എന്ന് ആരാധകർ പോലും പറഞ്ഞു തുടങ്ങിയിരുന്നു. 

ഹാർദിക് പാണ്ഡ്യ

ഓവലിൽ ഇന്ത്യയ്ക്കു ബാറ്റ് കൊണ്ടു വിജയം സമ്മാനിച്ച ശാർദൂൽ ഠാക്കൂറിനെ പിന്തള്ളി ഹാർദിക് ടീമിലിടം ഉറപ്പിച്ച തീരുമാനം പലരുടെയും നെറ്റി ചുളിപ്പിച്ചിരിക്കും. ടെസ്റ്റ് ക്രിക്കറ്റിലാണെങ്കിലും നിലവാരമുള്ള ബോളിങ് പടയ്ക്കെതിരെ കൺസിസ്റ്റന്റ് എന്നു പറയേണ്ടുന്ന ബാറ്റിങ് പ്രകടനങ്ങളുമായുള്ള ശാർദൂലിന്റെ വളർച്ച തള്ളിക്കളയേണ്ട ഒന്നായിരുന്നില്ല. ഇംഗ്ലിഷ് മണ്ണിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി കുറിച്ചെത്തുന്ന ഠാക്കൂറിനെ അവഗണിച്ചതോടെ 4 ഓവറും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന, പന്തു കൊണ്ടും ബാറ്റ് കൊണ്ടും മാച്ച് വിന്നിങ് സംഭാവനയ്ക്കു കെൽപ്പുള്ള ഒരു ‘പ്രോപ്പർ ഓൾറൗണ്ടറുടെ’ സാന്നിധ്യം ടീം ഇന്ത്യയ്ക്കു നഷ്ടമായേക്കും.

സഹതാരങ്ങൾക്കു നടുവിൽ ശാർദൂൽ ഠാക്കൂർ ‍(ഫയൽ ചിത്രം)

ചെന്നൈ സൂപ്പർ കിങ്സിൽ ഠാക്കൂറിന്റെ കൂട്ടാളിയായ ദീപക് ചാഹറും ബാറ്റിങ് മികവിന്റെകൂടി ബലത്തിൽ ലോകകപ്പ് ടീമിലെത്തുമെന്നു കരുതിയ താരമാണ്.  എം.എസ്.ധോണിക്കു കീഴിൽ നടത്തിയ മാച്ച് വിന്നിങ് പ്രകടനങ്ങളും ശ്രീലങ്കയ്ക്കെതിരായ വിസ്മയ ബാറ്റിങ് ഷോയും മറികടന്നാണു ദീപക്കിനെയും ഒഴിവാക്കി സ്പിൻ ആധിപത്യമുള്ള ടീമിനെ തേടാൻ സിലക്ടർമാരെ പ്രേരിപ്പിച്ചത്. 

∙ ഭദ്രമാണോ പേസിന്റെ ‘ബേസ്’ ?

നിലവാരമുള്ള പേസ് ബോളർമാരുടെ നീണ്ട നിരയാണു ചേതൻ ശർമ നയിച്ച ‘പേസ് ആധിപത്യം’ നിറഞ്ഞ സിലക്‌ഷൻ കമ്മിറ്റിക്കു മുന്നിലെത്തിയത്.  ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, ശാർദൂൽ ഠാക്കൂർ, തങ്കരസു നടരാജൻ, നവ്‌ദീപ് സെയ്നി,  പ്രസിദ്ധ് കൃഷ്ണ, ചേതൻ സകാരിയ എന്നിങ്ങനെ നീളുന്ന വൈവിധ്യങ്ങളുടെ സമ്മേളനമായിരുന്നു ടീം പേസ്. എന്നാൽ, ദേബാശിഷ് മൊഹന്തിയും ഹർവീന്ദർ സിങ്ങും എബി കുരുവിളയും പോലുള്ള മുൻ പേസർമാർകൂടി ഉൾപ്പെടുന്ന ചേതന്റെ സിലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തതു മൂന്നേ മൂന്നു താരങ്ങളെയാണ്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പരുക്കിൽ നിന്നു മടങ്ങിയെത്തിയ ഭുവനേശ്വർ കുമാറുമാണ് ആ തിരഞ്ഞെടുപ്പുകൾ. ഇവരിലാരുടെ കാര്യത്തിലും എതിരഭിപ്രായം വന്നേക്കില്ല. പക്ഷേ, ലോകകപ്പ് പോലെ ദൈർഘ്യമേറെയുള്ളൊരു ടൂർണമെന്റിൽ വെറും 3 പേസർമാരുമായി പോകുന്നതു സാഹസമല്ലേ? ആണെന്നാകും ഉത്തരങ്ങൾ.  

ജസ്പ്രീത് ബുമ്ര (ട്വിറ്റർ ചിത്രം)

ഭുവനേശ്വറും ഷമിയും പരുക്കിന്റെ സഹയാത്രികരാണെന്ന ചരിത്രം കൂടി കണക്കിലെടുക്കുമ്പോൾ കടന്ന കയ്യാണ് ഈ വെട്ടിക്കുറയ്ക്കൽ. ദീപക് ചാഹറും ശാർദൂൽ ഠാക്കൂറും േപസർമാരായി പകരക്കാരുടെ നിരയിലുണ്ടാകാം.പക്ഷേ, ഇവരുടെ േസവനം ലഭിക്കണമെങ്കിൽ പതിനഞ്ചംഗ ടീമിൽ നിന്നാരെങ്കിലും പരുക്ക് മൂലം ടൂർണമെന്റിൽ നിന്നുതന്നെ പിൻവാങ്ങേണ്ടിവരും. ഐപിഎൽ മത്സരങ്ങൾ കൂടി കഴിഞ്ഞു ലോകകപ്പിനു വേദിയാകുന്ന അറേബ്യൻ മൈതാനങ്ങളിൽ പേസിന് അത്ര ‘ബേസില്ല’ എന്ന കണക്കുകൂട്ടലിലാണു പേസർമാരെ കുറച്ചതെന്നാണു സിലക്ടർമാരുടെ വാദം. പക്ഷേ, ഒരു വർഷം മുൻപു നടന്ന ഐപിഎൽ സീസൺ മാത്രം മതിയാകും ഈ വാദം മറികടക്കാൻ. അന്നു വിക്കറ്റ് വേട്ടയിൽ തിളങ്ങിയ ടോപ് ടെൻ ബോളർമാരിൽ ഭൂരിപക്ഷവും പേസർമാരാണ്. ബുമ്രയും ഷമിയും നടരാജനുമെല്ലാം ആ പട്ടികയിലുള്ള താരങ്ങളാണ്.

ഡോട്ട് ബോളുകളുടെ എണ്ണം പരിശോധിച്ചാലും അതിൽ പേസർമാർക്കാണു മൃഗീയ ആധിപത്യം (ആദ്യ പത്തിൽ 8 പേരും പേസർമാർ!) ഈ രണ്ടു കാര്യങ്ങളിലും യുഎഇയിൽ വിജയം കുറിച്ച ‘യോർക്കർ’ സ്പെഷലിസ്റ്റ് തങ്കരസു നടരാജന്റെ അഭാവവും ഈ ലോകകപ്പ് ടീമിലെ അപ്രതീക്ഷിത ഘടകങ്ങളിലൊന്നാണ്. പരുക്കിൽ നിന്നു മോചിതനായ ശേഷം വേണ്ടത്ര മത്സരപരിചയമില്ല എന്ന കാരണത്തിൽ ഒതുങ്ങുന്നതല്ല ട്വന്റി20 സ്പെഷലിസ്റ്റ് എന്ന പേരെടുത്ത, ഇടംകയ്യൻ കൂടിയായ നടരാജന്റെ ഒഴിവാക്കൽ. 

English Summary: Indian Squad For T20 World Cup 2021 - Analysis